ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി.എച്ച്.എസ്.ഇ

വൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം 1993 ൽ പ്രവർത്തനമാരംഭിച്ചു. MRRTV, COMPUTERSCIENCE എന്നീ രണ്ട് കോഴ്സുകളുമായി തുടങ്ങിയ വിഎച്ച്എസ്ഇ വിഭാഗം 2007 ൽ  CCM,LSM (DH), LSM (PH) എന്നീ മൂന്ന് കോഴ്സുകൾ കൂടി ചേർത്തുകൊണ്ട് വിപുലീകരിച്ചു. സമീപപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക്  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കികൊണ്ട് ഉള്ള സൗകര്യങ്ങളിൽ മികച്ച നൈപുണികൾ വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് തുടർന്ന വിഭാഗം 28 7 2016 ൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ റിപ്പയർ വർക്കുകൾ ചെയ്തു കൊടുക്കുന്ന ഒരു ഹാർഡ് വെയർ ക്ലിനിക് ഒരു സംരംഭമായി ആരംഭിച്ചു. 2015 ൽ കോഴ്സുകൾ പരിഷ്കരിച്ച്  ECT,CCT,CSIT,LSM എന്നീ  പേരുകളുടെ LSM ൻ്റെ രണ്ട് ബാച്ചുകളുടെ അഞ്ച് ബാച്ചുകളായി  ജനപ്രിയ കോഴ്സുകളായി പ്രവർത്തനം തുടർന്നു.

2019ൽ എല്ലാ കോഴ്സുകളും കേന്ദ്ര അംഗീകൃത ജോബ് റോളുകളായOFT,DBDO,PG,DFE എന്നീ NSQF കോഴ്സുകളായി മാറി. ഹയർസെക്കൻഡറി സയൻസ് സർട്ടിഫിക്കറ്റി നൊപ്പം ഒരു നാഷണൽ സ്കിൽ സർട്ടിഫിക്കറ്റും കൂടി നൽകുന്ന നിലവാരത്തിലേക്ക് വിഎച്ച്എസ്ഇ വിഭാഗം പരിഷ്കരിക്കപ്പെട്ടു.

തുടക്കത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത വളരെ പരിമിതമായ സൗകര്യങ്ങളിൽ തുടർന്ന വിഭാഗം 2019ൽ നബാർഡ് ഫ ഫണ്ടിങ്ങിലൂടെ നിർമിച്ച സ്കൂൾ കെട്ടിടം ലഭ്യമായി എല്ലാ സൗകര്യങ്ങളുമുള്ള സ്മാർട്ട് ക്ലാസ് റൂമിലേക്ക് മാറി.

തുടർന്ന് NSQF കോഴ്സുകൾക്ക് അധിഷ്ഠിതമായ ലാബ് പർച്ചേസുകൾ നടത്തി അന്താരാഷ്ട്ര നിലവാരമുള്ള ലാബ് അന്തരീക്ഷം കുട്ടികൾക്കായി ഒരുക്കാൻ സാധിച്ചു. റിസൾട്ട് കാര്യത്തിലും പടിപടിയായി മെച്ചപ്പെട്ടു വരുന്ന സാഹചര്യങ്ങളാണ് വർഷങ്ങളായി കണ്ടുവരുന്നത്. വൊക്കേഷണൽ ടീച്ചർ, നോൺ വൊക്കേഷണൽ ടീച്ചർ, ഇൻസ്ട്രക്ടർ, ലാബ് ടെക്നിക്കൽ അസിസ്റ്റൻറ്, ക്ലാർക്ക്, OA എന്നീ തസ്തികകളിലായി 25 സ്റ്റാഫും ,300 വിദ്യാർത്ഥികളും വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.

2012 വരെ വി എച്ച് സി യുടെ ചാർജ് സ്കൂൾ HM നായിരുന്നു. 2012ൽ HM ആയിരുന്ന വൽസ ടീച്ചറിൽ നിന്ന് VHSE യുടെ ചാർജ് ഇംഗ്ലീഷ് അധ്യാപികയായSmt. രഹനജാൻ ഏറ്റെടുത്തു.

കരിയർ ഗൈഡൻസ്, എൻഎസ്എസ്(NSS) യൂണിറ്റുകൾ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളുമായി അധ്യയന വർഷങ്ങൾക്ക് മികവേറുന്നു. 2019ലും,  2020ലും എൻഎസ്എസിന്റെ  ആഭിമുഖ്യത്തിൽ  ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ "PASSWORD" ക്യാമ്പുകളിൽ Volunteers നെ പങ്കെടുപ്പിക്കുകയും 2020ൽ ഡൽഹിയിൽ നടന്ന നാഷണൽ ക്യാമ്പിലേക്ക് VHSE വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ഇന്ത്യൻ പ്രസിഡൻ്റുമായി സംവദിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭ്യമാക്കാൻ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച സ്ഥാനങ്ങൾ നേടി. 2019ൽ ഷിദാൻ പി കെ എന്ന LSM വിഭാഗത്തിലെ വിദ്യാർഥി വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം നേടുകയും അതേ വിദ്യാർത്ഥി 2020ൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനവും,നാഷണൽ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി.

ആകെ സ്റ്റാഫ‍ുകള‍ുടെ എണ്ണം : 25

SUBJECT & COMBINATIONS
COURSES

(Nsqf Course)

ECT
CCT
CSIT
LSM
OFT
DBDO
PG
DFE


VHSS