സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ | |
---|---|
![]() | |
വിലാസം | |
PULLURAMPARA PULLURAMPARA പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 0495 2275151 |
ഇമെയിൽ | sjupsp@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/1b65 |
കോഡുകൾ | |
സ്കൂൾ കോഡ് | 47334 (സമേതം) |
യുഡൈസ് കോഡ് | 32040601202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 395 |
പെൺകുട്ടികൾ | 382 |
ആകെ വിദ്യാർത്ഥികൾ | 777 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | സിജോ മാളോല |
എം.പി.ടി.എ. പ്രസിഡണ്ട് | സുബീഷ രാജീവ് |
അവസാനം തിരുത്തിയത് | |
31-01-2022 | 47334HM |
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.
ചരിത്രം
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകൾ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.കൂടുതൽ വായിക്കുക
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്‌തിക |
---|---|---|
1 | സിബി കുര്യാക്കോസ് | HM |
2 | എൽസമ്മ അഗസ്റ്റിൻ | LPST |
3 | ബിന്ദു തോമസ് | URDU |
4 | സി. സിസിമോൾ ജോസഫ് | LPST |
5 | ഷെറിൻ ബേബി | LPST |
6 | ക്രിസ്റ്റീന അഗസ്റ്റിൻ | LPST |
7 | ബീന കുര്യാക്കോസ് | LPST |
8 | സിൽവി എ. ജെ | HINDI |
9 | സൈനുൽ ആബിദിൻ പി | ARABIC |
10 | റോഷിയ ജോസഫ് | LPST |
11 | ജോസ്ന എൻ ജോയി | UPST |
12 | അജി ജോസഫ് | LPST |
13 | ലസിത ടി. കെ | SANSKRIT |
14 | നീനു മരിയ ജോസ് | LPST |
15 | നീനു മോൾ ജോസഫ് | UPST |
16 | അയോണ സെബാസ്റ്റ്യൻ | UPST |
17 | ജിഷ തോമസ് | HINDI |
18 | ആൽബിൻ അബ്രാഹം | UPST |
19 | അഖില ബെന്നി | UPST |
20 | ട്രീസ എബ്രാഹാം | UPST |
21 | ബിന്ദു കെ മാത്യു | UPST |
22 | ഡിൽന ജെ മരിയ | UPST |
23 | പിന്റോ തോമസ് | UPST |
24 | സിൻസി സെബാസ്റ്റ്യൻ | UPST |
25 | ട്രീസ മേരി ജോസഫ് | LPST |
26 | ദിവ്യ ജോസഫ് | LPST |
27 | ലിതിയ മാത്യു | LPST |
28 | ജിസ ജോർജ് | LPST |
29 | ലാലമ്മ സൈമൺ | OA |
ഭൗതികസൗകരൃങ്ങൾ
- ശിശുസൗഹൃദ ക്ലാസ്സ്റൂമുകൾ
- പെഡഗോഗിക്കൽ പാർക്ക്
- മൾട്ടിമീഡിയ റൂം
- ചിൽഡ്രൻസ് പാർക്ക്
- പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം
- സ്കൂൾ ബസുകൾ
- 5000- ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി
- ഉച്ചഭക്ഷണ വിതരണം
- തണൽ മരങ്ങൾ
- കായിക പരിശീലന സൗകര്യം
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
2016-17 ലെ മികവുകൾ
നേട്ടങ്ങൾ - മുക്കം ഉപജില്ല
- കായികമേള യു. പി ഓവറോൾ
- ഐ. ടി. മേള ഓവറോൾ
- ഗണിതമേള യു. പി ഓവറോൾ സെക്കന്റ്
- LP ഗണിതമാഗസിൻ ഫസ്റ്റ്
- ഗണിത ക്വിസ് UP - 2nd
- സയൻസ് ക്വിസ് UP - 2nd
- സയൻസ് ക്വിസ് LP - 2nd
- സയൻസ് സ്റ്റിൽ മോഡൽ - 3rd A Grade
- സാമൂഹ്യ ശാസ്ത്ര പ്രസംഗം 1st
ജില്ലാതലം
- ഐ. ടി മേളയിൽ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
- ഗണിതമേള - ഗണിതമാഗസിൻ LP 3rd
- ഗണിത ക്വിസ് - UP 3rd
വിവിധ ക്വിസ് മത്സരങ്ങൾ
- ഉപജില്ല ഗണിതക്വിസ് - 2nd
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2nd
- ഉപജില്ലാ ഗണിതമേള ക്വിസ് - 2nd
- ഉപജില്ലാ സയൻസ് ക്വിസ് - 2nd
- ആസാദ് മെമ്മോറിയൽ ക്വിസ് - 2nd
- കോർപ്പറേറ്റ് മേഖലാ ക്വിസ് - 1st - UP
- കോർപ്പറേറ്റ് മേഖലാ ക്വിസ് - 2nd - LP
- കോർപ്പറേറ്റ് രൂപത - 3rd LP
- ആൽഫാ ക്വിസ് (കേരള പിറവി) - 2nd
കലാമേള (ഉപജില്ല)
- സംസ്കൃതം 3rd
- സംസ്കൃത നാടകം 1st
- DCL മേഖലാ ഓവറോൾ
- DCL സ്കോളർഷിപ്പ് State 4th Rank
- ബാലശാസ്ത്ര കോൺഗ്രസ് ജില്ലാതല വിജയി
പ്രവേശനോത്സവം
![](/images/thumb/8/89/47334-16.jpg/300px-47334-16.jpg)
![](/images/thumb/3/3f/47334-17.jpg/300px-47334-17.jpg)
![](/images/thumb/e/ec/47334-18.jpg/300px-47334-18.jpg)
![](/images/thumb/1/12/47334-19.jpg/300px-47334-19.jpg)
ദിനാചരണങ്ങൾ
![](/images/thumb/f/fd/47334-6.jpg/300px-47334-6.jpg)
![](/images/thumb/b/b5/47334-10.jpg/300px-47334-10.jpg)
![](/images/thumb/4/47/47334-20.jpg/300px-47334-20.jpg)
![](/images/thumb/2/24/47334-21.jpg/300px-47334-21.jpg)
വിനോദയാത്രകൾ
![](/images/thumb/1/13/47334-34.jpg/300px-47334-34.jpg)
![](/images/thumb/d/d7/47334-35.jpg/300px-47334-35.jpg)
![](/images/thumb/9/93/47334-36.jpg/300px-47334-36.jpg)
![](/images/thumb/1/11/47334-30.jpg/300px-47334-30.jpg)
![](/images/thumb/8/88/47334-31.jpg/300px-47334-31.jpg)
![](/images/thumb/3/35/47334-37.jpg/300px-47334-37.jpg)
ക്ളബുകൾ
സയൻസ് ക്ളബ്
2016-17 അധ്യയന വർഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
![](/images/thumb/e/ee/47334-38.jpg/300px-47334-38.jpg)
![](/images/thumb/8/84/47334-39.jpg/300px-47334-39.jpg)
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
അറബി ക്ളബ്
2016-17 അധ്യയന വർഷം അറബിക് പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക ശ്രീമതി.ആയിഷ .സി.എ യുടെ നേതൃത്വത്തിൽ അറബി ക്ളബ്സജീവമായി പ്രവർത്തിക്കുന്നു.
സാമൂഹൃശാസ്ത്ര ക്ളബ്
2016-17 അധ്യയന വർഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിക്കുന്നു.
സംസ്കൃത ക്ളബ്
2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ് നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
ചലനം കായികക്ഷമത പദ്ധതി
![](/images/thumb/9/94/47334-12.jpg/300px-47334-12.jpg)
![](/images/thumb/4/40/47334-13.jpg/300px-47334-13.jpg)
![](/images/thumb/a/ae/47334-14.jpg/300px-47334-14.jpg)
![](/images/thumb/a/aa/47334-15.jpg/300px-47334-15.jpg)
![](/images/thumb/5/5f/47334-26.jpg/300px-47334-26.jpg)
![](/images/thumb/c/c4/47334-27.jpg/300px-47334-27.jpg)
![](/images/thumb/1/1c/47334-28.jpg/300px-47334-28.jpg)
![](/images/thumb/3/30/47334-29.jpg/300px-47334-29.jpg)
വ്യക്തിത്വവികസന ക്ലബ്
സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു
2018-19 , 2019-20 ലെ പ്രവർത്തനങ്ങളിലൂടെ....
ഭൗതികസാഹചര്യങ്ങൾ
ഓഡിറ്റോറിയം
സ്കൂളിലെ വിവിധ പരിപാടികളുടെ കെട്ടും മട്ടും ഗൗരവവും കൂട്ടാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ പി.ടി.എ പരിപാടികൾ, രക്ഷിതാക്കളുടെ ബോധവത്കരണ ക്ലാസ്സുകൾ, സ്കൂൾ എക്സിബിഷനുകൾ, തുടങ്ങിയവ ഈ ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്.
ആവാസവ്യവസ്ഥ-സന്ദർശനം
വിവിധ ആവാസവ്യവസ്ഥകളുടെ പ്രധാന്യം തിരിച്ചറി യുന്നതിനും അവയിലെ ജീവീയ ഘടകങ്ങളുടെയും അജീവിയ ഘടകങ്ങളുടെയും പരസ്പര ബന്ധം മനസിലാക്കി ആവാസവ്യവസ്ഥകൾ സംരക്ഷിക്കാൻ ഉള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനുമായി ഇരവഞ്ഞിപ്പുഴ, കുളങ്ങൾ, വയലുകൾ ഇവ സന്ദർശിച്ചു.
ഔഷധ സസ്യത്തോട്ടം
വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ സംരക്ഷി ക്കുന്നു. കുട്ടികൾ തന്നെ അവയെ നട്ടു നനച്ചു പരിപാലിക്കുന്നതിന് മുൻകൈ എടുക്കുന്നു. അന്ന്യം നിന്നുകൊണ്ടിരിക്കുന്നതും വളരെ ഏറെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ സസ്യങ്ങളാണ് സ്കൂളിലെ ഔഷധ തോട്ടത്തിലുള്ളത്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അവയുടെ ഗുണങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഈ സസ്യ ഉദ്യാനം വഴിയൊരുക്കുന്നു.
ജൈവവൈവിധ്യ പാർക്ക്
വിവിധ സസ്യങ്ങളാൽ സമ്പന്നമായ ഒരു പാർക്ക് സ്കൂളിലുണ്ട്. വിവധതരം മരങ്ങളും സസ്യങ്ങളും ഈ പാർക്കിൽ നിന്നും കണ്ടെത്താൻ കുട്ടികൾക്ക് സാധിക്കുന്നു. ചിത്രശലഭങ്ങൾ ധാരാളമായി ഇവിടെ കണ്ടുവരുന്നു. ചിത്ര ശലഭങ്ങളെ ആകർഷിക്കുന്ന വ്യത്യസ്ഥ ചെടികൾ ഇവിടെ നട്ടുവളർത്തിയിരിക്കുന്നു. വ്യത്യസ്ഥ തരം പക്ഷികൾ,അണ്ണാൻ, പൂമ്പാറ്റ, വണ്ടുകൾ തുടങ്ങിയ ജീവികൾ അടങ്ങിയ ഒരു ആവാസ വ്യവസ്ഥയാണിത്.
മീൻകുളം
ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല സസ്യ ങ്ങളും ഈ കുളത്തിന് മാറ്റുകൂട്ടുന്നു. കുളത്തിന്റെ മനോഹാരിതയ്ക്കായി കൊക്കും തവളയും കുളത്തിനരികെയുണ്ട്.
പെഡഗോഗിക് പാർക്ക്
വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും സല്ല പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായുള്ള ഒരന്തരീക്ഷമാണിവിടെ ധാരാളം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.
ഏറുമാടം
പെഡഗോഗിക് പാർക്കിൽ വളരെ ഭംഗിയുള്ള ഏറുമാടം സ്ഥിതി ചെയ്യുന്നു. വനജീവിതത്തിന്റെ ഒരു ചെറു പതിപ്പ് ഇവിടെയും സൃഷ്ടിച്ചിരിക്കുന്നു. കുട്ടികൾ ഏറുമാടത്തിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കികൊണ്ട് അവയെ സംരക്ഷിക്കുന്നു. വിവിധതരം വീടുകളും അവയുടെ പ്രത്യേകതകളും മനസ്സിലാക്കാനും എന്തെല്ലാം വസ്തുതകളാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതന്നും കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
സ്കൂളിലെ പത്രങ്ങൾ
വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും അറിവ് വളർത്താനുമായി സ്കൂളിൽ പത്രങ്ങൾ നല്കുന്നു. ദീപിക,മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം എന്നീ പത്രങ്ങൾ എല്ലാ ദിവസവും സ്കൂളിൽ വരുത്തുന്നുണ്ട്. വിദ്യാർത്ഥികൾ വായിച്ചു എന്ന് ഉറപ്പു വരുത്താനായി ദിവസവും ക്വിസ് മത്സരം നടത്തുന്നു. എല്ലാ ദിവസവും പത്രവാർത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉച്ചക്ക് കുട്ടികൾക്ക് നല്കുന്നു. കുട്ടികൾ ഉത്തരങ്ങൾ പത്രത്തിൽ നിന്ന് കണ്ടെത്തുന്നു. പിറ്റേദിവസം അതിന്റെ ഉത്തരം പ്രസിദ്ധീകരിക്കുന്നു.
ശുചിത്വബോർഡ്
ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട അിറയിപ്പുകൾ നൽകുന്നു.
സന്ദേശബോർഡ്
എല്ലാ ദിവസവും മഹത് വചനങ്ങൾ കുട്ടികൾ വായിക്കുന്നതിനായി ഒരു ഇംഗ്ലീഷ് മഹത് വചനവും ഒരു മലയാളം മഹത് വചനവും സന്ദേശബോർഡിൽ എഴുതി ഇടും അത് കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഉപകരിക്കുന്നു.
ചിത്ര ബോർഡ്
കുട്ടികൾ സ്വന്തമായി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കാനൊരിടം അതുകൂടാതെ സ്കൂളിലെ കൂട്ടുകാരുടെ ചിത്രങ്ങൾ കാണാനുള്ള അവസരം. ഇത് സ്വന്തം ചിത്രങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
സ്പോർട്സ്
പാഠ്യ പാഠ്യതര പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ കുട്ടിക ളിലെ കായിക ക്ഷമത വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ പി.ടി.എ യുടെയും അദ്ധ്യാപകരു ടെയും നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നല്കി വരുന്നു. പുല്ലൂരാംപാറ മലബാർ സ്പോട്സ് അക്കാദമിയിലെ പരിശീലനത്തിനു പുറമെ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ഗ്രൗണ്ടിൽ പരിശീലനം നൽകുന്നു. എല്ലാ സൗകര്യങ്ങളോടുകൂടിയ വിശാലമായ ഗ്രൗണ്ട് കായിക പരിശീല നത്തിന് വളരെയധികം സഹായകമാകുന്നു.
ഇതിനു പുറമെ സ്കൂളിൽ ബാസ്ക്കറ്റ് ബോൾ, ഷട്ടിൽ, ഫുട്ബോൾ, ചെസ്സ് എന്നിവയുടെ പരിശീലനവും നടക്കുന്നു. ഈ വർഷം നടന്ന മുക്കം - സബ്ജില്ലാ സ്പോട്സിൽ നമ്മുടെ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. റവന്യൂ ജില്ലാ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
ഓപ്പൺ സ്റ്റേജ്
1000 ആളുകൾക്കിരുന്ന് പരിപാടി കാണാൻ സൗകര്യമുള്ള വളരെ വിശാലമായ മുറ്റമുള്ള ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്. സ്കൂൾ വാർഷികവും അസംബ്ലിയും നടക്കുന്നത് ഇവിടെയാണ്.
മൈതാനം
കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ എല്ലാ സൗകര്യങ്ങളുമുള്ള 2 ഏക്കറോളം വരുന്ന മൈതാനം ഉണ്ട്. കായികമേളകളിൽ കുട്ടികളെ മുൻനിരയിലെത്തിക്കാൻ അതു കൊണ്ട് കഴിയുന്നു.
മൾട്ടിമീഡിയ
100 കുട്ടികൾക്ക് ഇരുന്ന് പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പഠിക്കാനും സമഗ്ര,യുട്യൂബ് തുടങ്ങിയവയിൽ നിന്നും ഡൗൺലോഡ് ചെയ്ത് 1 മുതൽ 7 വരെ കുട്ടികളെ കാണിക്കാനുള്ള പ്രൊജക്റ്റർ, ടി വി തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ഒരു മൾട്ടി മീഡിയ ഹാൾ സ്കൂളിലുണ്ട്. സ്കൂളിൽ ചെറിയ പരിപാടികൾ നടത്താനും ഈ ഹാൾ ഉപയോഗിക്കുന്നു.
ഭിന്ന ശേഷിയുള്ളവരെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തമാക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഫല പ്രാപ്തിയിലെത്തി ക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. അതിനായി മൂന്ന് റാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട് അവർക്കായി ടോയ്ലറ്റ്, വീൽചെയർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
നെഹ്റു പ്രതിമ
കുട്ടികളുടെ പ്രിയങ്കരനായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ ഈ സ്കൂളിന്റെ അങ്കണ ത്തിൽ സ്ഥാപിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചറിയാനും അദ്ദേഹത്തിന്റെ രൂപം മനസിലാക്കാനും കുട്ടികൾക്ക് കഴിയുന്നു. ശിശുദിനത്തിൽ ചാച്ചാജിക്ക് കുട്ടികൾ എല്ലാവരും പുഷ്പാർച്ചന നടത്തുന്നു.
കുടിവെള്ളം
ശുദ്ധീകരിച്ച കുടിവെള്ളം എപ്പോഴും സ്കൂളിൽ ലഭ്യമാണ്. വെള്ളം കുടിക്കുന്നതിനായി ഗ്ലാസ്സുകളും കപ്പും ക്രമീകരിച്ചിട്ടുണ്ട്.
ടോയ്ലറ്റ്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
വാഷിംഗ് ഫെസിലിറ്റീസ്
കുട്ടികൾക്ക് ഉച്ചഭക്ഷണശേഷവും കളികൾക്കു ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യ
സ്കൂളിലെ വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം പ്രോത്സാഹിപ്പിക്കാനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും ലഭ്യമാക്കിയിരിക്കുന്നു. മിക്ക ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനന്തരീക്ഷം കൂടുതൽ സൗഹൃദപരവും ആസ്വാദകരവും ആക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാൻ എല്ലാ വിധ സൗകര്യങ്ങളോടുകൂടിയുള്ള കംമ്പ്യൂട്ടർ ലാബും ലഭ്യമാണ്
സ്കൂൾ ബാന്റ് സെറ്റ്
വിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച സ്കൂൾ ബാന്റ് സെറ്റ് തയ്യാറായിരിക്കുന്നു. പ്രത്യേക അവസരങ്ങ ളിലും വിജയാഘോഷ വേളയിലും ബാന്റ് സെറ്റിന്റെ സഹായത്തോടെ ആഘോഷ പ്രകടനങ്ങൾ നടത്ത പ്പെടുന്നു.
സയൻസ് ലാബ്
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സയൻസ് ലാബ് . സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ, ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
സ്കൂൾ ബസ്സ്
സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനയാത്രകൾക്ക് ബസ്സ് ഉപയോഗപ്പെടുത്തുന്നു. സ്കൂൾ പരി സരങ്ങളിലുള്ള ധാരാളം കുട്ടികൾക്ക് സ്കൂൾ ബസ്സ് വളരെ ഉപകാരപ്പെടുന്നു. മാത്രമല്ല സ്കൂളിന്റെ പേരിൽ ഓടുന്ന വണ്ടിയായതിനാൽ അഡ്മിഷൻ വർദ്ധിക്കുന്നതിന് കാരണമാകും വിധം ഒരു പബ്ലിസിറ്റിയാണ്.
നീന്തൽ പരിശീലനം
എല്ലാവിധ വ്യായാമങ്ങളും പോലെ വളരെയധികം പ്രയോജനപ്പെടുന്ന ഒരു വ്യായാമം കൂടിയാണ് നീന്തൽ. പഠനത്തോടൊപ്പം കലാ കായിക പരിശീലനങ്ങളും കുട്ടികൾ നേടുന്നുണ്ട്. ചെറുപ്പ കാലത്ത് തന്നെ നേടുന്ന നീന്തൽ പരിശീലനം അവരുടെ ജീവിതത്തിൽ എന്നും ഉപകരിക്കുന്നതും വളരെ നല്ല ഒരു കലയുമാണ്.
തണൽ മരങ്ങൾ
വായു മലിനീകരണം ഇല്ലാതാക്കുന്നതും വിദ്യാർത്ഥികൾക്ക് സ്വസ്ഥമായ പഠനാന്തരീക്ഷം നൽകുന്നതുമായ കുളിർമ നൽകുന്ന ഒരു അനുഭൂതി മരങ്ങൾ നൽകുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ മുറ്റവും പരിസരവും തണൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചത് അതിന് വേണ്ടിയാണ്. മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുന്നത് കൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ട്. ശുദ്ധവായു നൽകുന്നു, പക്ഷികൾക്കും ജീവികൾക്കും പഴങ്ങൾ നൽകുന്നു.
വാതിൽ പുറപഠനം
പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിയിൽ നൂറോളം വരുന്ന പുസ്തകങ്ങൾ ഉണ്ട്. കുട്ടികളുടെ ജന്മദിനത്തിൽ മിഠായി കൊണ്ടു വരുന്നതിന് പകരം പുസ്തകം കൊണ്ടു വന്നുതരുന്ന ഒരു രീതിയാണ് ഈ സ്കൂളിൽ ഉള്ളത്. ഒഴിവുള്ള സമയങ്ങളിൽ വായനയിൽ മുഴുകുന്നതിനു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. പുല്ലൂരാംപാറയിലെ നെഹ്റു ലൈബ്രറി ക്ലബ്ബിന്റെയും സ്കൂൾ ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികളിൽ വായനാശീ ലം വളർത്തുന്നതിനു വേണ്ടി ഓരോ മാസവും ആസ്വാദന കുറിപ്പ് മത്സരം നടത്തുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.
ജാഗ്രതാ സമിതി
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാരം കാണുന്നതിനുമായി സ്കൂൾ ജാഗ്രതാ സമിതി സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും ക്ലാസ്സ് അധ്യാപകനും ഉൾപ്പെട്ട സമിതി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അപഗ്രഥിക്കുകയും ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഓരോ വിദ്യാർത്ഥിയേയും സംബന്ധിച്ച വിവരങ്ങൾ അധ്യാപകൻ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗമോ മറ്റെന്തെങ്കിലും രീതിയിലുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടോ എന്നു കണ്ടെത്തുവാനും ഇത് സഹായകമാണ്.
സാനിറ്ററി നാപ്കിൻ
പെൺകുട്ടികളിൽ ശുചിത്വാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നു. പുല്ലൂരാംപാറ കേന്ദ്രമായി പ്രവർത്തിക്കുന്ന പുലരി ക്ലബ്ബാണ് സ്കൂളിൽ സാനിറ്ററി നാപ്കിൻ സ്പോൺസർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് ഇവ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്ന് അധ്യാപികമാർ ഉറപ്പുവരുത്തുന്നു. ഇതിലൂടെ പെൺകുട്ടികളിൽ ശുചിത്വ ശീലത്തോടൊപ്പം ആത്മവിശ്വാസവും വളർത്താൻ സാധിക്കുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ് & JRC
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് വിതരണവും നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.
പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത്
നമ്മുടെ ബാല്യങ്ങളെ മധുരോധാരമാക്കിയ ചില നാട്ടുപഴങ്ങൾ, ഗൃഹാതുരത്വം പേറുന്ന മധുരക്കനികൾ. നമുക്കുചുറ്റും അവയുടെ വളർച്ച പ്രത്യേകിച്ചും നമ്മുടെ വിദ്യാലയ മുറ്റത്ത്, നമുക്കേവർക്കും കൗതുകമുണർത്തുന്ന കാഴ്ചയാണ്. ജൈവ വൈവിധ്യ പാർക്കിന്റെ ഭാഗമായി പരിപാലിക്കപ്പെടുന്ന വിവിധ ഫലവൃക്ഷതൈകൾ സ്കൂളിന്റെ വിവിധ വശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നു. മികച്ച സ്വീകാര്യതയും പരിപാലനവും ഇവക്ക് ലഭിക്കുന്നു.പലപ്പോഴും വിദ്യാർഥികൾക്ക് തണൽ മരമായും സൗഹൃദങ്ങൾക്കും കുശലാന്വേഷണങ്ങൾക്കുമുള്ള വേദികളായി പരിണമിക്കുന്നു.
പനിനീർചാമ്പ
യാതൊരു പരിപാലനവുമില്ലെങ്കിലും വേനൽ ചൂടിൽ ചുവന്നു തിളങ്ങുന്ന പഴങ്ങൾ തരുന്ന ഈ സസ്യം കേരളത്തിലെ വീട്ടുവളപ്പുകളിലും നന്മയുടെ സ്കൂൾ മുറ്റത്തും നന്നായി വളരുന്നു. നേരിട്ടുള്ള സൂര്യപ്രകാശവും ജലസേചനവും കായവളർച്ച കൂടാറുണ്ട്. ഉന്മേഷദായനിയും ദാഹശമനിയുമായ മാധുര്യമുള്ള പനിനീർചാമ്പയ്ക്ക കഴിക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഈ മരത്തിൽ ചേക്കേറുന്ന കിളികൾ കുഞ്ഞുങ്ങൾക്ക് കൗതകമാണ്.കായ്ഫലത്തിന് മുൻപ് ഇളം റോസ് നിറത്തിൽ പൂത്തുലഞ്ഞ് നിലക്കുന്ന ചാമ്പമരം എങ്ങും മനോഹാരിത സൃഷ്ടിക്കുന്നു. പാകമായ ചാമ്പക്കകൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കാൻ ശ്രമിക്കാറുണ്ട്.
പാഷൻ ഫ്രൂട്ട്
തെക്കൻ അമേരിക്കൻ ദേശിയായ ഈ വള്ളിച്ചെടി ഇപ്പോൾ സ്കൂൾ മുറ്റത്ത് പടർന്ന് പന്തലിക്കുന്നു. ഇളം മഞ്ഞയും, ഇളം പർപ്പിൾ നിറത്തിലും കായകൾ ഉണ്ടാകുന്നു. കൂടുതൽ സ്വാദ് മഞ്ഞ നിറത്തിലുള്ള ഇനത്തിനാണ്. നല്ല നീർവാഴ്ചയും സൂര്യപ്രകാശവും വളരെ പെട്ടന്ന് ഫലം കിട്ടാൻ സഹായിക്കുന്നു. ദാഹശമനിയായി സിറപ്പുകളും അല്ലെങ്കിൽ ജ്യൂസുകളും നിർമിക്കാൻ ഉപയോഗിക്കുന്നു. വിദ്യാർത്ഥികൾക്കും ലഭിച്ചുവെന്ന് ഉറപ്പു വരുത്താറുണ്ട്.
അത്തി
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്
നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഇഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.
പപ്പായ
വിജയകരമായി കൃഷി ചെയ്യാവുന്ന ഫലമാണിത്. പരിചരണങ്ങൾ ആവശ്യമില്ലാത്ത പപ്പായ വളരെ വേഗം കായ്ക്കുന്നു. പപ്പായ പഴുത്താൽ അത് ഗുണമുള്ള ഒരു ഫലമാണ്. വിവിധ തരം വിറ്റാമിനുകൾ ഇതിലുണ്ട്.
ഇലഞ്ഞി
നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് ഔഷധഗുണങ്ങളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.
മധുരപുളിമരം
ജൈവവൈവിധ്യ പാർക്കിൽ ഏറ്റവും ആകർഷകമായ ഒന്നാണ് മധുരപുളിമരം. വളഞ്ഞു നീണ്ടു പോകുന്ന ആ പുളി മരത്തിന്റെ വേരുകളിൽ ചാരിയിരിക്കാനും ശാഖകൾ വിരിച്ച് നിൽക്കുന്ന അതിന്റെ തണലിൽ ഇരിക്കാനും അതിന്റെ പഴം ഒന്ന് നുകരാനുമായി വിദ്യാർത്ഥികൾ ഓടിയണയുന്നു. സ്കൂളികളിൽ കടന്നു വരുന്ന ഓരോ വ്യക്തിയിലും ഈ മധുരപുളി മരം കൗതുകമുണർത്തുന്നു.ചെറിയ മധുരവും പുളിയും ഇടകലർന്ന് നാവിന് ത്രസിപ്പിക്കുന്ന രുചിയാണ് മധുരപുളിക്ക്. മധുരത്തിന്റെയും പുളിപ്പിന്റെയും രസം വിദ്യാർത്ഥികൾക്ക് ഹരവും, ശാസ്ത്ര വിഷയങ്ങളിൽ പഠനഭാഗങ്ങളുമാണ്. ചില തൈകൾകൂടി വിദ്യാർത്ഥികൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നു.
റമ്പൂട്ടാൻ
വളരെ സ്വാദിഷ്ടവും പോഷകസമ്പന്നമായ പഴമാണ് റമ്പൂട്ടാൻ. മലയാളികൾക്ക് ഇന്ന് ഈ പഴം സുപരിചിതമാണ്. എങ്കിലും സ്കൂൾ മുറ്റത്ത് റമ്പൂട്ടാൻ ഒരു ഹരമാണ്.കുട്ടികൾ അതിന്റെ വളർച്ച കാലം സൂക്ഷ്മപരിശോധന നടത്തി വരുന്നു. കായ വിരിയുമ്പോൾ അവർക്ക് ഉത്സവമാണ്. അതിന്റെ പഴങ്ങൾ ചുവന്ന് തുടുക്കുമ്പോൾ അവരിൽ പ്രതീക്ഷ ഉണ്ടാകുന്നു.നാളെ അത് അവർക്ക് ലഭിക്കുമെന്ന് പ്രത്യാശയും. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ തൈകൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപിടിപ്പിക്കുന്നു.
ഉദ്യാനം
വളരെ മനോഹരമായ ഒരു ഉദ്യാനം സ്കൂളിൽ പരിപാലിച്ചുവരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഓരോ ചെടികളെയും നട്ടുനനച്ച് വളർത്തുന്നു. വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ മനസ്സിലാക്കുന്നു. നിരീക്ഷിക്കുന്നു. നിരീക്ഷണ കുറിപ്പുകൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തുന്നു. ചെടി കൾ നനയ്ക്കാനും വളർത്താനും കുട്ടികൾ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഇതുവഴി പ്രകൃതിയെ സ്നേഹിക്കാനും എല്ലാ ജീവജാലങ്ങളും പരിപാലനവും പരിചരണവും നമ്മൾ നല്കണമെന്ന ചിന്ത യൂണർത്താൻ ഇതു സഹായിക്കുന്നു. അതുപോലെ പൂന്തോട്ടം ഈ സ്കൂളിനെയും പരിസരത്തെയും അലങ്കരിക്കാനും മനോഹരമാക്കാനും സഹായിക്കുന്നു.
അക്കാദമിക മികവുകളിലൂടെ.......
ഇംഗ്ലീഷ് അസംബ്ലി
ഈ അധ്യയനവർഷം ആരംഭം മുതൽ മാസത്തിൽ 2 തവണകളായി ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. ക്ലാസ് അടിസ്ഥാനത്തിൽ പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് അസംബ്ലി നടത്തുക. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിക്കാനും മടിയും പേടിയും കൂടാതെ ഒരു വാചകമെങ്കിലും മറ്റുള്ളവരുടെ മുന്നിൽ നിന്ന് പറയാനും ഇത് അവരെ പ്രാപ്തരാക്കുന്നു. കഥ, കവിത, പത്രപാരായണം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പ്രസംഗം തുടങ്ങിയവയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഒരു ക്ലാസ്സിന്റെ മികവ് മറ്റൊരു ക്ലാസിന് പ്രചോദനമാകുന്നുണ്ട്.
ഡെയ്ലി ന്യൂസ് റീഡിങ്ങ്
എല്ലാദിവസവും പത്രത്തിലെ പ്രധാനവാർത്തകൾ പ്രാർത്ഥനയ്ക്ക് ശേഷം വായിച്ചുവരുന്നു. വാർത്താവായനയ്ക്കായി ഓരോ ക്ലാസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ പത്രവായനയുടെ പ്രാധാന്യം കൂട്ടാനും, മനസ്സിലാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും വാർത്തകൾ വായിക്കുന്നുണ്ട്.
അറിവിന്റെ ജാലകം.
പൊതുവിജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്നു. വളരെ അർത്ഥവത്തായ ഒരു പരിപാടിയാണ് അറിവിന്റെ ജാലകം എന്ന പേരുപോലെ തന്നെ കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാദിവസവും സെക്കൻഡ് ബെല്ലിനു ശേഷം 5 ചോദ്യങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ വായിക്കുകയും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പിറ്റേ ദിവസത്തേക്ക് കണ്ടെത്താനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഓരോ ടേമിന്റെയും അവസാനത്തിൽ ക്വിസ്മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികളിൽ അറിവും മത്സരബുദ്ധിയും നിറയ്ക്കാൻ ഇത് സഹായിക്കുന്നു.
ക്വിസ് ക്ലബ്ബ്
ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽ. പി. യു.പി രണ്ട് സെക്ഷനായി വിഭജിച്ച് ക്ലബ്ബ് രൂപീകരിച്ചു. ക്വിസ് മത്സരങ്ങൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യം. ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്വിസ് മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. ക്വിസ് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വിവിധ സംഘടനകൾ നടത്തിവരുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവയിൽ എല്ലാം തന്നെ മികച്ച വിജയം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കുട്ടികൾക്ക് പ്രധാനമായും രണ്ട് തലത്തിൽ പരിശീലനം നൽകി വരുന്നു. സ്മാരകങ്ങളുടെയും പ്രധാനപ്പെട്ട വ്യക്തികളുടെയും ചിത്രങ്ങൾ ശേഖരിച്ച് അവ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രത്തോടും അനുബന്ധിക്കുന്ന പ്രധാന വിവരങ്ങൾ നല്കുകയും ചെയ്യുന്നു.
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW ( Listening, Speaking, Reading and writing ) ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ ക്ലാസുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
മൂല്യാധിഷ്ഠിത വളർച്ചയിലൂടെ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം നല്ല മൂല്യങ്ങളും സഹജീവികളോടും സഹായം ആവശ്യ മുള്ളവരോടും സഹാനുഭൂതി കുട്ടികളിൽ ഉറപ്പാക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു.
കുട്ടികൾ സ്വരുക്കൂട്ടിയ തുകയുമായി സാമ്പത്തിക പ്രയാസം നേരിടുന്ന വിൻസെന്റിന്റെ വീട് സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ആശയങ്ങൾ കുട്ടി കളിൽ ഉറപ്പിക്കുന്നതിനും ലഹരിക്കെതിരെ ശബ്ദമുയർത്താൻ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും, വയോജനങ്ങളോടും ഒറ്റപ്പെട്ടവരോടും സ്നേഹവും കരുതലും രൂപപ്പെടുന്നതിനും അവരെ പരിഗണിക്കണമെന്ന ആശയം ഉറപ്പിക്കുന്നതിനുമായി തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം എന്ന ഭവനം സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും കലാ പരിപാടികളവത രിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കിടയിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വേദനകൾ പങ്കുവെക്കുന്നതിനു മായി ഒരു കൗൺസിലിംഗ് സംഘടിപ്പിച്ചു. ശ്രീമതി. മറിയാമ്മ ബാബു എം.എസ് കുട്ടികളു മായി സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളാൽ കഴിയുന്ന രീതിയിൽ ധനശേഖരണം നടത്തുകയും തുക പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകനെ ഏൽപിക്കു കയും ചെയ്തു.
ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളിൽ ഭിന്നശേഷിയിൽ പെട്ട 12 കുട്ടികളാണുള്ളത്. ഇതിൽതന്നെ പല വിഭാഗത്തിലുള്ള കുട്ടികളുണ്ട്. ഓരോ വിഭാ ഗത്തിലുള്ള കുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകപ്പെടുന്നു. സഹായിക്കുന്ന തിനായി ഒരു ടീച്ചറിനെ ആഴ്ചയിൽ 2 ദിവസം വെച്ചിട്ടുണ്ട്. ആവശ്യമായ പഠനസാമഗ്രികൾ ഉപയോ ഗിച്ചാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പരി പാടികളിലും അവരെയും പങ്കുകാരാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും നടത്തിവരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ സ്കൂളിൽ കിടപ്പിലായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ വീട്ടിൽ മറ്റു കുട്ടി കൾ സന്ദർശനം നടത്തുകയും സമ്മാനങ്ങളും കലാപരിപാടികളും നടത്താറുണ്ട്. സ്കൂളിൽ IEDC കുട്ടികളുടെ ചാർജുള്ള ടീച്ചറുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തെ മുൻനിർത്തി ചോക്കു നിർമ്മാണത്തിൽ പരിശീലനം നൽകി.
2019 - 2020 അധ്യയന വർഷത്തിൽ സെന്റ് ജോസഫ് യു പി സ്കൂൾ പുല്ലൂരാംപാറ യിൽ നടന്നു വരുന്ന ക്ലബ്ബുകളുടെ റിപ്പോർട്ട്...
15/11/2019 ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ ശാസ്ത്രരംഗം പദ്ധതി അവതരിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിൽ മികച്ച നില വാരം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കി.
25/06/19 ന് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി വിദ്യാർത്ഥികളിൽ നിന്ന് ലീഡർമാരെ തെരഞ്ഞ ടുത്തു.മലയാളത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെയും അക്ഷരം എഴുതാൻ അറിയാത്ത കുട്ടികളെയും കണ്ടെത്തി മികച്ചതാക്കുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനം നടത്തുന്നു. കുട്ടികളുടെ സാഹിത്യ കലാ സൃഷ്ടികൾ ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്.
ഗണിത ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി ഗണിത ശാസ്ത്രമേളയിൽ എൽ. പി. യു. പി വിഭാഗ ത്തിൽ സമ്മാനം നേടാൻ കഴിഞ്ഞു. ഗണിതാശയങ്ങൾ കുട്ടികൾ ഓരോ ആഴ്ചയിലും ഗണിത ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്.
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ 5-ാം ക്ലാസ്സിൽ നിന്ന് ഉറുദു പഠിക്കുന്നതിനുള്ള വിദ്യാർത്ഥി കളെ തെരഞ്ഞെടുത്തു. റോസാപൂ എന്നാണ് ക്ലബ്ബിന്റെ പേര്. കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഉറുദു മാസിക നിർമ്മിച്ചു.
ഐ. ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിൽ ഓവറോൾ കപ്പ് നേടാൻ കഴിഞ്ഞു.
വ്യക്തിത്വ വികസന ഗാന്ധിദർശന ക്ലബ്ബുകൾ ഒന്നിച്ചു ചേർന്നുള്ള പ്രവർത്തനമാണ് നടത്തു ന്നത്. വ്യക്തിത്വ വികസന സംവാദം, മൊബൈൽ കുട്ടികൾക്ക് ആവശ്യമുണ്ടോ?” എന്ന വിഷയ ത്തിൽ നടത്തി. മാഗസിനും ആൽബവും ഇതിന്റെ ആഭിമുഖ്യത്തിൽ നടത്തി.
സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണത്തിന്റെ ഭാഗമായി സംസ്കൃത പ്രദർശിനിയൊരുക്കി. സംസ്കൃത നാടകത്തിൽ ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു.
ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. അറബിഭാഷാ ദിനാചരണം വിപുലമായി നടത്തി. ഹിന്ദി ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ കുട്ടികളുടെ മികച്ച രചനകൾ പ്രദർശിപ്പിക്കാറുണ്ട്.
ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു.
ദിനാചരണങ്ങളിലൂടെ....
വായനാവാരാഘോഷം
വായനാ വാരാഘോഷം ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നെഹ്റു ലൈബ്രറിയും സ്കൂളും സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ സി.സി ആഡ്രൂസ് നിർവഹിച്ചു.ലൈബ്രറി പുസ്തക വിതരണം ഗ്രാമപഞ്ചായത്ത് മെമ്പർ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ നിർവ്വഹിച്ചു. വായനാമത്സരം(മലയാ ളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്കൃതം, അറബി) ചിത്രരചന - (എന്റെ ക്ലാസ്സ് മുറി) കൈയ്യക്ഷര മത്സരം, പദ്യപാരായണം, പ്രസംഗമത്സരം- വായനാ ശീലം കുട്ടികളിൽ , ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ സങ്കടിപ്പിച്ചു.
ഓണാഘോഷം
വാർഡ് മെമ്പർ ശ്രീ ടി. ജെ കുര്യാച്ചൻ അധ്യ ക്ഷത വഹിച്ച ഓണാഘോഷ പരിപാടി സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവ്വഹിച്ചു. കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ, ഓണപ്പാട്ട്, മാവേലി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
സംസ്കൃതദിനാചരണം
വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.
രാവിലെ സംസ്കൃതം അസംബ്ലി നടത്തി. കുട്ടികൾ സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലി. 7-ാം തരത്തിലെ ജാൻവി എസ് സംസ്കൃത ഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. എമിൽ റോസ് സംസ്കൃത ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ സംഘഗാനത്തോടെ സംസ്കൃതം അസംബ്ലി അവസാനിച്ചു.
സംസ്കൃത പ്രദർശിനി
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സംസ്കൃതോത്സവം
ഈ ദിവസങ്ങളിൽ നടന്ന സംസ്കൃതോത്സവത്തിൽ 18 ഇനങ്ങളി ലായി 24 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനം നേടി.
ലഹരി വിരുദ്ധ ദിനം
വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഉദ്ഘാടനം സി.ബീന കുര്യാക്കോസ് നിർവ്വഹിച്ചു.പ്രതിജ്ഞ, പ്ലക്കാർ ഡ് പിടിച്ച അസംബ്ലി, ലഹരി വിരുദ്ധ റാലി എന്നിവ നടത്തപ്പെട്ടു.
ബഷീർ ചരമദിനം
ബഷീർ ചരമദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് ദിനാചരണ സന്ദേശം നൽകി. ക്വിസ് മത്സരം, പുസ്തക പരിചയം, സ്കിറ്റ്, പുസ്തക പ്രദർശനം,ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തപ്പെട്ടു.
ജനസംഖ്യാ ദിനം
ജനസംഖ്യാ ക്വിസ് മത്സരവും വായനയും നടത്തി
ചാന്ദ്രദിനാഘോഷം
ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ഗാനം, വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവ നടത്തപ്പെട്ടു. മത്സരങ്ങൾ - യു. പി റോക്കറ്റ് മോഡൽ നിർമ്മാണം, ചാർട്ട് നിർമ്മാണം, ക്വിസ് എന്നിവയും. എൽ.പി കവിതാരചന, ചിത്രരചന എന്നിവയും നടത്തപ്പെട്ടു. ചാന്ദ്രയാൻ 2 ന് ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാ ക്കോസ്, അധ്യാപകരായ ടിസൺ, നീനു മരിയ എന്നിവർ നേതൃത്വം നൽകി.
ഹിരോഷിമാദിനം
യുദ്ധ വിരുദ്ധ പ്രതിജ്ഞ, ഹിരോഷിമാദിന സന്ദേശം,യുദ്ധത്തിൽ മരിച്ചവരെ അനുസ്മരിക്കൽ, സമാധാന കൊക്ക് നിർമ്മാണം, സഡാക്കോ സസാക്കിയുടെ ജീവചരിത്ര വായന, പ്ലക്കാർഡ് നിർമ്മാണ മത്സരം എന്നിവ നടത്തപ്പെട്ടു. യുദ്ധവിരുദ്ധ റാലി ശ്രീ. സിബി കുര്യാക്കോസ് (ഹെഡ്മാസ്റ്റർ) അധ്യാപകരായ തെരേസ് ജോർജ്, ആൻസി തോമസ്,സി. സിസിമോൾ, ആൽബിൻ അബ്രഹാം, ജിഷ തോമസ്,അജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
കേരളപ്പിറവി ദിനം
സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കേരളത്തെപ്പറ്റി വിവിധ വായനകൾ ഉണ്ടായിരുന്നു. മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വിവിധ വർണ്ണങ്ങളിൽ എഴുതിയ അക്ഷരവൃക്ഷം സ്കൂൾ മുറ്റത്ത് തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.
ശിശുദിനം
ശിശുദിന റാലി നടത്തി. കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി
സ്വാതന്ത്ര്യദിനാഘോഷം
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.
കർഷകദിനാചരണം
ചിങ്ങം 1 കർഷക ദിനം - സ്കൂളും തിരുവമ്പാടി കൃഷിഭവനും സംയുക്തമായി നടത്തിയ പരിപാടി വാർഡ് മെമ്പർ ശ്രീ.ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ഷിജു ചെമ്പനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷിഓഫീസർ ശ്രീമതിരാജശ്രീ പി. കൃഷിരീതി കളെക്കുറിച്ചും, കാർഷിക വിളകളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.ജോസഫ് കണ്ണന്താനത്തിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
അറബിക് ദിനാചരണം
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാ ളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപ യോഗിക്കുന്നുണ്ട്.
മികവാർന്ന പ്രവർത്തനങ്ങൾ........ചിത്രങ്ങളോടൊപ്പം(2018-19 ,2019-20)
![](/images/thumb/c/c7/WhatsApp_Image_2022-01-31_at_12.23.59_PM.jpg/300px-WhatsApp_Image_2022-01-31_at_12.23.59_PM.jpg)
![](/images/thumb/a/ab/WhatsApp_Image_2022-01-31_at_11.21.50_AM%282%29.jpg/300px-WhatsApp_Image_2022-01-31_at_11.21.50_AM%282%29.jpg)
![](/images/thumb/e/e7/WhatsApp_Image_2022-01-31_at_12.20.42_PM.jpg/300px-WhatsApp_Image_2022-01-31_at_12.20.42_PM.jpg)
![](/images/thumb/3/3c/WhatsApp_Image_2022-01-31_at_11.52.30_AM.jpg/300px-WhatsApp_Image_2022-01-31_at_11.52.30_AM.jpg)
![](/images/thumb/f/f3/WhatsApp_Image_2022-01-31_at_11.54.59_AM.jpg/300px-WhatsApp_Image_2022-01-31_at_11.54.59_AM.jpg)
![](/images/thumb/2/25/WhatsApp_Image_2022-01-31_at_12.24.28_PM.jpg/300px-WhatsApp_Image_2022-01-31_at_12.24.28_PM.jpg)
![](/images/thumb/2/2f/WhatsApp_Image_2022-01-31_at_2.41.22_PM.jpg/300px-WhatsApp_Image_2022-01-31_at_2.41.22_PM.jpg)
![](/images/thumb/8/82/WhatsApp_Image_2022-01-31_at_12.36.30_PM.jpg/300px-WhatsApp_Image_2022-01-31_at_12.36.30_PM.jpg)
![](/images/thumb/0/0d/WhatsApp_Image_2022-01-31_at_2.45.29_PM.jpg/300px-WhatsApp_Image_2022-01-31_at_2.45.29_PM.jpg)
![](/images/thumb/0/07/WhatsApp_Image_2022-01-31_at_3.14.41_PM.jpg/300px-WhatsApp_Image_2022-01-31_at_3.14.41_PM.jpg)
![](/images/thumb/3/33/WhatsApp_Image_2022-01-31_at_3.15.06_PM.jpg/300px-WhatsApp_Image_2022-01-31_at_3.15.06_PM.jpg)
![](/images/thumb/d/da/WhatsApp_Image_2022-01-31_at_3.21.43_PM.jpg/300px-WhatsApp_Image_2022-01-31_at_3.21.43_PM.jpg)
![](/images/thumb/2/2d/WhatsApp_Image_2022-01-31_at_3.11.37_PM.jpg/300px-WhatsApp_Image_2022-01-31_at_3.11.37_PM.jpg)
![](/images/thumb/6/69/WhatsApp_Image_2022-01-31_at_3.26.06_PM.jpg/300px-WhatsApp_Image_2022-01-31_at_3.26.06_PM.jpg)
![](/images/thumb/0/09/WhatsApp_Image_2022-01-31_at_12.51.57_PM.jpg/300px-WhatsApp_Image_2022-01-31_at_12.51.57_PM.jpg)
![](/images/thumb/b/b0/WhatsApp_Image_2022-01-31_at_1.20.34_PM.jpg/300px-WhatsApp_Image_2022-01-31_at_1.20.34_PM.jpg)
![](/images/thumb/6/63/WhatsApp_Image_2022-01-31_at_3.36.03_PM.jpg/300px-WhatsApp_Image_2022-01-31_at_3.36.03_PM.jpg)
![](/images/thumb/5/51/WhatsApp_Image_2022-01-31_at_1.20.36_PM.jpg/300px-WhatsApp_Image_2022-01-31_at_1.20.36_PM.jpg)
![](/images/thumb/3/35/WhatsApp_Image_2022-01-31_at_3.29.59_PM.jpg/300px-WhatsApp_Image_2022-01-31_at_3.29.59_PM.jpg)
![](/images/thumb/5/58/WhatsApp_Image_2022-01-31_at_3.32.38_PM.jpg/300px-WhatsApp_Image_2022-01-31_at_3.32.38_PM.jpg)
![](/images/thumb/2/2c/WhatsApp_Image_2022-01-31_at_2.05.48_PM.jpg/300px-WhatsApp_Image_2022-01-31_at_2.05.48_PM.jpg)
![](/images/thumb/2/2c/WhatsApp_Image_2022-01-31_at_1.35.30_PM.jpg/300px-WhatsApp_Image_2022-01-31_at_1.35.30_PM.jpg)
![](/images/thumb/b/bc/WhatsApp_Image_2022-01-31_at_2.37.41_PM.jpg/300px-WhatsApp_Image_2022-01-31_at_2.37.41_PM.jpg)
![](/images/thumb/6/67/WhatsApp_Image_2022-01-31_at_2.28.28_PM.jpg/300px-WhatsApp_Image_2022-01-31_at_2.28.28_PM.jpg)
![](/images/thumb/c/ca/WhatsApp_Image_2022-01-31_at_2.58.32_PM.jpg/300px-WhatsApp_Image_2022-01-31_at_2.58.32_PM.jpg)
![](/images/thumb/5/5e/WhatsApp_Image_2022-01-31_at_3.04.15_PM.jpg/300px-WhatsApp_Image_2022-01-31_at_3.04.15_PM.jpg)
![](/images/thumb/d/d5/WhatsApp_Image_2022-01-31_at_3.02.25_PM.jpg/300px-WhatsApp_Image_2022-01-31_at_3.02.25_PM.jpg)
![](/images/thumb/4/4d/WhatsApp_Image_2022-01-31_at_2.07.59_PM.jpg/300px-WhatsApp_Image_2022-01-31_at_2.07.59_PM.jpg)
![](/images/thumb/2/2e/WhatsApp_Image_2022-01-31_at_3.07.36_PM.jpg/300px-WhatsApp_Image_2022-01-31_at_3.07.36_PM.jpg)
![](/images/thumb/0/0c/WhatsApp_Image_2022-01-31_at_2.12.58_PM.jpg/300px-WhatsApp_Image_2022-01-31_at_2.12.58_PM.jpg)
![](/images/thumb/f/f4/WhatsApp_Image_2022-01-31_at_2.36.02_PM.jpg/300px-WhatsApp_Image_2022-01-31_at_2.36.02_PM.jpg)
![](/images/thumb/7/72/WhatsApp_Image_2022-01-31_at_2.29.09_PM.jpg/300px-WhatsApp_Image_2022-01-31_at_2.29.09_PM.jpg)
![](/images/thumb/d/d8/WhatsApp_Image_2022-01-31_at_1.30.03_PM.jpg/300px-WhatsApp_Image_2022-01-31_at_1.30.03_PM.jpg)
![](/images/thumb/b/b9/WhatsApp_Image_2022-01-31_at_3.33.13_PM.jpg/300px-WhatsApp_Image_2022-01-31_at_3.33.13_PM.jpg)
![](/images/thumb/5/5f/WhatsApp_Image_2022-01-31_at_3.32.54_PM.jpg/300px-WhatsApp_Image_2022-01-31_at_3.32.54_PM.jpg)
![](/images/thumb/3/39/WhatsApp_Image_2022-01-31_at_3.32.40_PM.jpg/300px-WhatsApp_Image_2022-01-31_at_3.32.40_PM.jpg)
![](/images/thumb/3/37/WhatsApp_Image_2022-01-31_at_3.33.34_PM.jpg/300px-WhatsApp_Image_2022-01-31_at_3.33.34_PM.jpg)
![](/images/thumb/e/e2/WhatsApp_Image_2022-01-31_at_3.32.22_PM.jpg/300px-WhatsApp_Image_2022-01-31_at_3.32.22_PM.jpg)
![](/images/thumb/d/df/WhatsApp_Image_2022-01-31_at_3.32.09_PM.jpg/300px-WhatsApp_Image_2022-01-31_at_3.32.09_PM.jpg)
![](/images/thumb/2/26/WhatsApp_Image_2022-01-31_at_4.58.16_PM.jpg/300px-WhatsApp_Image_2022-01-31_at_4.58.16_PM.jpg)
![](/images/thumb/2/27/WhatsApp_Image_2022-01-31_at_3.31.15_PM.jpg/300px-WhatsApp_Image_2022-01-31_at_3.31.15_PM.jpg)
![](/images/thumb/8/87/WhatsApp_Image_2022-01-31_at_3.54.09_PM.jpg/300px-WhatsApp_Image_2022-01-31_at_3.54.09_PM.jpg)
![](/images/thumb/8/8e/WhatsApp_Image_2022-01-31_at_3.42.49_PM%281%29.jpg/300px-WhatsApp_Image_2022-01-31_at_3.42.49_PM%281%29.jpg)
![](/images/thumb/2/23/WhatsApp_Image_2022-01-31_at_3.49.00_PM.jpg/300px-WhatsApp_Image_2022-01-31_at_3.49.00_PM.jpg)
![](/images/thumb/4/40/WhatsApp_Image_2022-01-31_at_3.46.52_PM.jpg/300px-WhatsApp_Image_2022-01-31_at_3.46.52_PM.jpg)
![](/images/thumb/7/77/WhatsApp_Image_2022-01-31_at_4.21.32_PM.jpg/300px-WhatsApp_Image_2022-01-31_at_4.21.32_PM.jpg)
![](/images/thumb/9/9d/WhatsApp_Image_2022-01-31_at_4.43.51_PM.jpg/300px-WhatsApp_Image_2022-01-31_at_4.43.51_PM.jpg)
![](/images/thumb/4/40/WhatsApp_Image_2022-01-31_at_4.44.35_PM.jpg/300px-WhatsApp_Image_2022-01-31_at_4.44.35_PM.jpg)
![](/images/thumb/0/0c/WhatsApp_Image_2022-01-31_at_3.39.28_PM.jpg/300px-WhatsApp_Image_2022-01-31_at_3.39.28_PM.jpg)
![](/images/thumb/2/21/WhatsApp_Image_2022-01-31_at_4.41.51_PM.jpg/300px-WhatsApp_Image_2022-01-31_at_4.41.51_PM.jpg)
![](/images/thumb/9/98/WhatsApp_Image_2022-01-31_at_5.24.12_PM.jpg/300px-WhatsApp_Image_2022-01-31_at_5.24.12_PM.jpg)
![](/images/thumb/a/a3/WhatsApp_Image_2022-01-31_at_5.03.21_PM.jpg/300px-WhatsApp_Image_2022-01-31_at_5.03.21_PM.jpg)
![](/images/thumb/0/08/WhatsApp_Image_2022-01-31_at_5.48.11_PM.jpg/300px-WhatsApp_Image_2022-01-31_at_5.48.11_PM.jpg)
![](/images/thumb/0/04/WhatsApp_Image_2022-01-31_at_5.19.39_PM%281%29.jpg/300px-WhatsApp_Image_2022-01-31_at_5.19.39_PM%281%29.jpg)
![](/images/thumb/5/56/WhatsApp_Image_2022-01-31_at_3.43.07_PM.jpg/300px-WhatsApp_Image_2022-01-31_at_3.43.07_PM.jpg)
![](/images/thumb/b/b7/WhatsApp_Image_2022-01-31_at_4.43.02_PM.jpg/300px-WhatsApp_Image_2022-01-31_at_4.43.02_PM.jpg)
![](/images/thumb/0/07/WhatsApp_Image_2022-01-31_at_4.39.32_PM.jpg/300px-WhatsApp_Image_2022-01-31_at_4.39.32_PM.jpg)
![](/images/thumb/0/0f/WhatsApp_Image_2022-01-31_at_4.38.08_PM.jpg/300px-WhatsApp_Image_2022-01-31_at_4.38.08_PM.jpg)
![](/images/thumb/5/58/WhatsApp_Image_2022-01-31_at_4.35.49_PM.jpg/300px-WhatsApp_Image_2022-01-31_at_4.35.49_PM.jpg)
![](/images/thumb/5/55/WhatsApp_Image_2022-01-31_at_4.27.53_PM.jpg/300px-WhatsApp_Image_2022-01-31_at_4.27.53_PM.jpg)
സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്
ജൂൺ മാസത്തെ കലണ്ടർ
പ്രവേശനോത്സവം
5-പരിസ്ഥിതി ദിനാചരണം
19-വായനാവാരാചരണം
26 ലഹരി വിരുദ്ധ ദിനം
പഠനസാമഗ്രി വിതരണം
എസ്ആർ എസ്.ആർ.ജി യോഗം
വിവിധ ക്ലബ്ബുകളുടെ രൂപീകരണം
വിദ്യാരംഗം പ്രവർത്തനങ്ങൾ
ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ചു. 2021-2022 അദ്ധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ01-06-2021നു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പൂർവ്വ അധ്യാപകൻ ശ്രീ. എൻ. ഉണ്ണികൃഷ്ണൻ സാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
.........................................................................................................................................................................................................................................................................................................................................................................................
ജൂലൈ മാസത്തെ കലണ്ടർ
5-ബഷീർ ദിനം
11-ലോക ജനസംഖ്യാദിനം
21-ചാന്ദ്രദിനം
28-വി.അൽഫോൻസാ ദിനം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
സപ്തദിന രക്ഷാകർതൃ ശാക്തീകരണ യോഗം
ഡ്രൈ ഡേ ആചരണം
ജൂലൈ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണ പ്രഭാഷണവും ബഷീർ കൃതികളിലെ കഥാപാത്രാഭിനയവും ശ്രദ്ധേയമായി.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനം വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിന് എന്റെ മനസ്സിലെ ബഹിരാകാശം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ കുഞ്ഞുമനസ്സിലെ ബഹിരാകാശം ചിത്രീകരിച്ചത് വളരെ കൗതുകകരമായിരുന്നു. യുപി വിഭാഗം കുട്ടികൾക്ക് നടത്തിയ സാറ്റലൈറ്റ് മോഡൽ നിർമ്മാണത്തിന് നിരവധി കുട്ടികൾ മാറ്റുരച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ഡോക്യുമെന്ററി പ്രദർശനം ശ്രദ്ധേയമായി. ക്വിസ് പ്രോഗ്രാമിന് എൽ.പി, യു.പി വിഭാഗത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ജൂലൈ 28 അൽഫോൻസാ ദിനവും വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിക്കുകയുണ്ടായി.
.........................................................................................................................................................................................................................................................................................................................................................................................
ഓഗസ്റ്റ് മാസത്തെ കലണ്ടർ
6-ഹിരോഷിമ ദിനം
9- നാഗസാക്കി ദിനം
9-ക്വിറ്റിന്ത്യാ ദിനം
15- സ്വാതന്ത്രദിനം
17- കർഷകദിനം
22-സംസ്കൃത ദിനം
ഓണാഘോഷം
ഹോം ലാബ് കിറ്റ് വിതരണം
സർഗ്ഗവേള
ഡ്രൈ ഡേ ആചരണം
ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്
ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ
ഓഗസ്റ്റ് 6 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധയാകർഷിച്ചു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു.
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്രദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം പ്രച്ഛന്നവേഷം എന്നിവ മികച്ച പരിപാടികൾ ആയിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ ഉപചാര ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.
കർഷകദിനം
ചിങ്ങം 1 കർഷക ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികൾ അവതരിപ്പിച്ച നാടൻ പാട്ട്,പ്രച്ഛന്നവേഷം, കുട്ടി കർഷകർ, കൊയ്ത്തുപാട്ട് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
- ഓണാഘോഷം
2021 അധ്യയനവർഷത്തിലെ ഓണം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഓഗസ്റ്റ് 19 20 തീയതികളിലായി വിവിധ മത്സരങ്ങളും ആഘോഷങ്ങളും നടത്തി. ഓണപ്പാട്ട്, മലയാളിമങ്ക, മാവേലി എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികളുടെ വീട്ടിലെ ഓണം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓണവിഭവം തയ്യാറാക്കൽ, ഓണസന്ദേശം, സകുടുംബം ഓണപ്പാട്ട് എന്നിവ അതിലെ പ്രധാന പരിപാടികൾ ആയിരുന്നു. ഓരോ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം മികവുറ്റതാക്കി തീർത്തു. വിശിഷ്ട വ്യക്തികൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
- രാമായണമാസം
ഓഗസ്റ്റ് 22 മുതൽ 30 വരെ തീയതികളിൽ ആയി രാമായണമാസം ആഘോഷിച്ചു പ്രശ്നോത്തരി, ചിത്രരചന,കഥാപാത്ര ആവിഷ്കാരം എന്നിവയായിരുന്നു വിവിധ മത്സരങ്ങൾ.
- സംസ്കൃതദിനം
ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു.
- സർഗ്ഗവേള
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി തീർത്തു.
- സകുടുംബം സാഹിത്യക്വിസ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സകുടുംബം സാഹിത്യക്വിസിൽ എൽ പി വിഭാഗത്തിൽ നിന്നും ഐശ്വര്യ ഷിജു ഒന്നാം സ്ഥാനത്തിന് അർഹയായി.
- കർഷകനെ ആദരിക്കൽ
ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽ തൊടികയിലിനെ ആദരിച്ചു.
- കരനെൽകൃഷി ഉദ്ഘാടനം
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സ്കൂളിൽ കരനെൽകൃഷി ആരംഭിച്ചു.
- കേശദാനം
രോഗികൾക്കായി മുടി മുറിച്ച് നൽകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഋതുനന്ദയെ ആദരിച്ചു.
- ഹോം ലാബ് കിറ്റ് വിതരണം
ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ നിർവഹിച്ചു.
.........................................................................................................................................................................................................................................................................................................................................................................................
സെപ്റ്റംബർ മാസത്തെ കലണ്ടർ
5- അദ്ധ്യാപക ദിനം
13-പോഷൺ മാസാചരണം
14-ഹിന്ദി ദിനം
16-ഓസോൺ ദിനം
18- ലോകമുള ദിനം
21-ലോക സമാധാന ദിനം
വീട്ടിൽനിന്ന് ഒരു പരീക്ഷണം
ഡ്രൈ ഡേ ആചരണം
അറിവിന്റെ ജാലകം ക്വിസ്
സെപ്റ്റംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
- സെപ്റ്റംബർ 5 അധ്യാപക ദിനം
മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.
- സെപ്റ്റംബർ 16 ഓസോൺ ദിനം
ഓസോൺ ദിനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നീതു അശോക് ( ഗവൺമെന്റ് കോളേജ് കൊയിലാണ്ടി ) നൽകുന്ന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു.
- സെപ്റ്റംബർ 21 ലോക സമാധാന ദിനം
ലോക സമാധാന ദിനത്തിന്റെ ഭാഗമായി കൊളാഷ് മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ നിന്നും ഇഷാ മരിയ ജോബിൻ 2C ഒന്നാംസ്ഥാനവും ജ്യോതിഷ് രാജ് 1C രണ്ടാം സ്ഥാനവും ഐശ്വര്യ ഷിജു മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ അർച്ചന ഷാനിൽ 6C ഒന്നാം സ്ഥാനവും ആൻപ്രിയ ഷിജു രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
- മത്സ്യകൃഷി
മത്സ്യ കൃഷി പ്രോത്സാഹനത്തിന് ഭാഗമായി താത്പര്യമുള്ള കുട്ടികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തിരുവമ്പാടി കൃഷിഭവൻ ഓഫീസർ രാജശ്രീ പരിപാടിക്ക് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
.........................................................................................................................................................................................................................................................................................................................................................................................
ഒക്ടോബർമാസത്തെ കലണ്ടർ
2-ഗാന്ധിജയന്തി
10-ദേശീയ തപാൽ ദിനം
10-ബഹിരാകാശ വാരാചരണം
11 അന്താരാഷ്ട്ര ബാലികാ ദിനം
15-ലോക വിദ്യാർത്ഥി ദിനം
15- ലോക കൈ കഴുകൽ ദിനം
16-ലോക ഭക്ഷ്യ ദിനം
24- ഐക്യരാഷ്ട്ര ദിനം
ധ്വനി -സ്കൂൾ കലാമേള
അറബി കലോത്സവം
ഒക്ടോബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
ഒക്ടോബർ 2ഗാന്ധിജയന്തി
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു 'ഗാന്ധിസ്മൃതി- 2021' എന്ന പേരിൽ ഡോക്യുമെന്ററി അവതരണം ഉണ്ടായിരുന്നു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, പ്രച്ഛന്നവേഷം, ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അലസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും ആചരിച്ചു.
ഒക്ടോബർ 10ന് ദേശീയ തപാൽ ദിനവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. പ്രസ്തുത ദിനാചരണത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.
ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം
ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം ആചരിച്ചു വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു
കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.
.........................................................................................................................................................................................................................................................................................................................................................................................
നവംബർ മാസത്തെ കലണ്ടർ
1- കേരള പിറവി
1-പ്രവേശനോത്സവം
11-ദേശീയ വിദ്യാഭ്യാസ ദിനം
12- ലോക പക്ഷി നിരീക്ഷണ ദിനം
14- ശിശു ദിനാഘോഷം
14-ലോക പ്രമേഹ ദിനം
19-വേൾഡ് ടോയ്ലറ്റ് ഡേ
23-വായനാ വസന്തം
26- ഭരണഘടനാ ദിനം
ഡ്രൈ ഡേ ആചരണം
നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
നവംബർ മാസത്തിൽ വിവിധങ്ങളായ ആഘോഷപരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു.
1/11/2021 ന് കേരളപ്പിറവിയും പ്രവേശനോത്സവവും സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒന്ന്,രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളപിറവി ആഘോഷം അസംബ്ലിയോടെ തുടങ്ങി. ചിത്ര രചന, ഗാനാലാപനം,ക്വിസ് എന്നി വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി.
12/11/2021 ലോക പക്ഷി നിരീക്ഷണ ദിനമായി ബന്ധപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി.അത് ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.
11/11/2021 ദേശീയ വിദ്യാഭ്യാസ ദിനത്തിൽ പോസ്റ്റർ തയ്യാറാക്കുകയും ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് നൽകുകയും ചെയ്തു.
14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി.
12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ ആശംസ ഗാനം അധ്യാപകർ ഒന്ന് ചേർന്ന് ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
19/11/2021 ലോക ടോയ്ലറ്റ് ഡേ പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പിൽ നൽകി.
വായനവസന്തം- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു.
ഡ്രൈ ഡേ ആചരണം-വിദ്യാലയ പരിസരത്തിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറി.
കാൻസർ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെട്ടവരോട് സഹാനുഭൂതി പ്രകടിപ്പിക്കുക, സമൂഹത്തിൽ കരുണയുടെ സന്ദേശം പരത്തുക എന്നീ ലക്ഷ്യങ്ങളുമായി വിദ്യാർത്ഥികൾ തങ്ങളുടെ മുടി ദാനം ചെയ്തു.
26/11/2021 ന് ഭരണഘടനാ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ സന്ദേശം അവതരിപ്പിച്ചു. പോസ്റ്റർ,ക്വിസ് മത്സരങ്ങൾ നടത്തി. ഭരണഘടനയുടെ ആമുഖം സ്കൂളിൽ വായിച്ചു.
.........................................................................................................................................................................................................................................................................................................................................................................................
ഡിസംബർ മാസത്തെ കലണ്ടർ
1-ലോക എയ്ഡ്സ് ദിനം
3- ലോക ഭിന്നശേഷി ദിനം
5- ലോക മണ്ണ് ദിനം
10-മനുഷ്യാവകാശ ദിനം
18-അന്താരാഷ്ട്ര അറബിക് ദിനം
22- ദേശീയ ഗണിത ശാസ്ത്ര ദിനം
25 - ക്രിസ്തുമസ്
അതിജീവനം
ഡിസംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്
ഡിസംബർ 3-ലോക ഭിന്നശേഷി ദിനം ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..
ഡിസംബർ 10 മനുഷ്യാവകാശദിനം ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.
ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.
ക്രിസ്മസ് ഡിസംബർ 25 ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് ക്രിസ്മസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.സിജോ മാളോല, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുബീഷ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കുവേണ്ടി നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
അതിജീവനം കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സെന്റ് ജോസഫ് യു പി സ്കൂളിൽ നടത്തപ്പെട്ടു. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ ആറിന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാക്കോസ് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് സിജോ മാളോല ആശംസ അർപ്പിച്ചു. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു.
അറിവിന്റെ ജാലകം ക്വിസ്
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തിവരുന്ന അറിവിന്റെ ജാലകത്തിന്റെ രണ്ടാം ടെമിലെ ക്വിസ് മത്സരം നടത്തി.
.........................................................................................................................................................................................................................................................................................................................................................................................
ജനുവരി മാസത്തെ കലണ്ടർ
1-പുതുവത്സരം
10-ലോക ഹിന്ദി ദിനം
24 ദേശീയ ബാലികാ ദിനം
26 റിപ്പബ്ലിക് ദിനം
ഡ്രൈ ഡേ ആചരണം
ജനുവരി മാസത്തെ പ്രവർത്തന റിപ്പോർട്ട്
.........................................................................................................................................................................................................................................................................................................................................................................................
ക്ലബ് പ്രവർത്തനങ്ങൾ
മലയാളം ക്ലബ്
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ സാഹിത്യ മത്സരങ്ങൾ നടത്തി വരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ആസ്വാദനക്കുറിപ്പ് മത്സരം നടത്തി വരുന്നു. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മലയാളത്തിളക്കം നടത്തിവരുന്നു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വാർത്താവായന, ഇന്നത്തെചിന്താവിഷയം തുടങ്ങിയവ നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി Our English Club പ്രവർത്തിച്ചുവരുന്നു. എല്ലാ ആഴ്ചയും speeking task, grammar worksheet തുടങ്ങിയവ നൽകുന്നു. മാസത്തിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി hello english നടത്തിവരുന്നു.
സയൻസ് ക്ലബ്
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾതലത്തിൽ കുട്ടികൾക്കായി നടത്തി. മത്സരങ്ങളിൽ ഒന്നാമതെത്തിയ കുട്ടിയെ സബ്ജില്ല യിലേക്ക് തെരഞ്ഞെടുക്കുകയും സബ്ജില്ലയിൽ സമ്മാനാർഹനാവുകയും ചെയ്തു. എൽപി യുപി വിഭാഗം കുട്ടികൾക്കായി എല്ലാമാസവും ലഘു പരീക്ഷണങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽworld space week നോട് അനുബന്ധിച്ച് ISRO സംഘടിപ്പിച്ച Reaching Out to students എന്ന പരിപാടിയിൽ VSSC യിലെ ശാസ്ത്രജ്ഞനായ ശ്രീ പ്രവീൺ ചന്ദ്രൻ കുട്ടികൾക്കായി ക്ലാസ്സെടുത്തു ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സമർപ്പിക്കുന്നതിനായി കുട്ടികൾ പ്രോജക്ട് തയ്യാറാക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. NIF ന്റെ കീഴിലുള്ള MANAK Inspire Award ലേക്ക് 5 Innovative ideas സമർപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സജീവമായി നടത്തിവരുന്നു കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും പങ്കാളികളാകുന്ന സമൂഹ ചരിത്ര ചിത്ര രചന നടത്തി.4, 5,6,7 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് എന്റെ 'സ്വപ്നത്തിലെ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രധാനമന്ത്രിക്ക് കുട്ടികൾ കത്തെഴുതി.
ഗണിത ക്ലബ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു പ്രത്യേക പരിശീലനം നൽകി. ഡിസംബർ 22 രാമാനുജൻ ദിനത്തോടനുബന്ധിച്ച് സെമിനാർ പ്രസന്റേഷൻ ക്വിസ് മത്സരം തുടങ്ങിയവ നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിത എക്സിബിഷൻ നടത്തി.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അക്ഷര കളരി നടത്തി വരുന്നു.വിവിധ വായന മത്സരങ്ങൾ, കവിതാ മത്സരങ്ങൾ പോസ്റ്റർ രചന തുടങ്ങിയവയും നടത്തിവരുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സുരീലി ഹിന്ദി നടത്തി.
കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ ഇനം പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. നാട്ടുകാരിൽ നിന്നും വീടുകളിൽ നിന്നും സംഘടിപ്പിച്ച മേൽത്തരം വിത്തുകൾ ഉപയോഗിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു നടാൻ ആരംഭിച്ചു. ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കുകയും വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു പുതുതലമുറയിലെ കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി തിരഞ്ഞെടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.
ക്വിസ് ക്ലബ്
ഓരോ ക്ലാസിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽപി യുപി രണ്ട് സെക്ഷൻ ആയി വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു എല്ലാ ആഴ്ചയും രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളെ വിവിധ സംഘടനകൾ നടത്തിവരുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.പ്രധാനപ്പെട്ട വ്യക്തികളുടെയും സ്മാരകങ്ങളുടെയും ചിത്രങ്ങൾ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രങ്ങളോടുമനു ബന്ധിക്കുന്ന പ്രധാന വിവരങ്ങൾ നൽകുകയും ചെയ്യുന്നു
സംസ്കൃതം ക്ലബ്ബ്
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തി സംസ്കൃത ഭാഷയിലെ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എല്ലാദിവസവും കുട്ടികൾക്ക് സംസ്കൃത വായന കാർഡുകൾ നൽകി വരുന്നു സംസ്കൃത സ്കോളർഷിപ്പ് പരീക്ഷക്ക് മുന്നോടിയായി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു രാമായണമാസാചരണ ത്തോടനുബന്ധിച്ച് രാമായണ ക്വിസ് നടത്തി..
ഉറുദു ക്ലബ്
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉറുദുഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി ഉറുദു ദിനാചരണത്തിന് ഭാഗമായി വിവിധ രചനാ മത്സരങ്ങളും നടത്തി
അറബി ക്ലബ്
അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി ദിനാചരണം നടത്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും നടത്തി വരുന്നു. 'ലഹ്ൻ ' എന്നപേരിൽ അറബിക് കലോത്സവം നടത്തി
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. ആസ്വാദനക്കുറിപ്പ് അവതരണം,ക്വിസ് മത്സരങ്ങൾ,നാടൻ പാട്ടുകൾ, കാവ്യാലാപനശില്പ ശാല,പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.
സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബ്
സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ അങ്കണം മോഡി കൂട്ടുന്നതിനായി വിവിധ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു സ്കൂളിൽ ഉള്ള വിവിധ തണൽ മരങ്ങളെയും,പനിനീർ ചാമ്പ,പാഷൻഫ്രൂട്ട്, അത്തി,പപ്പായ, ഇലഞ്ഞി,മധുര പുളി,റമ്പൂട്ടാൻ തുടങ്ങിയ ഫല വൃക്ഷങ്ങളെയും സംരക്ഷിക്കുന്നു.
ഐ.റ്റി ഇ.ടി ക്ലബ്ബ്
അഭിമുഖ്യത്തിൽ അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു വിവരസാങ്കേതികവിദ്യയുടെ പ്രാവീണ്യം വർദ്ധിപ്പിച്ച് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകുന്നതിൽ പുതുമ നിലനിർത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്നു. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പ്രൊജക്ടറുകളും കുട്ടികൾക്ക് ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആയി മാറിയിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. ഒരേസമയം കൂടുതൽ കുട്ടികൾക്ക് വീഡിയോ പ്രദർശനം കാണുന്നതിന് സഹായകമായ രീതിയിൽ മൾട്ടിമീഡിയ ലാബും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
വ്യക്തിത്വ വികസന ക്ലബ്ബ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, ഡിബേറ്റ്,സർവ്വേ, ക്ലബ്ബിന്റെ വാർഷിക ആഘോഷം, ശുചീകരണ പ്രവർത്തനം തുടങ്ങിയവ നടത്തിവരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്ന വരോട് സഹാനുഭൂതിയും അവരെ സഹായിക്കുന്നതിനുള്ള മനസ്സും കുട്ടികളെ രൂപപ്പെടുന്നതിന് ആയി ആകാശപറവകളെ സന്ദർശിക്കൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തുവരുന്നു. തുടർച്ചയായി മൂന്ന് വർഷം താമരശ്ശേരി രൂപതാ തലത്തിൽ ഓവറോൾ കിരീടവും സാഹിത്യ മത്സരങ്ങൾക്കുള്ള ഓവറോൾ കിരീടവും നേടി.
ഗാന്ധി ദർശൻ ക്ലബ്ബ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ തുടങ്ങിയവ നടത്തിവരുന്നു ഒക്ടോബർ 2 മുതൽ തുടർച്ചയായി കുട്ടികളുടെ ഗാന്ധി സൂക്താവതരണം നടത്തി വരുന്നു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവചരിത്ര അവതരണം ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും നടത്തുന്നു.
ക്ലബ്ബുകളുടെ റിപ്പോർട്ട്...
വായനാവാരാചരണം
ജൂൺ 19 മുതൽ 25 വരെ വായനാദിനവുമായി ബന്ധപ്പെട്ട് എൽ.പി. യു.പി. കുട്ടികൾക്ക് വായന മത്സരങ്ങൾ , ക്വിസ് ,കവിതാലാപനം , കൈയ്യെഴുത്ത് മത്സരങ്ങൾ , ആസ്വാദനക്കുറിപ്പ് , ഉപന്യാസ രചന , പോസ്റ്റർ നിർമാണം , തുടങ്ങി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും അധ്യാപകർ മൂല്യനിർണയം നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു.
ഹോം ലൈബ്രറി
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഓരോ കുട്ടികളും തങ്ങൾക്ക് ലഭ്യമായ പുസ്തകങ്ങൾ ശേഖരിച്ച് വീടുകളിൽ ഹോം ലൈബ്രറി തയ്യാറാക്കി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പ്രസംഗ മൽസരം, പോസ്റ്റർ നിർമ്മാണ മൽസരം എന്നിവയും ഓൺലൈൻ ആയി സംഘടിപ്പിച്ചു.
ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീർ അനുസ്മരണ സന്ദേശം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികൾക്കു നൽകി. ക്വിസ് മൽസരവും സംഘടിപ്പിച്ചു.
ഓൺലൈൻ ക്ലാസ് PTA
2020-2021 അധ്യയനവർഷത്തെ ആദ്യ ഓൺലൈൻ ക്ലാസ് PTA ഓഗസ്റ്റ് ആദ്യവാരം എല്ലാ ക്ലാസുകളിലും നടത്തി. 'Comparia' എന്ന പേരിൽ നടത്തിയ ഓൺലൈൻ PTA മീറ്റിങ്ങുകളിൽ പഞ്ചായത്ത് മെമ്പർമാർ , ബിആർസി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കൾ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഹിരോഷിമ നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ.-2020
ഓഗസ്റ്റ് 6&9 ദിവസങ്ങളിലായി ഹിരോഷിമ നാഗസാക്കി, ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കുവേണ്ടി പോസ്റ്റർ രചന , കവിത രചന , ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ ആയി നടത്തപെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷം 2020
ഓഗസ്റ്റ് 15 സ്വാതന്ത്രദിന ആഘോഷത്തോടനുബന്ധിച്ച് ഓൺലൈനായി വിവിധ പരിപാടികൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായിസംഘടിപ്പിച്ചു. ദേശീയഗാനലാപനം, ദേശഭക്തി ഗാനം, പ്രതിജ്ഞ, പ്രസംഗം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന ക്വിസ് തുടങ്ങിയ പരിപാടികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഘടിപ്പിച്ചു.
അധ്യാപക ദിനം - 2020
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥി പ്രതിനിധികൾ എല്ലാ അധ്യാപകർക്കും ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സിബി സാർ അധ്യാപകദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആശംസാ കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി അയച്ചു.
ഓണാഘോഷം -2020
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ഓണവിശേഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീട്ടിലെ ഓണം എന്ന വീഡിയോ തയ്യാറാക്കി. ഓണപ്പാട്ട്, ഓണ വിവരണം, പ്രച്ഛന്നവേഷം, ഓണച്ചൊല്ലുകൾ തുടങ്ങിയ വിവിധ മത്സര പരിപാടികളും കുട്ടികൾക്കായി സംഘടിപ്പിച്ചു.
ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം-2020
ഒക്ടോബർ 12 തിങ്കളാഴ്ച 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ ഹൈടെക് സ്കൂൾ പ്രഖ്യാപനതിന്റെ ഭാഗമായിപുല്ലൂരാംപാറ സെന്റ് ജോസഫ് യു പി സ്കൂളിലും ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു. സ്റ്റാഫ് പ്രതിനിധി ആബിദ് സാറിന്റെ നന്ദി പ്രസംഗത്തോടെ കൂടി ചടങ്ങ് അവസാനിച്ചു.
ഗാന്ധി ജയന്തി - 2020
ഒക്ടോബർ 2 - ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിബി സാർ ഗാന്ധിജയന്തിദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ പ്രസംഗം, കവിതാലാപനം, ഗാന്ധി സൂക്താവതരണം, പ്രച്ഛന്നവേഷം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. .ഗാന്ധി ക്വിസ്, പ്രസംഗം, പ്രച്ഛന്ന വേഷം എന്നീ മൽസരങ്ങൾ നടത്തി.
ശിശുദിനാഘോഷം- 2020
നവംബർ 14 ശിശുദിനാഘോഷപരിപാടികൾ വിപുലമായ രീതിയിൽ തന്നെ നടത്തി. എല്ലാ അധ്യാപകരും കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ തയ്യാറാക്കി എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും നൽകി. കുട്ടികൾക്ക് വേണ്ടി പ്രസംഗം, ചിത്രരചന, ചാച്ചാജിക്കുള്ള കത്ത്, ദൃശ്യാവിഷ്ക്കാരം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.
ഭരണഘടനാ ദിനം
നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്കും ഭരണഘടനാ ക്വിസ് നടത്തി. കുട്ടികളുടെ പങ്കാളിത്തം മികവുറ്റതായിരുന്നു
കൃഷി വിളവെടുപ്പ്
2019 -20 വർഷത്തിലെ കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടുവളർത്തിയ ചേമ്പ്,ചേന, കപ്പ എന്നീ വിളകളുടെ വിളവെടുപ്പ് തിരുവമ്പാടി കൃഷി ഓഫീസർ ശ്രീമതി രാജശ്രീയുടെ നേതൃത്വത്തിൽ നടത്തി. അദ്ധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മനുഷ്യാവകാശ ദിനം 2020
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ക്ലാസ് ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും കുട്ടികൾക്ക് പോസ്റ്റ് തയ്യാറാക്കാൻ മത്സരം നടത്തുകയും ചെയ്തു.
സ്വരലയ- ഓൺലൈൻ സ്കൂൾ കലാമേള
2020-21 അധ്യയന വർഷത്തെ സ്കൂൾ കലാമേള സ്വരലയ 20-21 എന്ന പേരിൽ ഓൺലൈനായി നടത്തി. പ്രശസ്ത നാടക പ്രവർത്തകനും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ KPAC വിൽസൺ കലാമേള ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28, 291 30 തിയ്യതികളിലായി നടന്ന കലാമൽസരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു.
ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ-2020-21
ക്രിസ്തുമസ് ന്യൂഇയർ ആഘോഷളുടെ ഭാഗമായി വിവിധ മത്സരങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു. കരോൾ ഗാന മത്സരം, ക്രിസ്മസ് കാർഡ് നിർമ്മാണം, ക്രിസ്തുമസ് ദിന സന്ദേശം, നക്ഷത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു.
ഊർജസംരക്ഷണ ദിനം - 2020
ഡിസംബർ 14 ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാർട്ട് എനർജി പ്രോഗ്രാം സഘടിപ്പിച്ചു. ഹ്രസ്വ വീഡിയോ , ചിത്രരചന, കവിതാ രചന, പ്രബന്ധാവതരണം തുടങ്ങിയ മൽസരങ്ങൾ സ്കൂൾ തലത്തിൽ നടത്തി വിജയികളെ കണ്ടെത്തുകയും ജില്ലാ തല മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
ഓൺലൈൻ പഠനോത്സവം 2020 -21
ഓൺലൈൻ പഠനോത്സവം "ഉണർവ് 2020-21" എന്ന പേരിൽ മാർച്ച് 15 മുതൽ 19 വരെ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു. ഓരോ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ക്ലാസ് ടീച്ചേഴ്സ് ചെലുത്തിയിരുന്നു.
ഹോം ലാബ് നിർമ്മാണം 2020-21
സബ്ജില്ലാ തല സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്കൂൾതല സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം നടത്തി. ശേഷം കുട്ടികൾക്ക് ഹോം ലാബ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയുംചെയ്തു. ഇതിനോടനുബന്ധിച്ചുള്ള രക്ഷിതാക്കൾക്കു വേണ്ടിയുള്ള പരിശീലനം 25-3-2021വ്യാഴാഴ്ച നടത്തപ്പെട്ടു. കുട്ടികൾ തയ്യാറാക്കിയ ഹോം ലാബിന്റെ ചിത്രങ്ങളും വീഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു .
റിപ്പബ്ലിക്ദിനം -2021
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എൽ.പി. വിഭാഗം വിദ്യാത്ഥികൾക്ക് ദേശീയ പതാകയുടെ ചിത്രരചനാ മൽസരവും യു.പി. വിഭാഗത്തിന് ക്വിസ് മൽസരവും നടത്തി.
ഇംഗ്ലീഷ് ഫെസ്റ്റ് -2021
2020-21 അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് 'ഹലോ വേൾഡ്' എന്ന പേരിൽ മാർച്ച് 17 നു നടന്നു. പഠനോൽസവത്തിന്റെ ഭാഗമായി നടന്ന ഫെസ്റ്റിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഇംഗ്ലീഷ് പ്രസംഗം, കവിത, ഗാനാലാപനം, പോസ്റ്റർ തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
മികവുകൾ........
- കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ലോറ അഗസ്റ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി.
- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസിൽ ഒന്നാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യ ഷിജുവും കുടുംബവും ഉപജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടിക്കൊണ്ട് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.
- Race to IAS all Kerala inter-school quiz Master brain 2021 ൽ zone vice മത്സരത്തിൽ ഒമ്പതാം റാങ്കിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനിക പ്രശാന്ത് അർഹയായി.
- മുക്കം ഉപജില്ലാ ശാസ്ത്രരംഗം സംഘടിപ്പിച്ച വീട്ടിൽനിന്ന് ഒരു പരീക്ഷണം മത്സരത്തിൽ ജില്ലാ തല മത്സരത്തിലേക്ക് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ടെസ്സ മരിയ സജി അർഹയായി.
- സബ്ജില്ലാതല ആസ്വാദ് അനുസ്മരണ ക്വിസ് യു പി വിഭാഗത്തിൽ ദാന നസീർ, ലോറ ആഗസ്റ്റിൻ team രണ്ടാം സ്ഥാനത്തിന് അർഹരായി.
- കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ നിന്നും വിജയിച്ച് താലൂക്ക് തല മത്സരത്തിലേക്ക് ആറാം ക്ലാസ് വിദ്യാർഥിനി ദാന നസീർ അർഹയായി.
- കോഴിക്കോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനികളും മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിൽ പരിശീലനം തുടരുന്നവരുമായ ഋതു നന്ദ, സൂസൻ മേരി എന്നീ കുട്ടികൾ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായി.
- ഹരിത ജ്യോതി അവാർഡ്
- മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് അവാർഡ് ഹരിത ജ്യോതി പുരസ്കാരത്തിന് നമ്മുടെ സ്കൂൾ അർഹരായി ഒരു വർഷം നീണ്ടുനിന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് സ്കൂൾ ഈ അവാർഡിന് അർഹത നേടിയത്.
- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല നാടൻപാട്ട് മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർഥിനി വിനയ വിജയൻ സമ്മാനാർഹയായി.
- കുന്നമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ എൽപി യുപി വിഭാഗങ്ങളിൽ നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.
.........................................................................................................................................................................................................................................................................................................................................................................................
മികവാർന്ന പ്രവർത്തനങ്ങളിലൂടെ........ചിത്രങ്ങളോടൊപ്പം(2021-2022)
![](/images/thumb/4/4a/WhatsApp_Image_2022-01-30_at_2.53.28_AM%2811%29.jpg/300px-WhatsApp_Image_2022-01-30_at_2.53.28_AM%2811%29.jpg)
പച്ചക്കറി വിത്തുകളുടെ വിതരണം വിളവെടുപ്പ്
![](/images/thumb/2/29/WhatsApp_Image_2022-01-30_at_2.13.44_AM.jpg/300px-WhatsApp_Image_2022-01-30_at_2.13.44_AM.jpg)
![](/images/thumb/5/52/WhatsApp_Image_2022-01-30_at_2.20.17_AM.jpg/300px-WhatsApp_Image_2022-01-30_at_2.20.17_AM.jpg)
ഐ.സി.ടി ഉപകരണങ്ങളുടെ വിതരണോത്ഘാടനം നടത്തി
![](/images/thumb/6/61/WhatsApp_Image_2022-01-30_at_2.26.07_AM.jpg/300px-WhatsApp_Image_2022-01-30_at_2.26.07_AM.jpg)
![](/images/thumb/7/78/WhatsApp_Image_2022-01-30_at_10.12.53_AM.jpg/300px-WhatsApp_Image_2022-01-30_at_10.12.53_AM.jpg)
![](/images/thumb/2/21/WhatsApp_Image_2022-01-30_at_2.53.28_AM%2820%29.jpg/300px-WhatsApp_Image_2022-01-30_at_2.53.28_AM%2820%29.jpg)
![](/images/thumb/1/14/WhatsApp_Image_2022-01-30_at_10.24.01_AM.jpg/300px-WhatsApp_Image_2022-01-30_at_10.24.01_AM.jpg)
![](/images/thumb/0/00/WhatsApp_Image_2022-01-30_at_10.19.05_AM.jpg/300px-WhatsApp_Image_2022-01-30_at_10.19.05_AM.jpg)
![](/images/thumb/4/45/WhatsApp_Image_2022-01-30_at_10.19.39_AM.jpg/300px-WhatsApp_Image_2022-01-30_at_10.19.39_AM.jpg)
![](/images/thumb/f/f2/WhatsApp_Image_2022-01-30_at_10.20.21_AM.jpg/300px-WhatsApp_Image_2022-01-30_at_10.20.21_AM.jpg)
![](/images/thumb/b/b5/WhatsApp_Image_2022-01-30_at_10.21.33_AM.jpg/300px-WhatsApp_Image_2022-01-30_at_10.21.33_AM.jpg)
![](/images/thumb/d/d3/WhatsApp_Image_2022-01-30_at_10.22.06_AM.jpg/300px-WhatsApp_Image_2022-01-30_at_10.22.06_AM.jpg)
![](/images/thumb/5/5f/WhatsApp_Image_2022-01-30_at_10.20.57_AM.jpg/300px-WhatsApp_Image_2022-01-30_at_10.20.57_AM.jpg)
![](/images/thumb/e/e6/WhatsApp_Image_2022-01-30_at_10.25.04_AM.jpg/300px-WhatsApp_Image_2022-01-30_at_10.25.04_AM.jpg)
![](/images/thumb/f/f1/WhatsApp_Image_2022-01-30_at_10.25.36_AM.jpg/300px-WhatsApp_Image_2022-01-30_at_10.25.36_AM.jpg)
![](/images/thumb/a/a0/WhatsApp_Image_2022-01-30_at_10.26.10_AM.jpg/300px-WhatsApp_Image_2022-01-30_at_10.26.10_AM.jpg)
![](/images/thumb/6/6e/WhatsApp_Image_2022-01-30_at_10.28.15_AM.jpg/300px-WhatsApp_Image_2022-01-30_at_10.28.15_AM.jpg)
![](/images/thumb/3/3a/WhatsApp_Image_2022-01-30_at_10.29.17_AM.jpg/300px-WhatsApp_Image_2022-01-30_at_10.29.17_AM.jpg)
![](/images/thumb/f/f2/WhatsApp_Image_2022-01-30_at_10.27.45_AM.jpg/300px-WhatsApp_Image_2022-01-30_at_10.27.45_AM.jpg)
![](/images/thumb/c/c4/WhatsApp_Image_2022-01-30_at_10.22.49_AM.jpg/300px-WhatsApp_Image_2022-01-30_at_10.22.49_AM.jpg)
![](/images/thumb/d/d2/WhatsApp_Image_2022-01-30_at_10.27.17_AM.jpg/300px-WhatsApp_Image_2022-01-30_at_10.27.17_AM.jpg)
![](/images/thumb/c/cd/WhatsApp_Image_2022-01-30_at_10.28.48_AM.jpg/300px-WhatsApp_Image_2022-01-30_at_10.28.48_AM.jpg)
![](/images/thumb/f/f5/WhatsApp_Image_2022-01-30_at_10.23.21_AM.jpg/300px-WhatsApp_Image_2022-01-30_at_10.23.21_AM.jpg)
![](/images/thumb/f/f4/WhatsApp_Image_2022-01-30_at_2.21.33_PM.jpg/300px-WhatsApp_Image_2022-01-30_at_2.21.33_PM.jpg)
![](/images/thumb/e/e7/WhatsApp_Image_2022-01-30_at_2.53.28_AM%2817%29.jpg/300px-WhatsApp_Image_2022-01-30_at_2.53.28_AM%2817%29.jpg)
![](/images/thumb/5/53/WhatsApp_Image_2022-01-30_at_2.53.28_AM%2821%29.jpg/300px-WhatsApp_Image_2022-01-30_at_2.53.28_AM%2821%29.jpg)
![](/images/thumb/4/4e/WhatsApp_Image_2022-01-30_at_2.15.43_PM.jpg/300px-WhatsApp_Image_2022-01-30_at_2.15.43_PM.jpg)
![](/images/thumb/e/e3/WhatsApp_Image_2022-01-30_at_2.20.56_PM.jpg/300px-WhatsApp_Image_2022-01-30_at_2.20.56_PM.jpg)
![](/images/thumb/7/74/WhatsApp_Image_2022-01-30_at_2.18.45_PM.jpg/300px-WhatsApp_Image_2022-01-30_at_2.18.45_PM.jpg)
![](/images/thumb/c/c7/WhatsApp_Image_2022-01-30_at_5.32.44_PM.jpg/300px-WhatsApp_Image_2022-01-30_at_5.32.44_PM.jpg)
![](/images/thumb/5/59/WhatsApp_Image_2022-01-30_at_2.17.30_PM.jpg/300px-WhatsApp_Image_2022-01-30_at_2.17.30_PM.jpg)
![](/images/thumb/6/66/WhatsApp_Image_2022-01-30_at_2.18.03_PM.jpg/300px-WhatsApp_Image_2022-01-30_at_2.18.03_PM.jpg)
![](/images/thumb/2/25/WhatsApp_Image_2022-01-30_at_2.22.55_PM.jpg/300px-WhatsApp_Image_2022-01-30_at_2.22.55_PM.jpg)
![](/images/thumb/9/95/WhatsApp_Image_2022-01-30_at_2.16.52_PM.jpg/300px-WhatsApp_Image_2022-01-30_at_2.16.52_PM.jpg)
![](/images/thumb/d/df/WhatsApp_Image_2022-01-30_at_5.18.09_PM.jpg/300px-WhatsApp_Image_2022-01-30_at_5.18.09_PM.jpg)
![](/images/thumb/9/97/WhatsApp_Image_2022-01-30_at_2.20.00_PM.jpg/300px-WhatsApp_Image_2022-01-30_at_2.20.00_PM.jpg)
![](/images/thumb/3/33/WhatsApp_Image_2022-01-30_at_5.29.28_PM.jpg/300px-WhatsApp_Image_2022-01-30_at_5.29.28_PM.jpg)
![](/images/thumb/d/dc/WhatsApp_Image_2022-01-30_at_5.30.45_PM.jpg/300px-WhatsApp_Image_2022-01-30_at_5.30.45_PM.jpg)
![](/images/thumb/3/33/WhatsApp_Image_2022-01-30_at_5.24.58_PM%281%29.jpg/300px-WhatsApp_Image_2022-01-30_at_5.24.58_PM%281%29.jpg)
![](/images/thumb/5/5b/WhatsApp_Image_2022-01-30_at_5.23.53_PM.jpg/300px-WhatsApp_Image_2022-01-30_at_5.23.53_PM.jpg)
![](/images/thumb/7/72/WhatsApp_Image_2022-01-31_at_2.29.09_PM.jpg/300px-WhatsApp_Image_2022-01-31_at_2.29.09_PM.jpg)
![](/images/thumb/4/49/WhatsApp_Image_2022-01-30_at_5.32.06_PM.jpg/300px-WhatsApp_Image_2022-01-30_at_5.32.06_PM.jpg)
![](/images/thumb/b/b2/WhatsApp_Image_2022-01-30_at_5.29.51_PM.jpg/300px-WhatsApp_Image_2022-01-30_at_5.29.51_PM.jpg)
![](/images/thumb/d/d6/WhatsApp_Image_2022-01-30_at_5.27.08_PM.jpg/300px-WhatsApp_Image_2022-01-30_at_5.27.08_PM.jpg)
![](/images/thumb/c/cc/WhatsApp_Image_2022-01-30_at_5.30.19_PM.jpg/300px-WhatsApp_Image_2022-01-30_at_5.30.19_PM.jpg)
![](/images/thumb/2/2c/WhatsApp_Image_2022-01-30_at_5.31.17_PM.jpg/300px-WhatsApp_Image_2022-01-30_at_5.31.17_PM.jpg)
![](/images/thumb/c/c6/WhatsApp_Image_2022-01-30_at_2.19.22_PM.jpg/300px-WhatsApp_Image_2022-01-30_at_2.19.22_PM.jpg)
![](/images/thumb/7/72/WhatsApp_Image_2022-01-31_at_2.29.09_PM.jpg/300px-WhatsApp_Image_2022-01-31_at_2.29.09_PM.jpg)
വഴികാട്ടി{{#multimaps:11.3991274,76.0331271}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റർ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
( മുക്കത്തു നിന്ന് 13 കിലോ മീറ്റർ അകലം) കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47334
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ