ഓർക്കാട്ടേരി നോർത്ത് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഓർക്കാട്ടേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഓർക്കാട്ടേരി നോർത്ത് യു പി എസ് | |
---|---|
വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | 16262hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16262 (സമേതം) |
യുഡൈസ് കോഡ് | 32041300413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | മധുസുധനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
02-02-2022 | 16262-hm |
ചരിത്രം
1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് കൃഷ്ണവർമൻ കുഞ്ഞിതങ്ങൾ എന്ന രാജസൂര്യൻ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മണലിൽ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥർക്കും ജാതിക്കാർക്കും അക്ഷരാഭ്യാസം നൽകാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവർമൻ കുഞ്ഞിതങ്ങളുടെ കീഴിൽ സ്കൂൾ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം ആരംഭിച്ചത്. 1964 ൽ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ൽ ഏഴാം തരം വരെയുള്ള സ്കൂളായി ഉയർത്തി .അക്കാലങ്ങളിൽ 800ൽ പരം വിദ്യാർത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളിൽ അടുത്തൊന്നും യു.പി.സ്കൂളുകൾ ഇല്ലാത്തതിനാൽ 19 ഒളം ഡിവിഷനുകൾ ഉണ്ടായിരുന്നു .
1980 ൽ മുൻ മേനേജർ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജർ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ൻ പണിക്കർക്കുശേഷം, ഇ.കൃഷണൻനായ, പി.സി കുമാരൻ, കെ .പി സുകുമാര, ഗോപിനാഥൻനായർ, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുൻ കാല പ്രധാന അധ്യാപകർ. ഫലപ്രദമായ പ.ടി.എ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളിൽ വാട്ടർ സപ്ലൈചെയ്യാൻ വേണ്ടി ടാങ്ക്,പൈപ്പുകൾ,മോട്ടോർ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂൾ വൈദ്യുതീകരിച്ചും പുതിയഫർണിച്ചറുകൾ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി .
ഭൗതികസൗകര്യങ്ങൾ
60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളിൽ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകൾ പ്രവർത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാർട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടർ റൂമും മികച്ച സയൻസ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികൾക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാർക്കും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശാന്ത ടീച്ചർ ,മാത ടീച്ചർ ; സരോജിനി ടീച്ചർ; ബാലൻ നമ്പ്യാർ ; രാജമ്മ ടീച്ചർ ; കുഞ്ഞിരാമൻ നമ്പ്യാർ ;ഗോപാലൻ നായർ; ബാലകൃഷ്ണൻ മാസ്റ്റർ ; പി.സി കുമാരൻ മാസ്റ്റർ; ബാലൻ മാസ്റ്റർ ;നാരായണൻ മാസ്റ്റർ ;വിജയമ്മ ടീച്ചർ; സുകുമാരൻ മാസ്റ്റർ ; നാണു മാസ്റ്റർ ; സൗമിനി ടീച്ചർ ; ഗോപിനാഥൻ നായർ ; ദാമോധരൻ മാസ്റ്റർ ; ജാനകി ടീച്ചർ മുഹമ്മദ് മാസ്റ്റർ ; നളിനി ടീച്ചർ; പ്രേമലത ടീച്ചർ ; ചന്ദ്രിക ടീച്ചർ ; ഉദയൻ മാസ്റ്റർ ; ഇന്ദിര ടീച്ചർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- വടകര - ഓർക്കാട്ടേരി കൂർമ്മം കുളങ്ങര ക്ഷേത്രത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:11.6582612,75.5902717 |zoom=13}}