ഉള്ളടക്കത്തിലേക്ക് പോവുക

കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/വിദ്യാരംഗം‌ എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുമാടി കെ.കെ കുമാരപിള്ള ഗവ. ഹൈസ്കൂളിൽ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്ന പ്രവർത്തന ങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നു. ഏറ്റവും മികച്ച ഒരു ലൈബ്രറി സംവിധാനം ഈ വിദ്യാലയത്തിനുണ്ട്. സാഹിത്യാഭിരുചി കുട്ടികളിൽ വളർത്താൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. കഥാരചന കവിത രചന , പദ്യംചൊല്ലൽ, നാടൻ പാട്ട്, തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19 വായന ദിനവും തുടർന്ന് വായനവാരവും സമുചിതമായി ആഘോഷിച്ചു വരുന്നു. പ്രമുഖ സാഹിത്യകാരന്മാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും ആചരിക്കുകയും കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബറികൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി വായിക്കാൻ അവസരം ലഭിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കൈമാറുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.