ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നത്തെ സ്ഥിതി

8,9,10 ക്ലാസ്സുകളിലായി 117 കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്.

        അദ്ധ്യാപകരും വിഷയങ്ങളും
  • ശ്രീ സുരേഷ് സി എ ഫിസിക്കൽ സയൻസ്
  • ശ്രീമതി അനിത വി വി സോഷ്യൽ സയൻസ്
  • ശ്രീമതി ശൈലജ പി ഹിന്ദി
  • ശ്രീമതി ലൗലി ഗബ്രിയൽ കെ കണക്ക്
  • ശ്രീമതി ബിനാഷ ബാബു പി മലയാളം
  • ശ്രീമതി നിഷ സി എൻ നാച്വറൽ സയൻസ്
  • ശ്രീമതി സ്മിഷ വി ഡി സംസ്കൃതം
  • ശ്രീമതി നസീഹ അറബി

ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.

  • മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് പുറമേ സംസ്ക്യതം,അറബി ഭാഷകളും പഠിപ്പിക്കുന്നു

  • പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ.
  • മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവര സാങ്കേതിക വിദ്യയിൽ അറിവ് മെച്ചപ്പെടുത്താൻ സാധിച്ചു.
  • നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന JRC, CCC എന്നിവയ്ക്ക് സാധിച്ചു.
  • സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ ജെ ആർ സി യൂണിറ്റിന്'കഴിയുന്നുണ്ട്.
  • എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പരിശീലനം.
  • പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും.
  • വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ.
  • യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ.
  • സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും.
  • അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം.
  • കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ.
  • അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരആശയവിനിമയം.
  • സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ.
  • വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ,അറബി ക്ലബുകൾ നമുക്കുണ്ട്. വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌.