ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്
വിലാസം
ഓച്ചന്തുരുത്ത് , കംബനിപ്പീഠിക

ഓച്ചന്തുരുത്ത് പി.ഒ.
,
682508
,
എറണാകുളം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0484 2503888
ഇമെയിൽinfjesoch@gmail.com
കോഡുകൾ
സ്കൂൾ കോഡ്26543 (സമേതം)
യുഡൈസ് കോഡ്32081400506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ നമിക (മിനി കെ റ്റി)
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനു
അവസാനം തിരുത്തിയത്
07-02-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



...............................

ചരിത്രം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഐ ജെ യു പി സ്കൂൾ 1929 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ------- മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന ഈ വിദ്യാലയം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് പള്ളിയെ തൊട്ടുരുമ്മിക്കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിന്റെ മൂന്നു നില കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു. വളരെ മനോഹരമായ വിദ്യാലയാങ്കണത്തിൽ പൂച്ചെടികളും കുട്ടികൾ തന്നെ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യമുണ്ട്. ശുചിത്വപരിപാലനത്തിന് ഏറ്റവും വലിയ മാതൃകയാക്കികൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള വാട്ടർ ഫിൽറ്റർ സംവിധാനവും മഴവെള്ളസംഭരണിയും കിണറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റെവ. സിസ്റ്റർ വെറോണിക്ക
  2. റെവ. സിസ്റ്റർ എലിസബത്ത്
  3. റെവ. സിസ്റ്റർ ക്ലയർ
  4. റെവ. സിസ്റ്റർ ആൻ ഗ്രേസ്
  5. റെവ. സിസ്റ്റർ ലോറെൻസിയ
  6. റെവ. സിസ്റ്റർ നതാലിയ
  7. റെവ.സിസ്റ്റർ സബീന
  8. ശ്രീമതി സി എം എൽസി
  9. റെവ. സിസ്റ്റർ ഡാമസിൻ
  10. റെവ. സിസ്റ്റർ ലൈസ
  11. ശ്രീമതി കെ സി മേരി
  12. റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ)
  13. റെവ. സിസ്റ്റർ ഫിലോമിൻ
  14. റവ .സിസ്റ്റർ. വിക്ടോറിയ  ഫ്ലോറെൻസ് ((സിസ്റ്റർ അമൃത)
  15. റവ .സിസ്റ്റർ .നമിക (മിനി കെ റ്റി  )

നേട്ടങ്ങൾ

പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അധ്യാപികയ്ക്കുള്ള അവാർഡും മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലമേളയിലും നമ്മുടെ വിദ്യാലയം മത്സരിക്കാറുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു.

മികവുകൾ പത്രവാർത്തയിലൂടെ





പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി ജാസ്മിൻ കെ സി (ശാസ്ത്രജ്ഞ


ചിത്രശാല

വഴികാട്ടി


{{#multimaps:10.000904999999999,76.240279999999998|zoom=18}}