ജി.എൽ.പി.എസ് തൂവ്വൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1965 മുതലുള്ള സ്കൂളിന്റെ പ്രവർത്തനങ്ങൾ ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്.ആ കാലഘട്ടങ്ങളിൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളിൽ വരാൻ താല്പര്യം കാണിച്ചിരുന്നില്ല .വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അന്നത്തെ നിരക്ഷരരായ രക്ഷിതാക്കൾ മനസ്സിലാക്കിയിരുന്നില്ല.അത് കൊണ്ട് തന്നെ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർ ആയിരുന്നു സ്കൂളിൽ കൂടുതൽ .അന്നത്തെ അധ്യാപകർ വീടുകളിലെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രക്ഷിതാക്കൾക്ക് മനസിലാക്കി കൊടുക്കുകയും കുട്ടികളെ സ്കൂളിൽ എത്തിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്തു പോന്നു .എഴുപതുകളുടെ തുടക്കത്തിൽ ഈ അവസ്ഥക്ക് മാറ്റം വന്നു.പിന്നീട് വളരെനല്ല രീതിയിൽ സ്കൂൾ പ്രവർത്തിച്ചു വന്നു.2005 -06 കാലഘട്ടത്തിൽ അൺ എയ്ഡഡ് സ്കൂളികളുടെ കുതിച്ചു കയറ്റം സ്കൂളിനെ ചെറുതായി ബാധിച്ചു.ഇതിനെ മറികടക്കാനായി പഞ്ചായത്തിന്റെ സഹായത്തോടെ പത്തു കംപ്യൂട്ടറുകൾ വാങ്ങി ഒരു കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു.വണ്ടൂർ സബ് ജില്ലയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ് ആയിരുന്നു ഇത്.അതോടൊപ്പം തന്നെ അധ്യാപകരും പി ടി എ യും ഒറ്റക്കെട്ടായി നിന്ന് ഇവിടെ ധാരാളം പഠന പദ്ധതികൾ ആരംഭിച്ചു.അതിൽ ഒന്നാണ് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണ്ടാക്കിയ ഉണർവ്വ് എന്ന കൈ പുസ്തകം.സ്കൂളിന്റെ ബാൻഡ് ടീം ,പ്രഭാത ഗീതം പരിപാടി (കവിതാ പഠനം), ഫുട് ബോൾ ടീം ,സ്കൗട്ട് -ബുൾ ബുൾ ടീം,ഈസി ഇംഗ്ലീഷ് പദ്ധതി ഇവയൊക്കെ സ്‌കൂളിന്റെ പ്രശസ്തി വർധിപ്പിച്ചു.
ഇപ്പോൾ ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു.അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു കോടി രൂപയുടെ പുതിയ കെട്ടിടം സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയിരിക്കുന്നു.കിഫ്ബിയുടെ നേതൃത്വത്തിൽ ഉടൻ അതിന്റെ പണി ആരംഭിക്കുന്നതാണ്.2020 മുതൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം ആണ് എങ്കിലും കുട്ടികളെ അത് ഒട്ടും ബാധിക്കാതിരിക്കാനുള്ള ശ്രമം അധ്യാപകർ നടത്തി വരുന്നു.
പ്രീ പ്രൈമറി ക്ലാസ്സ്
2012 ജൂൺ 6 നു 75 കുട്ടികളും 2 അധ്യാപകരും ഒരു ആയയും ആയി തുടക്കംകുറിച്ചു.തുടക്കത്തിൽ രണ്ടു LKG ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.സ്വന്തമായി ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഇന്നും LP സെക്ഷന്റെ ക്ലാസ് മുറികളാണ് ഉപയോഗപ്പെടുത്തുന്നത്.അന്ന് RAINBOW എന്ന പേരിലുള്ള ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് പോന്നു .ക്ലാസ് തുടങ്ങിയ കാലത്തു യൂണിഫോം ഇല്ലായിരുന്നു എങ്കിലും പിന്നീട് രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചു യൂണിഫോം നിലവിൽ വന്നു.ഓരോ വര്ഷം കഴിയുംതോറും കുട്ടികൾ കൂടി വന്നു.നിലവിൽ 213 കുട്ടികളും 4 അധ്യാപകരും ഒരു ആയയും ഉണ്ട്.കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള പഠനോപകരണങ്ങൾ,കളിപ്പാട്ടങ്ങൾ,ചാർട്ടുകൾ തുടങ്ങിയവ എല്ലാം ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടി അതിമനോഹരമായ ഒരു പാർക്കും ഇവിടെ ഉണ്ട്.കൂടാതെ വായനാ മൂല,ഗണിത മൂല,നിമ്മാണ മൂല തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.എല്ലാ വർഷവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രീ പ്രൈമറി കലോത്സവംസ്‌കൂൾ തലത്തിലും പഞ്ചായത്തു തലത്തിലും നടത്താറുണ്ട്.പഞ്ചായത്തു കലോത്സവത്തിൽ മിക്കപ്പോഴും ഓവർ ഓൾ ചാമ്പ്യന്മാരും ആവാറുണ്ട്.അക്കാദമിക മികവ് തെളിയിക്കുന്നതിനായി ടാലെന്റ്റ് പരീക്ഷകളും നടത്തി വരുന്നു.