ഗവ ഹൈസ്കൂൾ കേരളപുരം/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
2021-22 വർഷത്തിൽ കേരളപുരം ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരു മീറ്റിംഗ് കൂടുകയും ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും ചെയ്തു.
ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ വിവിധ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുത്തു . ഓരോ ദിവസവും രണ്ട് പുതിയ words പരിചയപ്പെടുത്താനും അതുപയോഗിച്ച് sentence നിർമ്മിച്ചു video രൂപത്തിൽ ക്ലാസ്സുകളിൽ പോസ്റ്റ് ചെയ്യാനും തീരുമാനിച്ചു
ടാഗോർ അനുസ്മരണം ( ഓഗസ്റ്റ് 7)
ടാഗോർ അനുസ്മരണ ത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ടാഗോറിനെ വചനങ്ങൾ. ഈ പരിപാടിയുമായി ബന്ധപ്പെട്ട് വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ( ഓഗസ്റ്റ് 15 )
സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് വിർച്ചൽ അസംബ്ലി, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( സ്വാതന്ത്ര്യ സമര സേനാനികൾ ), ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. ഈ പരിപാടിയുമായി ബന്ധപ്പെട്ട ഡോക്യൂമെന്റഷൻ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു.
പോഷൺ അഭിയാൻ
സമീകൃത ആഹാരത്തിന്റെ പ്രാധാന്യം, വീട്ടിലെ പച്ചക്കറി തോട്ടം ഇതുമായി ബന്ധപ്പെട്ട് ആൽബം, പോസ്റ്ററുകൾ, സ്ലൈഡ് പ്രസന്റേഷൻ, പ്രസംഗം എന്നീ പരിപാടികൾ സംഘടിപ്പിച്ചു
ശിശുദിനം ( നവംബർ 14)
ശിശുദിനാഘോഷ വുമായി ബന്ധപ്പെട്ട് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ ആൽബം ( നെഹ്റു ) എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു
പ്രവൃത്തി പരിചയ ക്ലബ്ബ്
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്ക് നിർമ്മിതി യിലേക്ക് നയിക്കുന്ന പ്രക്രിയയാണ് പ്രവർത്തി പഠനം. സ്കൂൾ പ്രവർത്തി പഠനത്തിലൂടെ വിദ്യാർത്ഥികൾ സാങ്കേതികരംഗത്തെ തൊഴിൽമേഖലകളിൽ ഉപയോഗിക്കുന്ന പണിയായുധങ്ങൾ പരിചയപ്പെടുകയും. അതുപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും സാധിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട് സാമഗ്രികൾ, ഉപകരണങ്ങൾ, നിർമ്മാണരീതി എന്നിവ മനസ്സിലാക്കി അവയിൽ സാങ്കേതികപരിജ്ഞാനം നേടുന്നു. പ്രവർത്തി പഠനത്തിലൂടെ മാനസികോല്ലാസവും സർഗാത്മകവുമായ കഴിവുകൾ വിദ്യാർത്ഥികളിൽ വളരുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനുള്ള ശേഷിനേടലാണ് പ്രവ്യ ത്തിപഠന ക്ലബ്ബ് കൊണ്ട് സാധ്യമാകുന്നത്.
വർക്ക് ഷോപ്പ് പരിശീലന പരിപാടി നടപ്പിലാക്കിയ കേരളപുരം ഗവൺമെൻറ് ഹൈസ്കൂളിൽ ഈ വർഷം പ്രാക്ടിക്കൽ ക്ലാസ്സുകളിൽ സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം എന്ന മേഖലയിൽ സ്ട്രോ ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ഓഫീസ് ഫയൽ ബോർഡ് നിർമ്മിക്കുകയും സ്കൂൾ ഓഫീസിന് അത് കൈമാറുകയും ചെയ്തു.
ഈ വർഷത്തെ ഓൺലൈൻ ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയ വിഭാഗം - ചുറ്റുപാടിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഒരു വസ്തു നിർമ്മിക്കണം എന്ന പ്രവർത്തനത്തിൽ യു.പി, ഹൈസ്കൂൾ മേഖലയിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.യു.പി മേഖലയിൽ മികവ് തെളിയിച്ച മാഹിൻ . എസ് (VII A), കുണ്ടറ ഉപജില്ലയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. ഹൈസ്കൂൾ മേഖലയിൽ മികവ് തെളിയിച്ച സുജിത്ത് . എസ് (VIII A) ഉപജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും കൊല്ലം ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
സ്കൂളും പി.ടി.എ യും ചേർന്ന് ഈ വർഷം കുട്ടികളെ ബേസിക് ട്രെയിനിങ് സെൻറർ, ചന്ദനത്തോപ്പ് സന്ദർശനം നടത്തുകയും അവിടെ സോപ്പ് നിർമാണത്തിലും കേക്ക് നിർമാണത്തിലും പങ്കാളികളായി. അവിടെ ഇൻസ്ട്രക്ടർമാർ ഒരു വ്യവസായശാല എന്നപോലെ സുരക്ഷാ മാർഗ്ഗങ്ങളും പടിപടിയായ നിർമാണപ്രവർത്തനവും അവ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങൾ കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ഹെൽത്ത് ക്ലബ്
ജൂൺ മാസം ആദ്യ വാരത്തിൽ ഹെൽത്ത് കമ്മിറ്റി രൂപീകരിച്ചു. കൺവീനർ : ലൈലാമ്മ ടീച്ചർ
ജോയിന്റ് കൺവീനർമാർ : ജ്യോതി, ഫൗസിയ, ത്രേസ്യാമ്മ.
ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ആഴ്ചയിൽ ഒരിക്കൽ കമ്മിറ്റി കൂടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് സ്കൂളിൽ വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ, വ്യക്തി ശുചിത്വം തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്തി.
ലോക എയ്ഡ്‌സ് ദിനം
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന എയ്ഡ്‌സ് ബോധവൽക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിനു ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കു വെച്ചു. രോഗത്തെ കുറിച്ചും പകരുന്ന രീതി, രോഗം മരണ കാരണമാകുന്ന സാഹചര്യം, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതൽ തുടങ്ങി വളരെ വിശദമായ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകുകയും കുട്ടികൾക്ക് ഇതിന്റെ വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു.
ഹിന്ദി ക്ലബ്ബ്
2021-22 അധ്യയന വർഷത്തിലെ ഹിന്ദി ക്ലബ് രൂപീകരണം ജൂൺ10ന് പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്നു. തുടർന്ന് ഹിന്ദി ക്ലബ് കൺവീനറേയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തു.ഓരോ മാസത്തിലുമുള്ള ദിനചാരണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
ജൂൺ 5പരിസ്ഥിതി ദിനം
കോവിഡ് കാലമായിരുന്നിട്ടും കുട്ടികൾ ഓൺലൈനിലൂടെ അതി ഭംഗിയായി പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്ററുകളും അതുപോലെ തന്നെ കുട്ടികൾ വീടുകളിൽ വൃക്ഷ തൈ നടുകയും ചെയ്തു.പരിസ്ഥിതി ദിന സന്ദേശം ഓൺലൈനിലൂടെ കുട്ടികൾക്ക് നൽകുകയും ചെയ്തു.
ജൂൺ21യോഗാ ദിനം
ഈ ദിനത്തിൽ അധ്യാപികയും കുട്ടികളും ചേർന്ന് ഓൺലൈനിലൂടെ യോഗ പരിശീലിക്കുകയും, കൂടാതെ നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്ര മാത്രമാണെന്ന സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി..
ജൂലൈ 31പ്രേംചന്ദ് ജയന്തി
പ്രേംചന്ദ് ജയന്തി *പ്രേംചന്ദ്* വാരമായി ആചരിച്ചു.ഓരോ ദിവസവും ഓൺലൈനിലൂടെ പ്രേംചന്ദ് ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായി.കുട്ടികൾ ഓരോ ദിവസത്തെ ഫിലിം കാണുകയും ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയ്തു. പ്രേംചന്ദ്ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യൂമെന്ററിയും കുട്ടികളെ കാണിച്ചു.