എൽ. പി. എസ്സ്. പെരുമ്പാറ
എൽ. പി. എസ്സ്. പെരുമ്പാറ | |
---|---|
വിലാസം | |
കുറിയന്നൂർ കോള ഭാഗം പി.ഓ പി.ഒ. , 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | perumparalps146@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37327 (സമേതം) |
യുഡൈസ് കോഡ് | 32120600214 |
വിക്കിഡാറ്റ | Q87593737 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റേച്ചൽ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സുജു ബിനു. |
അവസാനം തിരുത്തിയത് | |
03-02-2022 | 37327 lps |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ തോട്ടപ്പുഴശ്ശേരിയിലെ രണ്ടാം വാർഡിൽ ചരൽക്കുന്ന് സമീപം സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളായ പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ 1102-ൽ പ്രവർത്തനമാരംഭിച്ചു . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സർവ്വശിക്ഷാ അഭിയാനു മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിപ്പിച്ചകാലം.... കംമ്പ്യൂട്ടർഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ് തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. കൂടുതൽ അറിയാൻ
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരുവിധ സൗകര്യങ്ങളോ സാഹചര്യങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാവപ്പെട്ട ഒരു സമൂഹത്തിന്റെ ഉദ്ധാരണത്തിനായി കൊല്ലവർഷം 1102 - ൽ(1926) പുന്നത്തുണ്ടിയിൽ ബഹു. റ്റി.എം.കശ്ശീശായാൽ സ്ഥാപിതമായതാണ്. പെരുമ്പാറ എൽ. പി. സ്കൂൾ. കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ പ്രാഥമാധ്യാപകനായിരിക്കെ പെരുമ്പാറ, കുന്നോ ക്കാലിൽ മൈലാടുംപാറ, ചേറ്റുതടം എന്നീ പ്രദേശങ്ങളിൽ തിങ്ങിപ്പാർക്കുന്ന ധാരാളം പേർ വിദ്യാഭ്യാസം എന്തെന്നറിയാതെ ജീവിച്ചുപോകുന്ന സാഹചര്യം തന്റെ മനസ്സിൽ വളരെ മഥിച്ചു. പാറപ്പുറത്തൊരു പള്ളിക്കൂടം എന്ന ആശയം മനസ്സിൽ ഉടലെടുത്തു. തന്റെ ഈ പ്രദേശത്തുള്ള ആൾക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി . ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിനായി തന്റെ സ്വന്തം വീടുപോലും ഉപേക്ഷിച്ച് പെരുമ്പാറയിൽ ഒരു കുടിലുണ്ടാക്കി അവിടെ താമസിച്ചു. അരമതിൽ കെട്ടി അതിനുമുകളിൽ കഴകളുടെയും പലകകളുടെയും സഹായത്താൽ യാഥാർത്ഥ്യമാക്കി ഓലമേഞ്ഞ പള്ളിക്കുടം യാഥാർഥ്യമാക്കി .
കുറിയന്നൂർമാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മാനേജരായിരുന്ന വന്ദ്യ മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയെ ബഹുമാനപ്പെട്ട അച്ചൻ ഈ സ്കൂൾ ഏൽപ്പിക്കുകയും, കുറിയന്നൂർ മാർത്തോമ്മാ, കുറിയന്നൂർ സെന്റ് തോമസ് എന്നീ ഇടവകകളെ ഏല്പിക്കുകയും ചെയ്തു. തുടർന്ന് ഈ രണ്ടു ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടുന്ന മാനേജ്മെന്റ് ഭരണച്ചുമതല നിർവ്വഹിക്കുന്നു. ഈ സ്കൂൾ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിന്റെ സഹോദരസ്ഥാപനമായി നിലകൊള്ളുന്നു. 1970 - താം ആണ്ടിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുന്നത്തുണ്ടിയിൽ അച്ചൻ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്ക്കർത്തവും പ്രകൃതിസ്നേഹിയും ചരൽകുന്നിന്റെ ഉപജ്ഞാതാവും കൂടിയായ അദ്ദേഹം മാർത്തോമ്മാ സഭയിലെ പ്രഗൽഭനായ ഒരു പട്ടക്കാരൻ ആയിരുന്നു. നിർഭയനായ ഭരണകർത്താവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ആദർശസമ്പന്നനായ വ്യക്തിയായിരുന്നു .
പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട് പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ .സി.വേലുപ്പിള്ള സാർ ഈ സ്കൂളിന് ഉന്നമനത്തിനായി മാന്യ ദേഹമാണ്. സേവന കാലത്തുതന്നെ അദ്ദേഹം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ശ്രീ പി വി വർഗ്ഗീസ് ശ്രീമതി ഗ്രേസി ജോൺ എന്നിവർ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന മെസ്സ് ഹാൾ , പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വായന ക്ലബ്ബ് , ശുചിത്വ ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് , സുരക്ഷാ ക്ലബ്ബ് , ടാലന്റ് ലാബ് വായനയുമായി ബന്ധപ്പെടുത്തി എല്ലാ ആഴ്ചയിലും വായിക്കാൻ വളരാൻ എന്ന പ്രവർത്തനം നടത്തുന്നു. അതോടൊപ്പം എല്ലാ ആഴ്ചയിലും കലാ പ്രോത്സാഹനത്തിനായി സാഹിത്യവേദി ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാദിവസവും രാവിലെ യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരിശീലനം നടത്തുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നു .
മാനേജ്മെന്റ്
കുറിയന്നൂർ സെന്റ് തോമസ് കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ. രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.
മികവുകൾ
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ബഹുമാനപ്പെട്ട മുൻ കളക്ടറായിരുന്ന പി ബി നൂഹിന്റെ പക്കൽ 18,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 7000 രൂപയും പെരുമ്പാറ എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഏൽപ്പിച്ചു . പഠനോത്സവം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, ഗുരുവന്ദനം, കിടപ്പു രോഗികളുടെ വീടുകൾ സന്ദർശനം നടത്തുകയും ചെയ്തു .
മുൻസാരഥികൾ
1. ശ്രീ.എൻ. പി പത്മനാഭപ്പണിക്കർ
2.ശ്രീ.റ്റി .റ്റി എബ്രഹാം
3.ശ്രീമതി.സാറാമ്മ എബ്രഹാം
4.ശ്രീമതി. വി.ജെ മറിയാമ്മ
5.ശ്രീമതി.റെയ്ച്ചൽ ജോൺ( 2004 മുതൽ പ്രഥമാധ്യാപിക ആയി തുടരുന്നു )
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
1.ശ്രീ.പി.വിജയകുമാർ (റിട്ട്. ആർ.ഡി .ഒ )
2.ശ്രീ.എം.റ്റി.ജേക്കബ്( റിട്ട്.ക്ലർക്ക് )
3.ശ്രീ.പി.റ്റി.ദിവാകരൻ(റിട്ട്.ഡെപ്യൂട്ടി കളക്ടർ)
4.ശ്രീമതി ലൈലാ തോമസ് (റിട്ട്. ടീച്ചർ )
5.ശ്രീമതി .റോസമ്മ തോമസ് (റിട്ട്. ടീച്ചർ )
6. ശ്രീമതി രാജമ്മ തോമസ് (റിട്ട്. ടീച്ചർ )
ദിനാചരണങ്ങൾ
1.ലോക പരിസ്ഥിതി ദിനം
2..വായനാ ദിനം.
3.ചാന്ദ്ര ദിനം
4.ഹിരോഷിമ ദിനം
5.ലോക വയോജന ദിനം
7.നാഗസാക്കി ദിനം
8.സ്വാതന്ത്ര്യദിനം
9.ക്വിറ്റിന്ത്യാ ദിനം
10.അധ്യാപക ദിനം
11.ഓസോൺ ദിനം
12.ഓണം
11.ലോക വൃദ്ധ ദിനം
12.ഗാന്ധി ജയന്തി
13.ലോക അധ്യാപക ദിനം
14.കേരളപ്പിറവി ദിനം
15.ശിശുദിനം
16.ക്രിസ്തുമസ്
17.റിപ്പബ്ലിക് ദിനം
സ്വാതന്ത്ര്യദിനം
റിപ്പബ്ലിക് ദിനം
അധ്യാപക ദിനം
ശിശുദിനം
ലോക വയോജന ദിനം
ലോക പരിസ്ഥിതി ദിനം
ഒരു തൈ നടാം (2021)
ശുചീകരണം
അദ്ധ്യാപകർ
1. ശ്രീ.എൻ പി പത്മനാഭപ്പണിക്കർ
2. ശ്രീ. റ്റി.റ്റി എബ്രഹാം
3. ശ്രീമതി.സാറാമ്മ എബ്രഹാം
4. ശ്രീ. സി.വേലുപ്പിള്ള
5. ശ്രീ. റ്റി.വർഗീസ്
6. ശ്രീമതി.ഗ്രേസി ജോൺ
7. ശ്രീമതി .ബ്ലസി മോൾ മാത്യു
8. ശ്രീമതി .എലിസബത്ത് അലക്സ്
9. ശ്രീമതി.ഗ്രേസി മാത്യു
10. ശ്രീമതി. ആലീസ് വർഗീസ്
11. ശ്രീ.റ്റി.സി.മാത്യു
12.ശ്രീമതി ലീന ഉമ്മൻ
13. ശ്രീമതി. റെയ്ച്ചൽ ജോൺ ( 2004 മുതൽ പ്രഥമ അധ്യാപികയായി തുടരുന്നു)
14. ശ്രീമതി.ഷിബു തോമസ്
15. ശ്രീമതി. ബ്ലസി ജോർജ്
16.ശ്രീമതി. ജെസ്സി ചെറിയാൻ( പ്രീപ്രൈമറി അധ്യാപികയായി തുടരുന്നു)
17. ശ്രീമതി .വിനീത വിജയൻ(ഡെയ്ലി വേജസ്)
18.ശ്രീമതി .മിനി എബ്രഹാം(ഡെയ്ലി വേജസ്)
2021-2022
19. ശ്രീമതി .ആരതി പുരുഷോത്തമൻ(മാനേജ്മെന്റ്)
20. ശ്രീമതി.ലക്ഷ്മിപ്രിയ .എം(ഡെയ്ലി വേജസ്)
ക്ലബ്ബുകൾ
1 . ഹരിത ക്ലബ്ബ്
2.ശുചിത്വ ക്ലബ്ബ്
3.വായന ക്ലബ്ബ്
4. സയൻസ് ക്ലബ്ബ്
5. ആരോഗ്യ ക്ലബ്ബ്
6. സുരക്ഷാ ക്ലബ്ബ്
7. ഇംഗ്ലീഷ് ക്ലബ്ബ്
8. ഗണിത ക്ലബ്ബ്
9 . ടാലന്റ് ക്ലബ്ബ്
ഹരിത ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നൽകാറുണ്ട്.എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യ ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുര കക്കൂസ് വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളെ അന്വേഷണത്വര വളർത്താൻ സഹായമാകുന്ന ഒട്ടേറെ പരിപാടിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ചാന്ദ്രദിനം ദിനാചരണങ്ങൾ, ശേഖരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സ്കൂൾ ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ ക്ലബ്ബ്
കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യ ക്ലബ് പ്രവർത്തിച്ചുവരുന്നു. പോസ്റ്റർ നിർമ്മിക്കൽ ആരോഗ്യ ചാർട്ട് നിർമ്മാണം എന്നിവ നടത്തിവരുന്നു .
ഗണിത ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
ഓൺലൈൻ ക്ലാസ്സിലൂടെ ഒരു തിരനോട്ടം2021
ഓഫ്ലൈൻ മീറ്റിംഗ്
പഠനോത്സവം
തിരനോട്ടം
onam2021
അത്തപൂക്കളം
ഓണസദ്യ
കോവിഡ് എന്ന മഹാമാരിയിൽ കരുതലോടെ ഒരു ഓണക്കാലം( അധ്യാപകരും കുട്ടികളും )
ഗ്യാലറി - ശ്രീമതി. റെയ്ച്ചൽ ജോൺ( പ്രഥമാധ്യാപിക )
കുമാരൻ:അനന്ദു മോൻ വി.എ ( ക്ലാസ് 1)
കുമാരൻ : അക്ഷയ് റെജി (ക്ലാസ് 1)കുമാരൻ :എൽവിൻ.അജു.ജേക്കബ്( ക്ലാസ് 3)
വിഷയം : ആരതി പുരുഷോത്തമൻ ( ടീച്ചർ )
ക്യാമറ: കൃഷ്ണദേവ്
വഴികാട്ടി
1.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️ വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ
2.കോഴഞ്ചേരി തിരുവല്ല റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ വലത്തോട്ട്➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️ വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ
3.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ പുല്ലാട് ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ വടക്കേ കവല ➡️ വലത്തോട്ട് ➡️ ആത്മാവ് കവല ➡️ തോണിപ്പുഴ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ചരൽക്കുന്ന്➡️ മാലി മുക്ക് ജംഗ്ഷൻ ➡️ വലത്തോട്ട്➡️ പെരുമ്പാറ എം.റ്റി.എൽ.പി. സ്കൂൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps9.3692708932438, 76.69957572343236 | zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37327
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ