ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഈ കാലഘട്ടത്തിൽ പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒരുങ്ങി തീർന്ന ഒരു വിഷയം മാത്രമായിട്ടാണ് ലോകം ഇന്ന് വീക്ഷിക്കുന്നത്. പണ്ട് കാലങ്ങളിൽ നമ്മുടെ ഭൂമി പച്ചപ്പ്‌ നിറഞ്ഞതായിരുന്നു.എവിടെ നോക്കിയാലും പച്ചപ്പ് നിറഞ്ഞ മരങ്ങളും ഫലങ്ങളും ആയിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു. മരങ്ങൾ മുറിച്ചും, കുന്നുകൾ നികത്തിയും, ഉയരം കൂടിയ കെട്ടിടങ്ങൾ പണിയുന്നത് നമ്മളോരോരുത്തരും ദിവസേന പത്രങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കേട്ടുവരുന്ന ഒരു സംഭവമാണ്. പാടം നികതുക, മരങ്ങൾ വെട്ടുക, കുന്നുകൾ നിരപ്പാക്കുക ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം , ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ, പ്ലാസ്റ്റിക് വേസ്റ്റുകൾ, ഇതൊക്കെ നമ്മുടെ ഭൂമിക്ക് താങ്ങാൻ ആകുമോ? നമ്മുടെ പരിസ്ഥിതി ഇന്ന് നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും കാരണം നാം ഓരോരുത്തരും ആണ് അതിന്റെ ഭവിഷത്ത് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ചൂടിനെ വർധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികൾ, ശുദ്ധജലക്ഷാമം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ ഇന്നുണ്ട്. വനനശീകരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. വനങ്ങളിൽ കാട്ടുതീ പടർന്നു പിടിച്ച് എല്ലാ വൃക്ഷലതാദികളും ഇല്ലാതാകുന്നു. ഇന്ത്യയിലും, കേരളത്തിലും വന പ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞുവരികയാണ്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്, ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നമ്മൾ ആചരിച്ചുവരുന്നു. ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം ആകുന്നു.

റംസി എം റാഫി
5 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം