ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൂർവചരിത്രം

വിദ്യാവിലാസിനി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പ് പറവൂരിൽ പെൺകുട്ടികൾക്കായി പള്ളിവക ഒരു ബാലികാപാാശാല മാത്രമാണുണ്ടായിരുന്നതു്. അന്നു ആർ. വി. ഇംഗ്ലീഷ് ഹെെസ്ക്കൂളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രാഥമിക തലത്തിൽ പെൺകുട്ടികൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു സർക്കാർ വിദ്യാലയം അനിവാര്യമാണെന്നു് നാട്ടുകാർക്കു് ബോധ്യമായി.

ആയിടെ ദിവാൻ കൃഷ്ണൻ നായർ പറവൂർ സന്ദർശിച്ചു. ശ്രീ. പറയത്തുഗോവിന്ദമേനോൻ, ശ്രീ. എ. ജി. മേനോൻ, ശ്രീ. ആർ. ഈശ്വരപിള്ള, ശ്രീ. എ. ബാലകൃഷ്ണമേനോൻ മുതലായവർ ചേർന്നു ഒരു ബാലികാപാഠശാല പറവുരിൽ സ്ഥാപിക്കാൻ നിവേദനം നല്കിയതിന്റെ ഫലമായി ശ്രീ. ആർ. ഈശ്വരപിള്ള പ്രസിഡന്റായി പത്തു പേരടങ്ങിയ ഒരു വിദ്യാഭ്യാസക്കമ്മിററി നിയമിക്കപ്പെട്ടു. താമസിയാതെ തന്നെ ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാനും തുടങ്ങി. പൊട്ടൻതെരുവിൽ വെങ്കിടാചലപതിക്ഷേത്രത്തിൻറ കിഴക്കുവശത്തു, റോഡരുകിൽ, ഒരു വാടകക്കെട്ടിടത്തിലാണു സ്കൂൾ ആരംഭിച്ചതു്. കമ്മിററിയുടെ അശ്രാന്തപരിശ്രമഫലമായി താമസംവിനാ ഇന്നു കാണുന്ന സ്ഥലത്ത് 'വിദ്യാവിലാസിനി'ക്ക് പുതിയ കെട്ടിടമുണ്ടായി. വിദ്യാലയത്തിന് വിശാലവും മനോഹരവുമായ ഒരു കെട്ടിടവും തോട്ടവും അതിന് വേണ്ട സാമഗ്രികളും ശ്രീ. പായത്തു ഗോവിന്ദമേനോൻറ ഔദാര്യത്തിൻറെ ഫലമായി സിദ്ധിച്ചു.
ശ്രീ. കെ. ജി.ഗോപാലകൃഷ്ണപിളള അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ശ്രീ. കരുണാകരപിള്ള എന്നിവരായിരുന്നു സ്കൂളിന്റെ പ്രധാന പ്രവർത്തകന്മാരും പ്രധാന അധ്യാപകന്മാരും.അര നൂറ്റാണ്ടിലേറെക്കാലം ഒരു അപ്പർ സെക്കന്ററി ഗേൾസ് സ്കൂളായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനു ശേഷമാണ്, 1974- ൽ , ഇന്നു കാണുന്ന ഗവ: ഗേൾസ് ഹൈസ്ക്കൂളിനോടു വിദ്യാവിലാസിനി യോജിപ്പിച്ചതു്. 
ഇന്നു കാണുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പറവൂർ താലൂക്കിലെ ഏററവും പഴക്കം ചെന്ന ആ വിദ്യാലയം അര നൂററാണ്ടിലേറെക്കാലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നിലനിന്നു. എന്നാൽ കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചപ്പോൾ, 1962 ൽ ആ വിദ്യാപീഠത്തെ ബോയ്സ് ഹെെസ്കൂളും ഗേൾസ് ഹൈസ്കൂളുമായി വിഭജിക്കേണ്ടിവന്നു. കുറച്ചു കാലം ആ വളപ്പിൽത്തന്നെ പ്രത്യകം സ്ഥാപനങ്ങളായി ഇരു വിദ്യാലയങ്ങളും മുഖാമുഖം കഴിഞ്ഞുകൂടി.1970-ലാണ്  ഇന്നത്തെ സ്ഥലത്തേക്ക് ഗേൾസ് ഹൈസ്കൂൾ മാറ്റി സ്ഥാപിച്ചത്. 1974ൽ വിദ്യാവിലാസിനി യൂ, പി. സ്ക്കൂൾ ഹൈസ്കൂളിനോടു സംയോജിപ്പിക്കുകയും ചെയ്തു.

ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ചരിത്രം: ചരിത്രത്തിനൊപ്പം നടന്നവരുടെ വാക്കുകളിൽ..

കാലൊച്ചകൾ കാതോർക്കുമ്പോൾ

ശ്രീമതി എം എം മാർത്ത (മുൻപ്രധാനാദ്ധ്യാപിക) (രജത ജൂബിലി സ്മരണികയിൽ ചേർത്ത ലേഖനം)

പറവൂർ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഒരു ഉത്സവപ്രതീതിയിൽ തുടിച്ചുനിന്ന കാലം. ഓലമേഞ്ഞഷെഡ്ഡുകളിലും വരാന്തക്കോണുകളിലും, മാഞ്ചുവട്ടിലുംക്ലാസ് മുറികൾതുറന്നപ്പോ, ഡിവിഷനുകൾ 21 അക്ഷരങ്ങളിലേക്കു വളർന്നു കയറിയപ്പോൾ ഒരു ഭാഗപ്പിരിവ് അനിവാര്യമാണെന്നു് അധികാരികൾക്കു തോന്നി. അങ്ങനെ 1962-63 സ്കൂൾവർഷം ആ വിദ്യാലയത്തിന്റെ വർണ്ണപ്പൊലിമ മുഴുവൻ കിഴക്ക് കെട്ടിടങ്ങളിലേയ്ക്കു് ഒഴുകികൂടി. സമർത്ഥയായ ശ്രീമതി കെ. കല്യാണിക്കുട്ടിയമ്മയുടെ കരങ്ങളിൽപെൺപള്ളിക്കൂടം പിറന്നു വീണു.ഹെഡ്മാസ്റ്റേഴ°സ്റൂം, ഓഫീസറൂ , ടീച്ചേഴ°സ്റൂം, ലൈബ്രറി, ലാബറട്ടറി, സഘകരണസംഘം എല്ലാം ഒറ്റ മുറിയിൽ ഒതുങ്ങി നിന്നു. തട്ടിക മറച്ച് ഇടുങ്ങിയ ക്ലാസ്മുറികൾ, പരിമിതമായ കളിസ്ഥലം, എങ്കിലും ഓജസ്സുറ്റ ചെറുപ്പക്കാരായ അധ്യാപകരുടെ തണലിൽ പഠനത്തിലും പുതിയ പള്ളിക്കൂടം മുൻനിരയിലേക്കു തന്നെ നടന്നു നീങ്ങിക്കൊണ്ടിരുന്നു.അക്കാലത്തെ യുവജനോത്സവത്തിന്റെഈണവും താളവും പുതുമയും പൊലിമയും ആത്മാ വിലിന്നും അനുരണനങ്ങൾ ഉണർത്തുന്നു.

1964. -ൽ സ്നേഹമയിയായ ഒരു സഹാധ്യാപിക ശ്രീമതി പി. ശാരദാമ്മ തലപ്പത്തേയ്ക്കു് കയറിയിരുന്നപ്പോൾ ഒരു കുടുംബത്തിന്റെ തനിമ വിദ്യാലയാന്തരീക്ഷത്തിനു കൈവന്നു. സൗഹൃദത്തിന്റെ സൽക്കാരങ്ങൾ ഉണ്ണി പിറന്നാൽ, പിറന്നാൾ ആഘോഷിച്ചാൽ, ഉററവർക്കു് ഉദ്യോഗമായാൽ, ഉദ്യോഗക്കയറ്റമായാൽ, സ്ഥലം വാങ്ങിയാൽ, വീടുവച്ചാൽ, വാഹനം വാങ്ങിയാൽ, ഫ്രിഡ്ജ് വാങ്ങിയാൽപ്പോലും അതിന്റെ ആഹ്ളാദം കൂട്ടുകാരുമായി പങ്കുവെച്ചേതീരൂ എന്നതും ഒരു അലിഖിത നിയമമായിരുന്നു അക്കാലത്തു ഞങ്ങളുടെ ഇടയിൽ. ഇന്നും ഗേൾസ് ഹൈസ്തൂളിലെ അന്തേവാസികൾ ആ ആചാരമര്യാദകൾ അനുഷ്ഠാനങ്ങളായി തുടർന്നു പോരുന്നു.

1969-70 വിദ്യാലയ വർഷം ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രൗഢിക്കു മാറ്റുകൂട്ടിക്കൊണ്ടു് കടന്നുവന്നു. വിശാലമായ വളപ്പിൽ, ഒരു മതിൽക്കെട്ടിനുള്ളിൽ, സവ്വസജ്ജീകരണങ്ങളോടും കൂടിയ ഒരു കോൺക്രീററുമന്ദിരം പട്ടണത്തിന്റെ കോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഒരു കുലാംഗനയുടെ ശാലീനത ഉൾക്കൊണ്ടുകൊണ്ടും തന്റെ വത്സല പുത്രികൾക്കു” ആസ്ഥാനമരുളുവാൻ ഒരുങ്ങിനിന്നു. തറവാടിനോടു വിടപറയുന്ന മൗനനൊമ്പരങ്ങൾ ഉള്ളിലൊതുക്കി പുതിയ സാഹചര്യങ്ങളിലേക്കു നീങ്ങിയ സ്ക്കൂളിൻറ സംരംഭങ്ങൾക്കും പുതിയ മാനങ്ങൾ കെെ വന്നു.1974-ൽ വിദ്യാവിലാസിനിയിലെ പിഞ്ചോമനകളെക്കൂടി ആശ്ലേഷിച്ചപ്പോൾ ഗേൾസ് ഹൈസ്കൂൾ എന്ന പേരിനു് പുതിയഅർത്ഥവ്യാപ്തി അങ്ങനെ ശ്രീമതി പി. ശാരദമ്മ യുടെ നേതൃത്വത്തിൽ പത്തു വർഷങ്ങൾ പിന്നിട്ടു.

ഈ വിദ്യാലയകുടുംബത്തിലെമറ്റൊരംഗം ശ്രീമതി കെ. ആനന്ദവലിയമ്മ 1974 ൽ ഭരണസാരഥ്യം ഏറെറടുത്തപ്പോൾ ഒളിമങ്ങാത്ത സൗഹൃദത്തി നിടയിലും ആദരവിൻറ പൂച്ചെണ്ടുകൾ അർപ്പിച്ചു. വിദ്യാലയത്തിന്റെ വിജയത്തിനു ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ സഹാധ്യാപകർ സന്നദ്ധരായി നിന്നു.

രണ്ടു വർഷത്തിനു ശേഷം സഹാധ്യാപികയായിരുന്ന ശ്രീമതി സാറാമ്മ കെ. സാമുവൽ ഭരണചക്രം ഏറ്റുവാങ്ങി. സമർത്ഥയായ ആ അധ്യാപികയുടെ കൈകൾ തിളക്കമേറിയ വൻ വിജയങ്ങൾ കൊയ്തു കൂട്ടി. ഒൻപതുവർഷങ്ങൾ കടന്നുപോയി .ഇതിനിടയിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ പി ജെ ജോസഫ്, എ. ഇ. ഒ. ആയിരുന്ന ശ്രീ കെ രാമകൃഷ്ണൻ നായർ എന്നീ രണ്ട് സഹോദരന്മാർ The paths of glory lead but to het grave എന്ന തോമസ് ഗ്രേയുടെ അനശ്വര വാക്യത്തെ അനുസ്മരിപ്പിച്ചുകൊണ്ടു് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ചരിത്രം ഉറങ്ങുന്ന ഈ സ്ഥാപനം സ്മരണകൾ അയവിറക്കുന്നതിന്റെ പ്രതീകമായ ഒരു രജതജൂബിലി ആഘോഷിക്കുവാനുംഏററവും ഉയർന്ന വിജയശതമാനത്തിന്റെ ഉടമ യാകാൻ വേണ്ടി കരുനാഗപ്പള്ളിയിൽ നിന്നും എത്തിച്ചേർന്ന ഒരു "കൊച്ചു രാധാമണി'- ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രഥമാധ്യാപിക കാൽനൂററാണ്ടിന്റെ സമാപനം കുറിച്ചുവച്ചു. ഡപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീമതി. സി. ആനന്ദവല്ലിയമ്മ - ജില്ലാ വിദ്യാഭ്യാസ ആഫീസറന്മാരായി വിരമിച്ച ശ്രീമതി. പി. ശാരദാമ്മ, ശ്രീമതി. കെ. ആനന്ദവല്ലിയമ്മ, ശ്രീ. വി. പി. പൗലോസ്, ശ്രീമതി. ആർ. ലില്ലി, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ തസ്തികയിലേയ്ക്കുയർന്ന ശ്രീ. എൻ. എൻ. അച്യുതഷേണായി, ശ്രീമതി. കെ. ഭവാനി, ശ്രീമതി. കെ. എ, സതി, ശ്രീമതി. കെ. കാർത്ത്യായനി, ശ്രീമതി. സി. എം. ആനന്ദവല്ലിയമ്മ, ശ്രീ. എം. എസ്.വത്സൻ, ശ്രീ. ഡി. ഗണപതി അയ്യർ, ശ്രീമതി. എംഎം. മാർത്ത, ശ്രീമതി. എൻ. ഇന്ദിരാദേവിയ അമ്മ, ശ്രീമതി. പി. രാജമണി, ശ്രീമതി. ടി. സതി, ശ്രീമതി. കെ. കെ. അമ്മിണി, എന്നിവരും പ്രൈമറിഹെഡ്മാസ്റ്റർ തസ്തികയിലേയ്ക്കു പ്രവേശിച്ചശ്രീമതി. കെ. എൽ. രാജമ്മ, ശ്രീ. എം . കൊച്ചു എന്നിവരും നിസ്തുലമായ സേവനം കൊണ്ടും ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനു മാററു കൂട്ടുകയുണ്ടായി. ഇവരിൽ മിക്കവാറും പേർ തങ്ങളുടെ സേവനത്തിന്റെ മുഖ്യപങ്കും ഈ വിദ്യാലയത്തിൽ ചെലവഴിച്ചവരാണു്.

സംഗീതജ്ഞരായ ശ്രീമതിമാർ കെ. എം. പത്മാവതിയമ്മ, കെ. എൽ. ഗോമതിയമ്മ, സ്കൂളിന്റെ സിരാകേന്ദ്രമായിരുന്ന ശ്രീ. കെ. പി. ശാസ്ത്രി കർമ്മകുശലനായ ശ്രീ. പി. അനന്തൻപട്ടാരി, സാഹിത്യനിപുണനായ ശ്രീ. എസ്. ശേഖരക്കുറുപ്പ്, ചിരിക്കുന്ന മാലപ്പടക്കത്തിനു തിരി കൊളുത്തുന്ന ശ്രീമതി. കെ. മീനാക്ഷിയമ്മ സർവ്വരുടെയും മിത്രങ്ങളായ ശ്രീമതി എം. കെ. കല്യാണി, ശ്രീമതി. കെ.ഭാഗ്ഗവി, ശ്രീമതി. വി. പൊന്നമ്മ, ശ്രീമതി. പി. എൻ. സരോജിനിയമ്മ, ശ്രീമതി. പി. എൻ. ഐഷാബീവി, ശ്രീമതി. എം. പി. കുഞ്ഞുലക്ഷ്മി ശ്രീ. കെ. കെ. ഭാനുദാസ്, എന്നിവർ റിട്ടയർ ചെയ്ത അധ്യാപകരിൽ ഉൾപ്പെടുന്നു. സ്മരണയുടെ കലവറയിൽ നിന്നുകൊണ്ടു എല്ലാം മറന്നു പൊട്ടിച്ചിരിച്ച ആ നല്ല നാളുകൾക്കു നമോവാകമരുളട്ടെ.