സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര സെൻ്റ് മേരീസ് യു പി സ്ക്കൂൾ മഞ്ഞപ്ര , മഞ്ഞപ്ര പി.ഒ. , 683581 , എറണാകുളം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0484 2690700 |
ഇമെയിൽ | stmarysupsmanjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25464 (സമേതം) |
യുഡൈസ് കോഡ് | 32080201202 |
വിക്കിഡാറ്റ | Q99507823 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ഞപ്ര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വർക്കി പയ്യപ്പിള്ളി |
പി.ടി.എ. പ്രസിഡണ്ട് | ജോയി കെ. .ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈബി സിജു |
അവസാനം തിരുത്തിയത് | |
03-02-2022 | 25464SMUPS |
................................
ചരിത്രം
മധ്യകേരളത്തിൽ എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അങ്കമാലി ജംഗ്ഷനിൽ നിന്ന് 6 കിലോ മീറ്റർ കിഴക്ക് ആണ് മഞ്ഞപ്രയുടെ സ്ഥാനം.ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ട് ലോക പ്രശസ്തമായ കാലടിയുടേയും സെന്റ്. തോമസിന്റെ പാദസ്പർശമേറ്റു പവിത്രമായ മലയാറ്റൂർന്റെയും വടക്ക് അതിർത്തി പ്രദേശമാണ് മഞ്ഞപ്ര. ചേര സാമ്രാജ്യത്തിന്റെ അധപതനത്തിന് ശേഷം രൂപം കൊണ്ട കൊച്ചി നാട്ടുരാജ്യത്തിലെ രണ്ടു ചെറുരാജ്യങ്ങൾ ആണ് ആലങ്ങാട്ടും പറവൂരും. ഇതിൽ പറവൂർ നമ്പൂതിരി രാജവംശത്തിന്റെ അധികാര സീമയിൽ പെട്ട പ്രദേശം ആണ് മഞ്ഞപ്ര എന്ന് ചരിത്രം സൂചിപ്പിക്കുന്നു
മഞ്ഞപ്രയിൽ മാറ്റത്തിന് വഴി തെളിച്ച സെന്റ് മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നൽകി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം അറുപത്തിയാറു തികഞ്ഞു. 1949 ജൂൺ 17 ന് അഞ്ചാംക്ളാസ് ആരംഭിക്കുവാൻ വിദ്യാഭ്യാസവകുപ്പിൽനിന്ന് അനുമതി ലഭിച്ചു. 1950ൽ ആറാം ക്ളാസിനും ലഭിച്ചു. പെൺകുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതൽ ആൺകുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന് അനുമതി ലഭിച്ചു. സെന്റ് മേരീസ് ഗേൾസ് മിഡിൽസ്കൂളായിരുന്നത് അങ്ങനെ സെന്റ് മേരീസ് യു.പി. സ്കൂളായി പരിണമിച്ചു. തുടക്കത്തിൽ 2 അധ്യാപകരും 25 വിദ്യാർത്ഥികളും ആയി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ ഉത്തുംഗശ്രേേണിയിൽ 1200 വിദ്യാർത്ഥികളും 30 - ഒാളം അധ്യാപകരും അനധ്യാപകരും ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു. 1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- ശാസ്‌ത്ര ലാബ്
- ലൈ(ബററി
- കംപൃൂട്ട൪ ലാബ്
- സ്പോട്സ് (ഗൗണ്ട്
- വൃത്തിയുള്ള ടൗയ്ലറ്റ്
- നല്ല സ്കൂൾ കെട്ടിടം
- പൂന്തോട്ടം
- പച്ചക്കറി തോട്ടം
- ഔഷധച്ചെടി തോട്ടം
- വൃത്തിയുള്ള അടുക്കള
- ചുുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി..
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ളീീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
മുൻ സാരഥികൾ
സി. മേരി ജയി൯(1949 - 52) (ശീമതി സി.ജെ. ഏലൃാമ(1952 - 53) റവ.സി. മരിയ ഗോരേത്തി(1953 - 86) (ശീ. ടി.പി. കൊച്ചാപ്പൂ(1986 - 87) (ശീ. ഏ.ജെ. പൗലോസ്(1987 - 88) (ശീമതി കെ.എ. കുുഞ്ഞലക്കുട്ടി(1988 - 2000) (ശീമതി ടി.സി. മേരി(2000 - 2003) (ശീ. കെ.എ. ജോസഫ്(2003 - 07) (ശീ. സ്റ്റീഫൻ കെ.എം.(2007 - 08) (ശീമതി മേരി കെ.ഡി.(2008 - 2015), ജസീന്ത ജോസഫ് (2015 - 2019).
സ്കൂളിലെ മുൻ അദ്ധ്യാപകർ : ടി.ഡി.അഗസ്റ്റിൻ, ആനി ജേക്കബ് കോലാട്ടുകുടി, മേരി ടി.സി., അഗസ്റ്റിൻ കെ.ഇ., പി.ഡി.ജോർജ്, ദേവസ്സി സർ, ലിജോ കെ. ജോൺ, വിൻസെന്റ് സർ, ബേബി ടി.എ.,ഗീത ജി, നിർമല ജോണി, എലൈസ് എ, മൂൺജെലി, ഇന്ദു അഗസ്റ്റിൻ, കൊച്ചുറാണി ആന്റണി, സബീന എം കെ, ജിജി പാപ്പച്ചൻ, പത്മകുമാരി ടീച്ചർ തുടങ്ങിയവർ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.21298,76.44858|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മഞ്ഞപ്ര പുല്ലത്താൻ കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ അകലം.
- മഞ്ഞപ്ര ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25464
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ