ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. അക്കാലത്തും കെട്ടിടങ്ങൾ ഒരുക്കിയത് പി.ടി.എ.യും നാട്ടുകാരും ആയിരുന്നു.2007 ൽ സ്കൂളിന്റെ സുവർണജൂബിലി ആഘോഷിക്കുകയും വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി. ഇതോടനുബന്ധിച്ചു നടന്ന പരിപാടികൾ സ്ക‍ൂൾ പ്രവർത്തനങ്ങളെ ഊർജസ്വലമാക്കി. തുടർന്നുള്ള വർഷങ്ങളിലെല്ലാം തന്നെ കുട്ടികൾ സ്ഥിരമായി വർദ്ധിച്ചുവരുന്ന അപൂർവ്വ വിദ്യാലയങ്ങളിലന്നായി മാറുവാൻ നമുക്ക് സാധിച്ച‍ു.