എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എച്ച് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം എന്ന താൾ എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധം

കരുതൽ വേണമിന്നു നാം
ഭയപ്പെടാതെ
കരുത്തുമായ് ചെറുത്തീടാമീ
സൂഷ്മജീവിയേ...
കാലം തരുന്ന രോഗമേറ്റു വാങ്ങുമീ
മനുഷ്യർ
കാത്തിരുന്നു പൊരുതുവാൻ
ഉണർന്നെണീക്കുമീ ഉലകിൽ
വന്നുപോയി,ക്ഷമിച്ചിടാം
തളർന്നു പോവാതെ
വെന്ന കാര്യം പിന്നെയും
ചരിത്രമാകുമല്ലോ.
ലോകസംക്രമം നിലയ്ക്ക്
നിർത്തുവാൻ
അകലമാണ് തന്നെയെന്ന് നാം അറിയണം.
ഹസ്തദാനമില്ല,കെെകൾ
വൃത്തിയാക്കണം
കരുതലോടെ ഇന്ന്
മഹാമാരിയെ തുരത്തുവാൻ.

അനഘ അനിൽകുമാർ
9 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത