ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ജീവിത ബന്ധനം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ജീവിത ബന്ധനം(കവിത) എന്ന താൾ ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ജീവിത ബന്ധനം(കവിത) എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിത ബന്ധനം

ലോക്ഡൗൺ എന്ന അടച്ചു പൂട്ടൽ
ജീവിതത്തെ മാറ്റിമറിച്ച പൂട്ടൽ
അതി ജീവനത്തിന്റെ ലോക്ഡൗൺ
ജ‍ൃത്യതയില്ലാത്ത ലോക്ഡൗൺ

വാഹനങ്ങളും മനുഷ്യരുമില്ലാത്ത റോഡുകൾ
പോലീസാൽ നിറഞ്ഞ റോഡുകൾ
ജിവജാലങ്ങൾക്കിത് സ്വൈര്യവിഹാര കാലം
ചിലർക്ക് ലോക്ഡൗൺ ഉല്ലാസ കാലം

ചിലർക്കാശ്വാസമേകും ലോക്ഡൗൺ
ചിലർക്ക് കഷ്ടപ്പാടേകും ലോക്ഡൗൺ
ചിലർക്ക് കുടുംബത്തോടൊപ്പം കഴിയാനൊരുകാലം
ചിലർക്ക് ലോക്ഡൗൺ ഒരു മഹാബന്ധം

കൊറോണ എന്ന മഹാമാരി അട്ടഹസിക്കുമ്പോൾ
അതിൽ നിന്നൊരു മുക്തി ലോക്ഡൗൺ
നാം ഈ വിപത്തിനെ അതിജീവിക്കും
സാമൂഹിക അകലം എന്ന പ്രതീക്ഷയിലൂടെ.

 

ഗംഗേന്ദു
6 എ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത