സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ഓഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനം ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിൽ കഴിഞ്ഞിരുന്ന ഭാരത o സ്വാതന്ത്ര്യം നേടിയെടുത്തത് നിരവധി ധീര നേതാക്കന്മാരുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണല്ലോ. ഈ നേതാക്കളെക്കുറിച്ച് ഓർക്കാനും അവർ സഹിച്ച ത്യാഗങ്ങളെക്കുറിച്ചറിയാനും ഈ ദിനം പ്രയോജനപ്പെടുത്തി. അതോടൊപ്പം അവർ നേടിത്തന്ന സ്വാതന്ത്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുക | | കുട്ടികളിൽ ദേശ സ്നേഹം വളർത്തുക തുടങ്ങിയവ ഈ ദിനാചരണ ത്തിലൂടെ സാധ്യമാക്കേണ്ടത്. അതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നൽകിയത് ' . ദേശീയ പതാക നിർമ്മാണം , സ്വാതന്ത്ര്യസമര സേനാനികളുടെ പ്രൊഫൈൽ നിർമ്മാണം, വ്യത്യസ്ത മത വേഷവിധാനങ്ങൾ, വ്യത്യസ്ത തൊഴിൽ വേഷവിധാനങ്ങൾ, വ്യത്യസ്ത സംസ്ഥാനങ്ങളുടെ വേഷങ്ങൾ എന്നിങ്ങനെ ആയിരുന്നു പ്രവർത്തനങ്ങൾ . പ്രസംഗം, ഉപന്യാസം, ദേശഭക്തി ഗാനം എന്നിവയുടെ മത്സരങ്ങൾ . നടത്തി വിജയികളെ പ്രഖ്യാപിച്ചു.. ഓഗസ്റ്റ് 15 ന് രാവിലെ 7.30 ന് അധ്യാപകരുടെയു o, PTA പ്രതിനിധികളുടെയുo, കുറച്ച് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ മാനേജ്മെന്റ് പ്രതിനിധി പതാക ഉയർത്തി . സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് BRC തലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ
റിപ്പബ്ലിക് ദിനാചരണം 2022 ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനം പോലെ പ്രധാനമാണ് ഭാരതത്തിന് റിപ്പബ്ലിക് ദിനവും. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പതിറ്റാണ്ടുകൾ നീണ്ട സഹനത്തിന്റെ പരിസമാപ്തി. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26 നാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ആ ദിനത്തിലാണ് ഇന്ത്യാ മഹാരാജ്യം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറിയത്. രാജ്യത്തിന്റെ പരമാധികാരം ജനങ്ങൾക്കും അവർ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്കും ആകുമ്പോഴാണ് അതിനെ റിപ്പബ്ലിക് എന്ന് വിളിക്കുക. 73-ാം റിപ്പബ്ലിക് ദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. PTA പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ആയ സരിത എൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്ക്കൂൾ മാനേജ്മെന്റ് പ്രതിനിധിയായ ശ്രീ ചന്ദ്രശേഖർ പതാക ഉയർത്തി, തുടർന്ന് ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീ വിനോദ് കെടാമംഗലം, മാതൃസംഗമം കൺവീനർ ശ്രീമതി മിനി എന്നിവർ സംസാരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിപ്പിച്ചു.
ആഗസ്ത് ആറിന് ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. പോസ്റ്റർ രചനാ മത്സരം നടത്തി വിജയികളെ കണ്ടെത്തി.