സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) (''''ഓഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനം''' ബ്രട്ടീഷ് സാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനം ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിൽ കഴിഞ്ഞിരുന്ന ഭാരത o സ്വാതന്ത്ര്യം നേടിയെടുത്തത് നിരവധി ധീര നേതാക്കന്മാരുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണല്ലോ. ഈ നേതാക്കളെക്കുറിച്ച് ഓർക്കാനും അവർ സഹിച്ച ത്യാഗങ്ങളെക്കുറിച്ചറിയാനും ഈ ദിനം പ്രയോജനപ്പെടുത്തി. അതോടൊപ്പം അവർ നേടിത്തന്ന സ്വാതന്ത്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുക | | കുട്ടികളിൽ ദേശ സ്നേഹം വളർത്തുക തുടങ്ങിയവ ഈ ദിനാചരണ ത്തിലൂടെ സാധ്യമാക്കേണ്ടത്. അതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നൽകിയത് ' . ദേശീയ പതാക നിർമ്മാണം , സ്വാതന്ത്ര്യസമര സേനാനികളുടെ പ്രൊഫൈൽ നിർമ്മാണം, വ്യത്യസ്ത മത വേഷവിധാനങ്ങൾ, വ്യത്യസ്ത തൊഴിൽ വേഷവിധാനങ്ങൾ, വ്യത്യസ്ത സംസ്ഥാനങ്ങളുടെ വേഷങ്ങൾ എന്നിങ്ങനെ ആയിരുന്നു പ്രവർത്തനങ്ങൾ . പ്രസംഗം, ഉപന്യാസം, ദേശഭക്തി ഗാനം എന്നിവയുടെ മത്സരങ്ങൾ . നടത്തി വിജയികളെ പ്രഖ്യാപിച്ചു.. ഓഗസ്റ്റ് 15 ന് രാവിലെ 7.30 ന് അധ്യാപകരുടെയു o, PTA പ്രതിനിധികളുടെയുo, കുറച്ച് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ മാനേജ്മെന്റ് പ്രതിനിധി പതാക ഉയർത്തി . സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് BRC തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പതാകാ നിർമ്മാണം