അഴകൊഴുകും ചാലുകളെല്ലാം
അഴുക്കിൻ ചാലുകളായി മാറി
അവനിയിലിനിയില്ല തെല്ലും
അവനാൽ കളങ്കിതമാവാത്തിടം
അറിഞ്ഞും അറിയാതെയെന്നും
അവനവൻ ചെയ്തിടും കർമ്മം
അനുബന്ധമായി ഭവിച്ചിടും
അനുഭവ ഫലങ്ങളായി വരും
അതിലൊന്നതാന്നാണല്ലോ ഇന്നീ
അണുവിനെ പേടിച്ച് നമ്മൾ
അരമന കെട്ടുകൾക്കുള്ളിൽ, പുറം
അറിയാതെ നാളുകൾ പോകെ
അറിയേണ്ടതുണ്ടിന്നു നമ്മൾ, ചെയ്യും
അരുതായ്മകൾക്കൊക്കെ മണ്ണിൽ
അറുതി വരുത്തുക തന്നെയല്ലോ
അതിജീവനത്തിന്റെ മാർഗം