എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായികപരമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്. അപ്പർ പ്രൈമറി അദ്ധ്യാപകൻ മുഹമ്മദ് സൽമാൻ സ്പോർട്സ് ക്ലബ്ബിന്റെ ചുമതല നിർവ്വഹിക്കുന്നു.
സ്കൂൾ കായികമേള
സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾ കായികമേള നടത്തുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി അവരെ സബ്‌ജില്ലാ ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാതല ഫുട്ബോൾ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.