സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176  വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി .
1981  ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം  റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.  1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ  തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ  രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ  മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി.