ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി എസ് ആർ വി എച് എസ് വേലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം എന്ന താൾ ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പരിസ്ഥിതിസംരക്ഷണം
 

2019 അവസാനത്തോടെ പലരാജ്യങ്ങളും ഇരുട്ടിലാണ്ടുപോയി.ചൈന തുടങ്ങി പല വൻ രാഷ്ട്രങ്ങളിലും മരണത്തിന്റെ,കൊറോണ എന്ന വൈറസിന്റെ കാറ്റ് ആഞ്ഞുവീശിയടിക്കാൻ തുടങ്ങി.കൊറോണ വൈറസ് ആയിരങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റി. ചീന എന്ന ചൈനയിലെ വുഹാൻ എന്ന കൊച്ചുപട്ടണത്തിലാണ് ഈ ദുരന്തം തറകല്ലിട്ടത്.ലോകം മുഴുവൻ ജൂൺ അഞ്ചാം തിയ്യതി പരിസ്ഥിതി ദിനം ആചരിക്കുമ്പോഴും വുഹാൻ എന്ന പട്ടണം അതിൽനിന്നു വ്യതിചലിച്ചു പോയതാണ് ഈ ദുരന്തത്തിന് കാരണമായത്.ഈ കൊച്ചു പട്ടണത്തിലെ വലിയ മലിന്യകൂമ്പാരത്തിൽ നിന്ന് പൊട്ടിമുളച്ച നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണ എന്ന കോവിഡ് 19 ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.ജൂണ് അഞ്ചാം തിയതി പോസ്റ്ററുകൾകൊണ്ടു നിറയും.

         

    "പരിസ്ഥിതിയെ സംരക്ഷിക്കണം,                പരിസ്ഥിതി അമ്മയാണ്."                "മരം ഒരു വരം" എന്നാൽ നമ്മളിൽ പലരും ഇത് കാണുന്നില്ല.കാണാൻ ശ്രമിക്കുന്നില്ല.നമ്മുടെ വീട്ടിലെ മാലിന്യം ചാലുകളിലോ അയൽവീട്ടിലെ പറമ്പിലോതള്ളും.        "നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം" അടുക്കളയിലെ മാലിന്യം ചെടികളുടേയോ തൈകളുടേയോ ചുവടെ ഇട്ടാൽ അതൊരു വളമായി.പ്ലാസ്റ്റിക്‌പോലുള്ളവ വഴിയരികിൽ വലിച്ചെറിയതെ നമ്മുടെ വീട്ടിൽ ഒരു കുഴി കുഴിച്ചു അതിൽ നിക്ഷേപിക്കുക.കഴിയുന്നതും പ്ളാസ്റ്റിക് നിരോധിക്കുക.പ്ലാസ്റ്റിക്കിൽ നിന്ന് മണ്ണിനെ സംരക്ഷിക്കുക.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ??

     

  വ്യക്തിശുചിത്വംപോലെത്തനെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വവും.നാം പരിസ്ഥിതിയെ എത്രമാത്രം മലിന പെടുത്തുന്നു,അത്രത്തോളം തന്നെ അല്ലെങ്കിൽ അതിലുപരി പരിസ്ഥിതി നമ്മെ ശിക്ഷിക്കുന്നുണ്ട്. ഭൂകമ്പം,സുനാമി,ഉരുൾപൊട്ടൽ,പ്രളയം എന്നിങ്ങനെ പല പ്രശ്നങ്ങളും നാം നേരിടുന്നു.എന്നിട്ടും നാം പഠിക്കുന്നില്ല.വിദ്യാഭ്യാസരംഗത്തും,കായികരംഗത്തും,ശാസ്ത്ര ലോകത്തും മാനവരാശി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു.കാൽനടയിലും, കാളവണ്ടിയിലും സഞ്ചരിച്ച മനുഷ്യൻ ഇന്ന് ശബ്ദ വേഗത്തിൽ മറികടന്നിരിക്കുന്നു.ആകാശഗോളങ്ങളേയും നക്ഷത്രലോകത്തെയും കീഴടക്കാൻ കഴിയും വിധം മാനവരാശി ഇന്ന് വളർന്നിരിക്കുന്നു.എന്നിട്ടെന്തുകൊണ്ട്‌ മനുഷ്യൻ ഭൂമിയെ തന്റെ മാതാവായികണ്ട്‌ പരിഗണിക്കുന്നില്ല?മനുഷ്യന്റെ ആഗ്രഹങ്ങൾ ദിനംതോറും കൂടികൊണ്ടിരിക്കുകയാണ്. തന്റെ ആഗ്രഹങ്ങൾ സഫലമാകാൻ അവൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മനുഷ്യന്റെ ഈ ആർത്തിമൂലമാണ് പല ദുരന്തങ്ങളും നാം നേരിടുന്നത്.വുഹാനെന്ന ചെറുപട്ടണം 2020 ന്റെ നോട്ടപുള്ളിയായതും ഈ കാരണത്താലാണ്.ചത്ത മൃഗങ്ങളും,ചീഞ്ഞളിഞ്ഞ ഭക്ഷണസാമഗ്രികളും ആ പട്ടണത്തിൽ കിടക്കുന്ന രംഗം മാനവരാശി ഞെട്ടലോടെയാണ് കണ്ടത്.

             

   നമ്മുടെ കുടിവെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക.ജലസ്രോതസുകളിൽ ബ്ലീച്ചിങ് പൗഡർ കൊണ്ട് ശുദ്ധീകരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യ കൂമ്പാരങ്ങൾ ഒഴിവാക്കുക. വെള്ളം കെട്ടി കിടക്കാതെ നോക്കുക. കഴിയുന്നതും പൊതുവാഹനങ്ങളിൽ സഞ്ചരിക്കാം.വന നശീകരണം ഒഴിവാക്കുക.മരങ്ങൾ വെട്ടുന്നതനുസരിച്ച്‌ അതിനിരട്ടി മരങ്ങൾ വച്ചു പിടിപ്പിക്കുക.ഇങ്ങനെ നമുക്ക് പല മഹാരോഗങ്ങളെയും പ്രതിരോധിക്കാം.                   കോവിഡ് 19 ഈ സമൂഹത്തിന് നൽകുന്ന സന്ദേശം ഒന്നേയുള്ളൂ.                      "ശുചിത്വം"! നാം എല്ലാവരും ശുചിത്വം പാലിക്കുക. അങ്ങനെ നമുക്ക് കൊറോണ വൈറസിനെയും നിപ്പയെപോലെ എന്നന്നേക്കുമായി തുടച്ചുമാറ്റാം.അങ്ങനെ കൊറോണ വൈറസിൽ നിന്ന് അതിജീവിക്കാം. ഈ കൊറോണ കാലത്ത്"ഭയമല്ല വേണ്ടത് ജാഗ്രതയാണ്."

         

    "സമുദ്ര ജലത്തിലെ ഏതാനും തുള്ളികൾ മലിനമായാൽ സമുദ്രം മുഴുവൻ മലിനമാകില്ല. മനുഷ്യനും,മനുഷ്യവംശവും അതുപോലെയാണ്".


           

നമുക്കേവർക്കും മനുഷ്യത്വമുള്ള മനുഷ്യരായി ജീവിക്കാം

ആദിത്യൻ ടി എസ്
10 C ജി ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



                                                                                                        

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം