എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

 അഴകൊഴുകും ചാലുകളെല്ലാം
 അഴുക്കിൻ ചാലുകളായി മാറി

അവനിയിലിനിയില്ല തെല്ലും
 അവനാൽ കളങ്കിതമാവാത്തിടം

 അറിഞ്ഞും അറിയാതെയെന്നും
 അവനവൻ ചെയ്തിടും കർമ്മം
അനുബന്ധമായി ഭവിച്ചിടും
 അനുഭവ ഫലങ്ങളായി വരും

അതിലൊന്നതാന്നാണല്ലോ ഇന്നീ
അണുവിനെ പേടിച്ച് നമ്മൾ

അരമന കെട്ടുകൾക്കുള്ളിൽ, പുറം
അറിയാതെ നാളുകൾ പോകെ

അറിയേണ്ടതുണ്ടിന്നു നമ്മൾ, ചെയ്യും
അരുതായ്മകൾക്കൊക്കെ മണ്ണിൽ
അറുതി വരുത്തുക തന്നെയല്ലോ
അതിജീവനത്തിന്റെ മാർഗം
 

അഭിജിത് എ
9 A എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത