ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK15038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി.

കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃ‍ത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.