എസ്.എ.എൽ .പി. എസ്.വള്ളമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എ.എൽ .പി. എസ്.വള്ളമല | |
---|---|
വിലാസം | |
കുന്നന്താനം എസ്. എ. എൽ. പി. സ്കൂൾ വള്ളമല, കുന്നന്താനം പി. ഒ,689581 , കുന്നന്താനം പി.ഒ. , 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | salpsvallamala @gmail. com |
കോഡുകൾ | |
സ്കൂൾ കോഡ് | 37533 (സമേതം) |
യുഡൈസ് കോഡ് | 32120700811 |
വിക്കിഡാറ്റ | Q87594917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ബിജു. പി. കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സുജ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.രാജി ബിനു |
അവസാനം തിരുത്തിയത് | |
03-02-2022 | Sherin Peter |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്. എ. എൽ. പി. സ്കൂൾ വള്ളമല.
ഉള്ളടക്കം
1 ചരിത്രം
പത്തനംതിട്ട ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുന്നന്താനം പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം 1927- ൽ സാൽവേഷൻ ആർമി മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . സമൂഹത്തിൽ സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും ,സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം .
2 ഭൗതിക സാഹചര്യങ്ങൾ
95 വർഷം പഴക്കമുള്ളതാണ് സ്കൂളിന്റെ കെട്ടിടം .ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനു പാചകപ്പുര ഉണ്ട്. ക്ലാസ്സ് റൂമിൽ ഭക്ഷണം വിളമ്പുന്നു. കുട്ടികൾക്കു കളിസ്ഥലം ഉണ്ട്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ഫണ്ട് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ ,അനുബന്ധ ഉപകരണങ്ങൾ , ലാപ്ടോപ്പ് ,പ്രൊജക്ടർ ,ശബ്ദസംവിധാനം, ഇന്റർനെറ്റ് ,ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഇവ ലഭ്യമായിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.
* റീഡിംഗ്റും
* ലൈബ്രറി
* കംപൃൂട്ട൪ ലാബ്
3 പാഠ്യേതര പ്രവർത്തനങ്ങൾ
രസകരവും ക്രിയാത്മക ചിന്ത ഉണർത്തുന്നതും പ്രവർത്തനാധിഷ്ഠിതവുമായ രീതിയിൽ ക്ലാസ്സുകളിൽ സാഹചര്യം ഉണ്ടാക്കുന്നു. കലാകായിക നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നു .വായന പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി ,വായനാമൂല ,ക്ലാസ് പത്രം,വായനാമരം തുടങ്ങിയ പ്രവർത്തനങ്ങൾ ഞങ്ങൾ സംഘടിപ്പിച്ചു പോരുന്നു .കുട്ടികളുടെ സ്വന്തം മനസ്സിലെ ആശയങ്ങൾ, ചിന്തകൾ , വികാരങ്ങൾ , ഭാവനകൾ മുതലായവ പ്രകടിപ്പിക്കുന്നതിന് വേണ്ടിയുള്ള ചിത്രരചന, കഥാരചന, കവിതാരചന എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു .സ്റ്റാർ ടാലന്റ`ലാബിലൂടെ വേണ്ട പ്രോത്സാഹനം നൽകുന്നു. രക്ഷകർത്താക്കളുടെ സഹകരണത്തോടെ വാഴത്തോട്ടം നിർമ്മിക്കുകയുണ്ടായി .
4 മാനേജ്മെൻറ്
സാൽവേഷൻ ആർമി മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കേണൽ.ഗബ്രിയേൽ .ഐ.ക്രിസ്ത്യൻസ് മാനേജറായും മേജർ. ഒ.പി.ജോൺ ലോക്കൽ മാനേജറായും സ്കൂളിന് ശക്തമായ പിന്തുണ നൽകുന്നു. പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ട്രറുടെയൂം തിരുവല്ല ജില്ലാ ഓഫീസറുടെയും മല്ലപ്പളളി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുടെയും ചുമതലയിൻ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു.
5 സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലയളവ്
മുതൽ |
വരെ |
---|---|---|---|
1 | കെ .എ .ഏലിയാമ്മ | 1963 | 1968 |
2 | പി .പി .ഗോവിന്ദൻ നായർ | 1968 | 1969 |
3 | കെ.ഒ .മാത്യു | 1969 | 1974 |
4 | കെ.ജെ.റേച്ചൽ | 1974 | 1977 |
5 | കെ.വി.ഈപ്പൻ | 1977 | 1984 |
6 | പി.കെ.ഭവാനി | 1984 | 1991 |
7 | പി.കെ.മറിയാമ്മ | 1991 | 1998 |
8 | എം.കെ.പൊന്നമ്മ | 1998 | 1999 |
9 | ജി.ഗ്രേസി | 1999 | 2004 |
10 | സൂസമ്മ ശാമുവേൽ | 2004 | 2015 |
11 | ബിജു .പി.കെ | 2015 | ഇതുവരെ |
6 പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
എസ്. കലേഷ്
മലയാള കവിയും ബ്ലോഗറും ആണ് എസ്. കലേഷ് . 1982- ൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ജനിച്ചു . എസ്. എ. എൽ. പി. എസ് വള്ളമല , എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുവല്ല മാർത്തോമാ കോളേജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും എം . ജി .സർവ്വകലാശാല സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നിന്നും എം .സി .എ .യും കേരള ഡ്രസ്സ് സ പ്രസ് പ്രസ്സ് അക്കാദമിയിൽ നിന്നും അക്കാദമിയിൽ നിന്നും ജേർണലിസം ഡിപ്ലോമയും നേടി . കേരള കൗമുദിയിൽ ഒരു സബ് എഡിറ്ററായി പ്രവർത്തിച്ചു . ഇപ്പോൾ സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗം .
7 നേട്ടങ്ങൾ
സബ്ജില്ലാ മത്സരങ്ങളിൽ പ്രവർത്തിപരിചയം, ശാസ്ത്രമേള ,ഐടി കലോത്സവം, കായികമേള എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് . എൽ .എസ് .എസ്. സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
8 മികവുകൾ പത്രവാർത്തകളിലൂടെ
9 ചിത്രശാല
10 ദിനാചരണങ്ങൾ
[[പ്രമാണം:1643440837123.jpg|പകരം=സ്വാതന്ത്രദിനം |ലഘുചിത്രം|
[[പ്രമാണം:1643440838053.jpg|ലഘുചിത്രം|
]]സ്വാതന്ത്രദിനം ]]
11 ക്ളബുകൾ
*ഗണിത ക്ളബ്
* ഹെൽത്ത് ക്ളബ്
* ഹരിതപരിസ്ഥിതി ക്ളബ്
*സാമൂഹൃശാസ്ത്ര ക്ളബ
12 അദ്ധ്യാപകർ
*ശ്രീമതി.ബിജു.പി.കെ. ( ഹെഡ്മിസ്ട്രസ് )
*ശ്രീമതി.ജിജി ജോസഫ്
*ശ്രീ.വർഗീസ്.സി.ഡി.
*ശ്രീമതി.ഷെറിൻ പീറ്റർ
13 വഴികാട്ടി
. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 9.5 കിലോമീറ്റർ ) .
.മല്ലപ്പളളി ബസ്റ്റാന്റിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം( 8.3 കിലോമീറ്റർ ) . https://maps.google.com/maps?q=9.4348908%2C76.6113802&z=17&hl=en
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37533
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ