സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കാട്ടാമ്പാക്ക് പ്രദേശത്തെ വാക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്. സമൂഹത്തിലെ ദരിദ്രരും സാമൂഹികമായി അധഃസ്ഥിതരുമായ ഒരു വിഭാഗം ജനതയുടെ സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യം വെച്ച് 1890 ൽ സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക് | |
---|---|
വിലാസം | |
വാക്കാട് വാക്കട് പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 04829 265397 |
ഇമെയിൽ | cmsupskattampak@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45350 (സമേതം) |
യുഡൈസ് കോഡ് | 32100901308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന എം. ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | മേർളി വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആഷ്ലി ജോസഫ് |
അവസാനം തിരുത്തിയത് | |
04-02-2022 | 45350-hm |
ചരിത്രം
1816 ആലപ്പുഴയിൽ CMS (Church Mission Society) ന്റെ ആദ്യ മിഷണറി കാലുകുത്തിയപ്പോൾ മുതൽ കേരളത്തിൽ ദീർഘമായ ഒരു മിഷണറി ചരിത്രത്തിന്റെ ആരംഭം കുറിച്ചു. 19- ആം നൂറ്റാണ്ടു മുതൽ കേരളത്തിൽ സമസ്ത മേഖലയിലും സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങളും വികസനങ്ങളും മിഷണറി പ്രവർത്തനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നവയാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആതുര ശുശ്രുഷാ രംഗങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മനുഷ്യനെ മനുഷ്യനാക്കുന്ന ശെരിയായ പ്രേഷിത ദൗത്യമാണ് മിഷണറിമാർ നിർവഹിച്ചത്. കേരളത്തിലെ ആദ്യത്തെ അടിമ സ്കൂളും പെൺ പള്ളിക്കൂടവും കോളേജും അച്ചടിശാലയുമെല്ലാം സ്ഥാപിക്കുക വഴി മിഷണറിമാർ അർഥപൂർണ്ണമായ ദൈവിക പ്രവർത്തനത്തിന്റെ പുതിയ സരണികൾ കണ്ടെത്തി. 1814 ൽ ഇന്ത്യയിൽ ആദ്യമെത്തിയ CMS മിഷണറിമാരിൽ ഒരാളായ റവ. ഷ്നാർ താരംഗംപാടിയിൽ താമസിച്ച് ഡാനിഷ് മിഷണറിയായ പരേതനായ ഡോ. ജോണിന്റെ സ്കൂൾ ഏറ്റെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1815 മെയ് 1 ന് ചർച്ച് മിഷണറി സോസൈറ്റിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ മദ്രാസിൽ അതിന്റെ ആസ്ഥാനത്ത് സ്ഥാപിച്ചു. സ്കൂളിൽ ജാതി-മത ഭേദ പരിഗണന ഇല്ലാതെ എല്ലാവരെയും പഠിപ്പിക്കുന്ന പാശ്ചാത്യ സമ്പ്രദായം നാട്ടുകാരിൽ അത്ഭുതം ഉളവാക്കി. 1818ൽ തരംഗംപാടിയിൽ CMS ന് 24 സ്കൂളുകളും മദ്രാസിൽ 13 സ്കൂളുകളും ഉണ്ടായി. കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- കളിസ്ഥലം
- ഇന്റർനെറ്റ് സൗകര്യം
- മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
- ലൈബ്രറി
- പൂന്തോട്ടം
- പച്ചക്കറിത്തോട്ടം
- കിച്ചൻ കം സ്റ്റോർ
- മാലിന്യ നിർമാർജന സംവിധാനം
- കിണർ
- വൈദുതീകരിച്ച ക്ലാസ്സ്മുറികൾ
- സ്കൂൾ സ്റ്റേജ്
- ഷീ ടോയ്‌ലറ്റ്
- ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്
- സാമൂഹിക ശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- സ്പോർട്സ് ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്
- ഗണിത ക്ലബ്ബ്
- മ്യൂസിക് & ഡാൻസ് ക്ലബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങൾ
കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ/അനധ്യാപകർ (2021-22)
- റീന എം. ചാക്കോ (H.M)
- മിനി ജെയിംസ്
- ജോസ് വി ജെ
- ജെസ്സി ഇ മാത്യു
- സിജി മത്തായി
- പ്രിൻസ് പീറ്റർ
- ആൻ മെറിൻ മാത്യു
- വന്ദന എം
- ജോൺസി മാത്യു പി
- മഞ്ചു
- ജെയ് ഇ മാത്യു (O.A)
- സാറാമ്മ ഡേവിഡ് (Cook)
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.788546386814827, 76.56326206295356|width=500px|zoom=16}}
C.M.S. U.P. S Kattampack
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45350
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ