ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതിസൂത്രം

20:50, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി എസ് ആർ വി എച് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതിസൂത്രം എന്ന താൾ ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/പ്രകൃതിസൂത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിസൂത്രം

മലയാളനാട്ടിലെങ്ങുമേ മാമ്പഴക്കാലമായ്
ഭൂമിയിലെങ്ങുമേ കൊറോണക്കാലമായ്
പഴയ കാലത്തിൻ ഓർമ്മപ്പെടുത്തലായ്
ചക്കയും മാങ്ങയും അടുക്കളവിഭവങ്ങളായ്
അയൽക്കാർ തൻ സ്നേഹമുള്ളൊരാക്കാലം
വീണ്ടുമിങ്ങെത്തും കൊറോണ മാറിയാൽ
ആർഭാടമേറെക്കുറഞ്ഞോരീ വേളയിൽ
 ആഘോഷമുത്സവത്തിനൊക്കെയറുതിയായ്
കാലങ്ങളായ് മേലാളർ ചമഞ്ഞവരും
പാതി പട്ടിണി പരിഭവമോതുന്നവരും
കിട്ടിയ ഭക്ഷണം പങ്കിട്ടു കഴിച്ചിടാൻ
ശീലിച്ചു പണ്ടത്തെപ്പോലെ നാം മെല്ലവേ
തിക്കും തിരക്കുമില്ലാത്തൊരീ ജീവിതം
തന്നതോ കൊറോണയെന്നൊരു ദുരിതവും
ഫാക്ടറീം വണ്ടിയുമൊന്നുമില്ലായ്കയാൽ
 ഭൂമി തൻ ശ്വാസകോശവും സുരക്ഷിതം
പ്രകൃതി തൻ സ്വയം ജീവരക്ഷക്കായ്
 പ്രകൃതി തൻ സൂത്രസൃഷ്ടിയായീ കൊറോണ

 
 

അനാമിക സി എ
7 B ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത