ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021 -2022 വർഷത്തിലെ പ്രധാന പ്രവർത്തങ്ങൾ

  • ഉളളടക്കം
  • 2021 -2022 വർഷത്തിലെ പ്രവർത്തങ്ങൾ
  • ഭിന്നശേഷി സൗഹ്യദ വിദ്യാലയം
  • JRC ORC CCC പ്രാവർത്തനങ്ങൾ
  • ദിനാചരണങ്ങൾ

1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു.

2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

3. പരിസ്‌ഥിതി ദിന ക്വിസ് നടത്തി

4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.

5. വായന ദിന ക്വിസ് നടത്തി .വായനയുടെ മഹത്വത്തെക്കുറിച്ച് മുൻ എച്ച്.എം ശ്രീ വി കെ ബാബു സാർ മുഖ്യപ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപിക ബിനാഷ ടീച്ചർ കിട്ടികൾക്ക് ആശംസകൾ നേർന്നു

6. ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി .ചാന്ദ്രദിനാചരണവും മികവുറ്റതാക്കി.

7. ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 21 ന് നടന്നു. . ഇതോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ ഉത്ഘാടനം ശ്രീ. ജയകുമാർ സാർ നിർവഹിച്ചു .പുതികാവ് എച്ച്. എം.സലില ടീച്ചർ ആശംസകൾ അറിയിച്ചു

8. ആഗസ്ത് 6,9 ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥിനികൾ PRESENTATION നടത്തി

9. ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്, പ്രസംഗമത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.

10. ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക ശ്രീമതി. വി ആർ ലൗലി ടീച്ചർ സംസ്‌കൃത ഭാഷയിൽ ആശംസകൾ നേർന്നു.

11. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു..

12. സെപ്റ്റംബർ 5 അധ്യാപക ദിനവും വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

13. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ,ഗാന്ധിജിയുടെ ചിത്രങ്ങൾ,വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി.ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു.

14. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു .

15. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്.