സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് എഴുത്തു പള്ളിക്കൂട ങ്ങളും സംവിധാനങ്ങളും പ്രധാനമായും നടത്തിയിരുന്നത് ക്രൈസ്തവരായിരുന്നു. വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും കുന്നംകുളം പുത്തൻപേട്ട അങ്ങാടിയിൽ കാക്കശ്ശേരി പാത്തു അവറകൾക്ക് മാനേജർ സ്ഥാനം നൽകുകയും ചെയ്തു. 1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രതിവർഷം ഓരോ ക്ലാസുകളായി ഉയർത്തിയ ഈ പാഠശാല ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. ആദ്യത്തെ ഹെസ്മാസ്റ്റർ കെ.കെ ഇട്ടൂപ്പ് മാസ്റ്ററായിരുന്നു.

1945 ൽ മഠത്തിൽ കല്യാണിയമ്മയുടെ കീഴിൽ നിന്ന് 2 ഏക്കറോളം സ്ഥലം വാങ്ങി പണി കഴിപ്പിച്ച കെട്ടിടത്തിൽ പ്രിപ്പറേറ്ററി ക്ലാസ്സുകൾ തുടങ്ങി. 1945 ൽ ഇന്ന് HS നിൽക്കുന്ന സ്ഥലത്തേക്ക് ക്രമേണ സ്കൂൾ മാറ്റി. ഫീസിന്റെ കാര്യത്തിൽ നഷ്ടമാണെങ്കിലും ഇട്ടൂപ്പ് മാസ്റ്റർ പഠനത്തിന് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. ഇഞ്ചോടി ഇയ്യപ്പൻ എന്ന തൃശ്ശൂർക്കാരൻ നിർദ്ധനരായ കുട്ടികൾക്ക് ഗ്രാന്റ് കൊടുത്തിരുന്നു. സെക്കണ്ടറി ക്ലാസുകളിൽ സാഹിത്യ സമാജങ്ങൾ നടത്തിയിരുന്നു. വിദ്യാർത്ഥികൾകായി വിവിധ മത്സരം നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ലൈബ്രറിയും വായനാമുറിയും ഏർപ്പെടുത്തി. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കളി സ്ഥലങ്ങളും കളി സാധനങ്ങളും ഏർപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച തോറും സന്മാർഗ്ഗ പഠന ക്ലാസ്സ് നടത്തിവരികയു അധ്യാപകർ ഉച്ച സമയത്ത് ഒത്തുചേർന്ന് പ്രത്യേക പ്രാർത്ഥനയും നടത്തിയിരുന്നു.

1981 അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത തേക്കു മാനേജ്മെൻറ് കൈമാറി. 1983 അദ്ദേഹത്തിൻറെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി ഇത് ഒരു ഹൈസ്കൂളായി ഉയർത്തി. സമർത്ഥരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്കായി ധാരാളം എന്റോവ്മെന്റുകളും ഏർപ്പെടുത്തി. 1983 HS ആയതിനുശേഷം 1986 മാർച്ച് ആദ്യത്തെ എസ്എസ്എൽസി ബാച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു. എല്ലാദിവസവും രാവിലെ HM ഉം അധ്യാപകരും ചേർന്ന് പ്രാർത്ഥന നടത്തിയതിനുശേഷമാണ് അസംബ്ലി ആരംഭിച്ചിരുന്നത്. ഓരോ മതത്തിൽ പെട്ട വിദ്യാർഥികൾക്കും അതാത് മതങ്ങളുടെ പഠനത്തിന് പ്രത്യേകം ക്ലാസ്സുകൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. 1998 നവംബർ 3ന് അഭിവന്ദ്യ പിതാവ് പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിൻറെ മരണ പത്ര പ്രകാരം സ്കൂൾ മാനേജ്മെൻറ് തിരുവല്ല അതിരൂപതയ്ക്ക് കൈമാറി. ഇപ്പോൾ 1500-ഓളം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ആയി 55 ഓളം വ്യക്തികൾ ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

സമൂഹത്തിൻറെ ഉന്നത രംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് .അവരിൽ ഡോക്ടർമാർ എഞ്ചിനീയർമാർ തുടങ്ങി വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ആയ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൗലോസ് മാർ മിലിത്തിയോസ് തിരുമേനി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധ മതവിഭാഗത്തിൽ ഉള്ളവരെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ഒരു ഗ്രാമമാണ് വെസ്റ്റ് മങ്ങാട് .1983 H ട ആയി ഉയർത്തപ്പെട്ടപ്പോൾ തന്നെ ഒരു നല്ല വിദ്യാലയത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും പഠനകാര്യങ്ങളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ വിവിധ പ്രോത്സാഹനങ്ങൾ ലഭിച്ചത് എടുത്തുപറയേണ്ടതാണ് . സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു