ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര

13:46, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര
വിലാസം
വയക്കര

ജി.യു.പി.എസ്.വയക്കര,
,
കൈതപ്രം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം23 - 11 - 1956
വിവരങ്ങൾ
ഇമെയിൽgupsvayakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13449 (സമേതം)
യുഡൈസ് കോഡ്32021500203
വിക്കിഡാറ്റQ64459924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്ക‍ൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ.എ
പി.ടി.എ. പ്രസിഡണ്ട്എൻ.പി.എറമുള്ളാൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി.എം
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

ഏഴ് കെട്ടിടങ്ങളിലായി 15 ക്ലാസ് മ‍ുറികളിലായാണ് സ്ക‍‍ൂൾ പ്രവർത്തിക്ക‍ുന്നത്. സയൻസ് ലാബ്, ഐടി ലാബ് , പാചകപ്പ‍ുര എന്നിവയ‍ും സ്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു. എല്ലാ ക്ലാസ‍ുകളില‍ും  സ‍ുസജ്ജമായ ക്ലാസ് ലൈബ്രറി പ്രവ‍ത്തിക്ക‍ുന്ന‍ു. മികവാർന്ന  ഗ്രൗണ്ട് സ്ക‍ൂളിന് ഉണ്ട്. ചെറ‍ുതെങ്കില‍ും വൈവിധ്യമാർന്ന ജൈവവൈവിധ്യപാർക്ക് സ്ക‍ൂളിൽ ഉണ്ട്.  ധാരാളം തണൽമരങ്ങൾ സ്ക‍ൂൾ ക്യാമ്പസിനെ മനോഹരമാക്ക‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്ക‍ൂളിന് സാധിക്ക‍ുന്ന‍ുണ്ട്.

ഇൻലന്റ് മാസിക 'ഇളംമൊഴികൾ'

ക‍ുട്ടികള‍ുടെ രചനകളെ പ്രസിദ്ധീകരിക്ക‍ുന്നതില‍ൂടെ അവര‍ുടെ പഠനതാൽപര്യം ,രചനാശേഷീവികാസം,രക്ഷാകൃതൃ സമ‍ൂഹവ‍‍ുമായ‍ുള്ള ബന്ധം എന്നിവ വ‍ദ്ധിപ്പിക്കാന‍ും വേണ്ടിയാണ് ഇളംമൊഴികൾ ആരംഭിച്ചത്.ഒര‍ു ഇൻലന്റിന്റെ വല‍ുപ്പില‍ുള്ള ഒര‍ു ക‍ുഞ്ഞ‍ുമാസിക തയ്യാറാക്ക‍ുകയ‍ും അത‍ു ക‍ുട്ടികളില‍ും പൊത‍ുസമ‍ൂഹത്തില‍ും പ്രചരിപ്പിക്ക‍ുക എന്നതായിരിന്ന‍ു പ്രധാന ഉദ്ദേശ്യം. അധ്യാപകർ ,പ‍ൂർവ്വ വിദ്യാർത്ഥികൾ , അഭ്യ‍ുദയകാംക്ഷികൾ എന്നിവര‍ുടെ സഹകരണത്തോടെ ഓരോ ലക്കവ‍ും മികവ‍ുള്ളതായിത്തീർക്കാൻ സാധിക്ക‍‍‍‍‍‍‍ുന്ന‍ുണ്ട്. ഈ മാഗസിനില‍ൂടെ വിദ്യാലയത്തിന് പൊത‍ു സമ‍ൂഹത്തിൽ സ്വീകാര്യത വർദ്ധിക്കാൻ ഏറെ സഹായിച്ചിട്ട‍ുണ്ട്.

കുട്ടികളുടെ ആകാശവാണി,

വിദ്യാരംഗം കലാ സാഹിത്യവേദി

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഗണിതക്ലബ്ബ്

ഫോൿലോർ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. ചിത്രകല, സംഗീതം, കായികം, പ്രവൃത്തിപരിയം എന്നീ അധ്യാപകരുടെ സേവനവും നമുക്ക് ലഭിക്കുന്നുണ്ട്. .ക‍ൂടാതെ പി ടി എ നടത്ത‍ുന്ന ഒരു പ്രീപ്രൈറിയും ഉണ്ട്. സ്കൂളിന് സ്വന്തമായി വാഹനം ഇല്ലാഞ്ഞിട്ടുംദ‍ൂര സ്ഥലങ്ങളിൽ നിന്നും രക്ഷിതാക്കൾ സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കി കുട്ടികളെ കാണ്ടു വരുന്നു. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു.

മാനേജ്‌മെന്റ്

പ്രധാനാധ്യാപകർ

ക്രമ

നമ്പർ

ഹെഡ്മാസ്റ്ററ‍ുടെ പേര് കാലയളവ്
1 കെ എം ചാത്ത‍ുക്ക‍ുട്ടിനായർ 1956 - 1958
2 വി വി ഗോവിന്ദൻ 1958 - 1959
3 കെ എ ആന്റണി 1959  -  1959

( എപ്രിൽ- ജ‍ൂൺ)

4 വി സി ബാലൻ നമ്പ്യാർ 1959 - 1960
5 കെ വി പ്രഭാകരൻ 1960 - 1960

(മാർച്ച്- ഡിസംബർ)

6 വി വി നാരായണൻ നമ്പ്യാർ 1961 - 1973
7 പി വി ഗോവിന്ദൻ 1973 - 1974
8 കെ നാരായണൻ നമ്പ്യാർ 1974 - 1976
9 വി വി നാരായണൻ നമ്പ്യാർ 1976 - 1989
10 ഇ രാമചന്ദ്രൻ 1989 - 1990
11 ഒ വി ശ്രീധരൻ നമ്പ്യാർ 1990 - 1990

(മെയ്- ജ‍ൂൺ)

12 കെ ടി ക‍ുഞ്ഞിരാമൻ 1990 - 1991
13 എൻ വാസന്തീദേവി 1991 - 1992
14 കെ സി രാജൻ നമ്പ്യാർ 1992 - 1993
15 എം എ രാഘവൻ 1993 - 1995
16 കെ പത്മനാഭൻ നമ്പ്യാർ 1995 - 1996
17 കെ വി ബാലൻ 1996 - 1998
18 വി ചന്ദ്രിക 1998 - 2001
19 ടി വി ക‍ുഞ്ഞിരാമൻ 2001 - 2007
20 എ പി ഫൽഗ‍ുനൻ 2006 - 2007
21 സി വി ക‍ൃഷ്ണൻ 2007 - 2013
22 പി വി വിജയൻ 2013 - 2017
23 ബാലകൃഷ്ണൻ പി കെ 2017 - 2018
24 രാജൻ പി 2018 - 2019
25 ആന്റണി പി എ 2019 - 2020
26 മോഹനൻ എ 2020 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണ‍ൂരിൽ നിന്ന‍ും ബസ് വഴി ചാലോട്- ഇരിക്ക‍ൂർ- കണിയാർവയൽ - റ‍ൂട്ടിൽ 41 കിലോമീറ്റർ ,കണിയാർവയൽ- വയക്കര ഓട്ടോ 1 കിലോമീറ്റർ

കണ്ണ‍ൂരിൽ നിന്ന‍ും ബസ് വഴി തളിപ്പറമ്പ് -ശ്രീകണ്ഠപ‍‍ുരം-കണിയാർവയൽ - റ‍ൂട്ടിൽ 45 കിലോമീറ്റർ , കണിയാർവയൽ- വയക്കര ഓട്ടോ 1 കിലോമീറ്റർ {{#multimaps:12.018850112546241, 75.54008164748979|zoom=100}}