എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2021 സെപ്റ്റംബർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഓൺ ലൈൻ വിലയിരുത്തൽ
സെപ്റ്റംബർ പകുതിയോടെ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സും അതിനോടൊപ്പം നടത്തിയ അധ്യാപകരുടെ ക്ലാസ്സും എത്രമാത്രം കുട്ടികൾ ഉൾക്കൊണ്ടു എന്നറിയുന്നതിനായി രക്ഷാകർത്താക്കളുടെ അനുമതിയോടെ ഓൺലൈൻ പഠന വിലയിരുത്തൽ നടത്തി. രക്ഷാകർത്താക്കളും കുട്ടികളും വളരെ ഉത്തരവാദിത്തത്തോടെ ഈ വിലയിരുത്തലിൽ പങ്കെടുത്തു. ഒരു പ്രദേശത്തെ ഉത്തരകടലാസുകൾ ഒന്നിച്ച് ശേഖരിച്ച് സ്കൂളിലെത്തിക്കാനും രക്ഷകർത്താക്കൾ ശ്രദ്ധിച്ചു ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ദിവസം നൽകിയിരുന്നു.പരീക്ഷയിൽ പങ്കെടുക്കാത്ത കുട്ടികളുടെ വീടുകളിൽ അധ്യാപകർ സന്ദർശനം നടത്തി അവരുടെ ബുദ്ധിമുട്ടുകൾ രക്ഷാകർത്തക്കളുമായി ചർച്ച ചെയ്യാനും സമയം കണ്ടെത്തി