പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04985 205420 |
ഇമെയിൽ | cupspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13946 (സമേതം) |
യുഡൈസ് കോഡ് | 32021200618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധു എം |
പി.ടി.എ. പ്രസിഡണ്ട് | അബദുൽ ലത്തീഫ് എൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ ടി |
അവസാനം തിരുത്തിയത് | |
02-02-2022 | 13946 |
ചരിത്രം
പയ്യന്നൂർ ഉപജില്ലയിൽ,നഗരസഭയിൽ,പട്ടണത്തോട് ചേർന്നുനിൽക്കുന്ന വിദ്യാലയമാണ് പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ. പരസഹസ്രം വിദ്യാർഥികൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിച്ചുനൽകിക്കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സരസ്വതിക്ഷേത്രംഅറിവിൻറെ അക്ഷയഖനിയായി പ്രവർത്തിക്കുന്നു.
സ്വാമി ആനന്ദതീർദ്ഥൻ-മലബാറിലെ ഹരിജനോദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ച മഹാരഥൻ -ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പയ്യന്നൂർ പ്രദേശത്തെ പാവപ്പെട്ട ഹരിജൻ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടങ്ങിയത്.1934 ൽ പയ്യന്നൂർ റെയിൽവേ ഗേറ്റ്നു പടിഞ്ഞാറ്, മുട്ടത്തുകടവിൽ, ഒരു കൊച്ചു പള്ളിക്കൂടം ആയാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്.
1941-42 ൽ,പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായർ ഈ വിദ്യാലയം ഏറ്റെടുത്തു.72 വിദ്യാർത്ഥികളും നാല് അധ്യാപകരും പരിമിതമായ സൗകര്യങ്ങളുമാണ് അന്ന് ഉണ്ടായിരുന്നത്.ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കാം എന്ന വ്യവസ്ഥയിൽ, അന്ന് കോഴിക്കോട് ഡി.ഇ.ഒ.ആയിരുന്ന ശ്രീ.സാംബശിവൻ പിള്ള, സ്കൂളിൻറെ അംഗീകാരം നിലനിർത്തുകയുണ്ടായി.പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന ഉറച്ച തീരുമാനമാണ് സ്ക്കൂൾ ഏറ്റെടുക്കുന്നതിനു അദ്ധ്യഹത്തെ പ്രേരിപ്പിച്ചത്.കൂടാതെ, പരേതനായ ശ്രീ.അത്തായി നാരായണ പൊതുവാളുടെ നിരന്തരമായ പ്രോത്സാഹനവും സഹായവും ഉണ്ടായിരുന്നു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി അമ്പലം വക കേളോത്ത് ഉള്ള കതിരുവയ്ക്കുംതറയുടെ തൊട്ടുവടക്ക് റോഡിനു സമീപം പെരിക്കാത്തടം എന്ന വയലിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും ഒരുക്കി സ്കൂളിൻറെ പ്രവർത്തനം അവിടുത്തേക്ക് മാറ്റി.അതുവരെ സ്കൂളിൻറെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചിരുന്നത് ശ്രി.സുന്ദരപ്രഭു ആയിരുന്നു. 1984 ൽ വിദ്യാലയത്തിൻറെ സുവർണ ജൂബിലിയും 2009 ൽ പ്ലാറ്റിനം ജൂബിലിയും സമുചിതമായി ആഘോഷിക്കുകയുണ്ടായി. 1996 മുതൽ വിദ്യാലയത്തിൻറെ മാനേജർ ശ്രി.പി.രവീന്ദ്രൻ (പരേതനായ ശ്രീ.കണ്ണോത്ത് നാരായണൻ നായരുടെ മകൻ)ആണ്. കൂടുതൽ മെച്ചപ്പെട്ടതും ശാന്തവുമായ പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി കുറച്ചുകൂടി വടക്കോട്ടുമാറി പുതിയ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം പണിയുകയും 2014 മുതൽ സ്കൂൾ ഇന്നുകാണുന്ന സ്ഥലത്ത് പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.08744658725889, 75.24057152479931|width=800px|zoom=17.}}
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13946
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ