പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അപ്പുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ തിരിച്ചറിവ്

ഒരു ഗ്രാമത്തിൽ രണ്ടു ചെറിയ വീടുകൾ ഉണ്ടായിരുന്നു. അപ്പുവിന്റെയും ഉണ്ണിയുടെയും. ഇവർ രണ്ടുപേരും എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പു പഠിക്കുവാൻ ബഹു മിടുക്കനും നല്ല അനുസരണയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ അപ്പുവിനെ എല്ലാവർക്കും വളരെ ഏറെ ഇഷ്ടമായിരുന്നു. പക്ഷേ ഉണ്ണി ഈ സ്വഭാവത്തിന്റെ എല്ലാം നേർവിപരീതം ആയിരുന്നു .അതുകൊണ്ട് തന്നെ ഉണ്ണിയെ ആർക്കും അധികം ഇഷ്ടമല്ലായിരുന്നു. ഉണ്ണിക്ക് തന്റേതായ ഇഷ്ടങ്ങളായിരുന്നു. അവൻ എപ്പോഴും സൈക്കിളുമെടുത്ത് കൂട്ടുകാരുമായി കറക്കം ആണ്. അവന് അപ്പുവിനെ തീരെ ഇഷ്ടമല്ലായിരുന്നു കാരണം അവൻ അവന്റെ വീട്ടിൽ എപ്പോൾ ചെന്നാലും അവന്റെ അമ്മ പറയും അപ്പുവിനെ നോക്കി പഠിക്കടാ നീയെന്ന്. അങ്ങനെ ഉണ്ണി ഒരു ദിവസം അപ്പുവിന്റെ അരികിൽ ചെന്ന് പറഞ്ഞു നീ എന്നോടൊപ്പം വരുമെങ്കിൽ ഞാൻ നിനക്ക് മിഠായിയും ഐസ്ക്രീമും എല്ലാം വാങ്ങി തരാം.പോരാത്തതിന് എന്റെ സൈക്കിളിൽ എന്റെ കൂട്ടുകാരുമായി ചുറ്റിയടിക്കാം. നല്ല രസമായിരിക്കും നീയും പോരുന്നോ. അപ്പു കുറച്ചുനേരം ചിന്തിച്ചിട്ട് വീട്ടിലേക്ക് ഓടി പോയി. അമ്മയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അമ്മ പറഞ്ഞു ഉണ്ണിയോടൊപ്പം അല്ലേ??നീ പോകേണ്ട .എനിക്ക് നിന്നെ തനിച്ചു വിടുവാൻ പേടിയാ എന്ന്. ഇതും കേട്ട് കൊണ്ട് അപ്പു റൂമിലേക്ക് പോയി അവിടെ ഇരുന്ന് കുറെ നേരം ചിന്തിച്ചു ഉണ്ണി പറഞ്ഞത് സത്യമായിരിക്കും നല്ല രസമായിരിക്കും അമ്മയും അച്ഛനും കാണാതെ ഞാനും പോക്കുകയാണ് അവരുടെ കൂടെ. അങ്ങനെ അപ്പുവും ഉണ്ണിയുടെ കൂട്ടുകാരും യാത്രതിരിച്ചു .അപ്പുവിനെ ഉണ്ണിയുടെ കൂട്ടുകാർ ഒരു കാട്ടിൽ കൊണ്ടുപോയി വളരെയധികം ഉപദ്രവിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു . കുറേ നേരം കഴിഞ്ഞിട്ടും അപ്പുവിനെ കാണാൻ ഇല്ലാത്തതുകൊണ്ട് അവന്റെ അമ്മയും അച്ഛനും നാട്ടിൽ തിരയാൻ തുടങ്ങി അങ്ങനെ തിരഞ്ഞുകൊണ്ടിരിക്കുന്നു കൂട്ടത്തിൽ ഒരു കാട്ടിൽ അവശനായി കിടക്കുന്ന തന്റെ മകനെ കണ്ട അമ്മ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു.അപ്പോൾ അപ്പു പറഞ്ഞു അമ്മേ ഞാൻ ഇനി അനുസരണക്കേട് കാണിക്കില്ല.അനുസരണക്കേടിന്റെ ഫലം ഞാനിന്ന് അറിഞ്ഞു.അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു പോയി.പിന്നെ അപ്പു അനുസരണക്കേട് കാട്ടിയിട്ടില്ല.<
"അനുസരണയാണ്എല്ലാറ്റിലും വലുത്.ഈ കൊറോണാ കാലത്ത് നമ്മുടെ പൊലീസുകാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് നമുക്ക് വീട്ടിൽ ഇരിക്കാം.. "stay home stay safe"

റിയ തോമസ്
8 F പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ