അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16706 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് അബ്ദുള്ള മെമ്മോറിയൽ എം.എൽ പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ നിർമ്മിച്ച് സ്കൂളും കോമ്പൗണ്ടും സംരക്ഷിച്ചിട്ടുണ്ട്. ക്ലാസ് റൂമുകൾ ടൈൽ പാകിയതും ഫാൻ, ലൈറ്റ് എന്നീ സൗകര്യമുള്ളതുമാണ്. മികച്ച ഫർണിച്ചറുകളാണ് ക്ലാസ് റൂമുകളിൽ ഒരുക്കിയിരിക്കുന്നത്. പഠനം സുഗമമാക്കുന്നതിന് സഹായകമായ ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്. ലൈബ്രറിയിൽ കുട്ടികൾക്ക് ആവശ്യമായ ധാരാളം പുസ്തകങ്ങൾ ഉണ്ട്. കൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു.