ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രീ പ്രൈമറി വിഭാഗം

പ്രീ പ്രൈമറി പ്രവേശനോത്സവത്തിൽ നിന്നും

അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് ഈ വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു.ഷീബാഗോപിനാഥ്,ബിന്ദു എന്നിവരാണ് പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സിന്ധുവാണ് ആയ.