സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2014-2015-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26007 (സംവാദം | സംഭാവനകൾ) ('=='''സ്കൂളിന്റെ ശതോത്തര ജൂബിലി സ്മാരകമായി വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ ശതോത്തര ജൂബിലി സ്മാരകമായി വിദ്യാർത്ഥിനിക്ക് വീട്

വിദ്യാർത്ഥിനിക്ക് കനിവിന്റെ കൈത്താങ്ങായി സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫെബി മേരിക്ക് വീട് നിർമിച്ചു നൽകിയത്. ജൂബിലി സമാപന സമ്മേളനത്തിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ ഗെർട്രൂഡ് മൈക്കിൾ ഗൃഹനാഥൻ പി.എ.സേവ്യറിന് വീടിന്റെ താക്കോൽ കൈമാറി. സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സഹകരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. സ്കൂൾ മാനേജർ മദർ സുപ്പീരിയർ ലീലാ മാപ്പിളശ്ശേരി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി മാത്യു എന്നിവർ നേതൃത്വം നൽകി.