സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട് | |
---|---|
വിലാസം | |
വെസ്റ്റ് മങ്ങാട് തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 24025 |
ചരിത്രം
മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ് ആന്റ് സെന്റ് സിറില്‍സ് ഹൈസ്കൂള്‍. മങ്ങാട് സ്കൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂള്‍ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.മത്തായി സര് സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാല്‍ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ല്‍ ഒരു എയ്ഡഡ് എലമെന്ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. 1930 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാര്‍ത്ഥികള്‍ പയ്യൂരെ വറതാശാന്‍ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തില്‍ അധ്യയനമാരംഭിച്ചു. പ്രതിവര്‍ഷം ഓരോ ക്ളാസുകളായി ഉയര്‍ത്തിയ ഈ പാഠശാല 1935 ല്‍ 176 വിദ്യാര്‍ത്ഥികളായതോടെ ഒരു പൂര്‍ണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനര്‍ഹമായി. 1943 വരെ 13 വര്‍ഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിന് കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനം തുടര്‍ന്നു. 1943 ല്‍ സ്കൂള്‍ മേനേജ്മെന്റ് സ്ഥാനം കുത്തൂര്‍ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റര്‍ക്ക് കൈമാറി . 1981 ല്‍ അഭിവന്ദ്യ പിതാവ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ന്നു.1983 ല്‍ ഹൈസ്കൂളായതിനു ശേഷം റവ.ഫാദര്‍ ജോണ്‍ ഇരുമേടായിരുന്നു പ്രധാനധ്യാപകന്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1986 മാര്‍ച്ചില്‍ ആദ്യത്തെ എസ്. എസ്. എല്‍ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.
1998 നവംബര്‍ 3 ന് അഭിവന്ദ്യ പൗലോസ് മാര്‍ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂള്‍ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജര്‍ സ്ഥാനം ഏറ്റെടുത്തു. 2003 ല്‍ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ രൂപത സ്ഥാപിതമായപ്പോള്‍ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യന്‍ മോസ്റ്റ് റവ. ഡോക്ടര്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ല്‍ അഭിവന്ദ്യ പിതാവായ തോമസ് മാര്‍ കൂറിലോസ് മെത്രാന് തിരുവല്ല അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോള്‍ മോസ്റ്റ് റവ. ഡോക്ടര്‍ എബ്രഹാം മാര്‍ യൂലിയോസ് തിരുമേനിയ്ക്ക് മേനേജര്‍ സ്ഥാനം കൈമാറി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പര്‍ പ്രൈമറിക്കും ലോവര്‍ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കരാട്ടെ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്മാര്‍ട്ട് ക്ലാസ്
മാനേജ്മെന്റ്
മൂവാററുപ്പുഴ രൂപതയുടെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം. നിലവില്‍ 15വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. വില്‍സണ്‍ വേലിക്കകത്ത് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി മോഹിനി. കെ.പി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1935-1972 | കെ.കെ. ഇട്ടൂപ്പ് | ||
1972-1977 | കെ.പി സൂസന്ന | ||
1977-1983 | കെ.പി. മാത്തിരി | ||
1983-1986 | ഫാ . ജോണ്‍ ഇരുമേട | ||
1986-1993 | സി.ജെ. പീറ്റര്‍ | ||
1993-2002 | എം.റ്റി.ആന്റണി | ||
2002-2007 | സിസ്റ്റര്‍ ആനി ഉമ്മന്‍ | ||
2007-2008 | സില്ല .കെ.ഇട്ടൂപ്പ് | ||
2008-2011 | മോഹിനി .കെ.പി | ||
2011-2015 | കെ എെ ലില്ലി | ||
2015-2019 | ജീജി വര്‍ഗ്ഗീസ് സി | ||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പൗലോസ് മാര്‍ മിലിത്തിയോസ്(ശ്രേഷ്ഠ നിയുക്ത കാതോലിക്കാബാവ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.680176, 76.04805 west magad school 10.683213, 76.050625, west mangad school compound </googlemap>