സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ പി.റ്റി.എ

'അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ.  കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്.

സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോൽസാഹനങ്ങളും നൽകുന്ന ഒരു പി.റ്റി.എ യാണ് പ്രസിഡന്റ് ശ്രീ പി പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നത്. സ്ക്കൂൾ വികസനത്തിനും പ്രവർത്തനത്തിനും ആവശ്യമായ എല്ലാ രംഗങ്ങളിലും അവർ ഓടിയെത്തുന്നു. എൽ. പി. വിഭാഗത്തിൽ പി. ടി. എ അംഗങ്ങൾ ദിനവും എത്തി അധ്യാപകരെ പഠനപ്രവർത്തനങ്ങളിൽ സഹായിച്ചിരുന്നു.

ഗവ.മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ സ്കൂൾ പി.ടി.എ. 2021-22

21 അംഗങ്ങളുള്ള ഒരു അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിലെ സ്കൂൾ പി.ടി.എ. ഇതിൽ 11 പേർ രക്ഷാകർത്താക്കളും 10 പേർ അധ്യാപകരുമാണ്. ശ്രീ. പ്രവീൺ കുമാർ പി.ടി.എ.പ്രസിഡന്റായി പ്രവർത്തിക്കുന്നു.

  1. ശ്രീമതി. ബീന. ടി.എസ് (പ്രിൻസിപ്പാൾ)
  2. ശ്രീ. പ്രവീൺ കുമാർ (പി.ടി.എ.പ്രസിഡന്റ് )
  3. ശ്രീ. ജയചന്ദ്രൻ
  4. ശ്രീ. ഉദയകുമാർ .ആർ
  5. ശ്രീമതി.ഷീബാ രാജ്
  6. ശ്രീ. അജിത്. എം.എസ്.
  7. ശ്രീ. സുനിൽകുമാർ
  8. ശ്രീമതി. അനില
  9. ശ്രീ. ഷിബു കുമാർ
  10. ശ്രീമതി. സമീറ.
  11. ശ്രീ. ഉദയകുമാർ
  12. ശ്രീമതി. അഞ്ചു കൃഷ്ണ (മദർ പി.ടി.എ.പ്രസിഡന്റ്)
  13. ശ്രീ. സുരേഷ്.എൽ
  14. ശ്രീ. സുരേഷ് കുമാർ
  15. ശ്രീമതി.ഷീജ.എസ്.നായർ
  16. ശ്രീമതി. കവിത ജോൺ
  17. ശ്രീ. വിഷ്ണു ലാൽ
  18. ശ്രീമതി. ഗ്രേസി
  19. ശ്രീമതി. ജലജ
  20. ശ്രീ. പ്രിൻസ് ലാൽ.

പ്രവർത്തനങ്ങൾ 2017-18

ക്ലാസ്സ് പി. ടി. എ

ജൂലൈ 13-ാം തീയതി ഹൈസ്ക്കൂളിലും പ്രൈമറി വിഭാഗത്തിൽ ജൂലൈ 17നും യോഗങ്ങൾ നടത്തുകയുണ്ടായി. എസ്. എം. എസ് അലേർട്ടു വഴി എല്ലാ രക്ഷകർത്താക്കളെയും ക്ലാസ്സ് പി. ടി. എ തീയതി അറിയിച്ചു.

കോർണർ പി. ടി. എ

2018 ഫെബ്രുവരിയിൽ പെരിങ്ങമ്മല ജങ്ഷനിൽ കോർണർ പി. ടി. എ നടന്നു.

ഒത്തു പിടിച്ചാൽ.....ലളിതം, മനോഹരം

ഒറ്റ ദിവസം കൊണ്ട് ക്ലാസ്സ് റൂമിന്റെ മുഖഛായ തന്നെ മാറ്റി. ഏഴ് എ ക്ലാസ്സിലെ ചില രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സധ്യാപകനായ ശ്രീ വിനോദ് സാർ ക്ലാസ് റൂം മനോഹരമായി പെയ്ൻറടിച്ചു. കൂടാതെ വിപുലമായ ലൈബ്രറിയും വിശാലമായ വൈറ്റ് ബോർഡും രക്ഷിതാക്കളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. സഞ്ചന ഫാൻ സംഭാവനയായി നൽകി.

ചിത്രശാല