എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആമുഖം

സ്കൂളിൽ വർഷങ്ങളായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ഇന്ന് സ്കൂളിൽ കാണുന്ന വ്യക്ഷങ്ങളും അപൂർവ്വസസ്യങ്ങളും പഴമക്കാരായ അധ്യാപകരുടെ മേൽനോട്ടത്തിൽ അന്നത്തെ കുട്ടികൾ നട്ടുപിടിപ്പിച്ചതാണ്.ഇന്നും മുടങ്ങാതെ ആ പ്രക്രീയ തുടരുന്നു.ജീവശാസ്ത്ര പഠനപ്രവർത്തനങ്ങൽക്ക് അവ ഏറെ സഹായകമാകുന്നുണ്ട്. സ്കൂളിലും സ്വന്തം വീടുപരിസരങ്ങളുടേയും സസ്യങ്ങളെയും അവയുടെ സവശേഷകതകളേയും തിരിച്ചറിയാൻ ഇവിടത്തെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്.ജീവശാസ്ത്രത്തിന്റെ മുഖ്യശാഖയായിട്ടാണ് പരിസ്ഥിതി പഠനം പരിഗണിച്ചുവരുന്നത്.ജീവജാലങ്ങളുടെ നിലനില്പിനു തന്നെ പരിസ്ഥിതി വിജ്ഞാനം അനിവാര്യമാണെന്ന് തിരിച്ചറിവാണ് ഈ ക്ലബ്ബിന്റ രൂപീകരണത്തിനടിസ്ഥാനം

ലക്ഷ്യം

  • ജനസംഖ്യ വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നിലനില്പിനാവശ്യമായ അടിസ്ഥാന വിഭവങ്ങളുടെ ദൂരുപയോഗങ്ങളെ കുറിച്ചും ദൗർലഭ്യത്തെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക.
  • പരിസ്ഥിതിവിജ്ഞാനവ്യാപനത്തിന്റെ ഒരു പ്രധാനഘടകമായ പരിസ്ഥിതിസംഘടനകളെ പരിചയപ്പെടുത്തുക.
  • ജലം,മണ്ണ്,വായൂ തുടങ്ങിയ പ്രക്യതിവിഭവങ്ങൽ മലിനമാകാതെ സംരക്ഷിച്ച് നിർത്തുക എന്ന ദൗത്യം തങ്ങളാൽ കഴിയുംവിധം ഏറ്റെടുത്ത് നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
  • ചിപ്കോ,എപികോ തുടങ്ങിയ സംഘടനകളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുക.
  • നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസഉല്പന്നങ്ങൽക്കെതിരെ ശബ്ദമുയർത്തുക.
  • പരിസരമലിനീകരണ കാരണങ്ങളെകുറിച്ചും അവ പ്രക്യതിയിൽ ഏല്പിക്കുന്ന ആഘാതങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ അത്തരം പ്രവണകളിൽ നിന്നും പിൻതിരിപ്പിക്കക.

പ്രവർത്തന റിപ്പോർട്ട്

  1. കോവ്ഡ് രോഗവ്യാപനം കാരണം സ്കൂൾ അവധിയായിരുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായില ഓാൺലൈനായി ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു.കുട്ടികൾ അവരുടെ വീടിന്റെ പരിസരപ്രദേശത്തെ തരിശുഭൂമിയിൽ വ്യക്ഷത്തൈകൾ നട്ടു. വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ പ്രക്യതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.( [1]