അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. SPC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാംകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നാലാം സ്ഥാനം ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്

ഞങ്ങളുടെ അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക യോഗ്യത അധിക ചുമതല ചിത്രം
1 ആമിന ബീവി ടി എസ് HST അറബിക് MA അറബി

BEd

അറബിക് ക്ലബ്
2 ബിന്ദുമതി എ വി HST ഇംഗ്ലീഷ് എം എ ഇംഗ്ലീഷ് , 

ബി എഡ്

ഇംഗ്ലീഷ് ക്ലബ്
3 മുംതാസ് കെ എം HST മലയാളം എം എ മലയാളം, 

ബി എഡ്

എസ് ആർ ജി കൺവീനർ
4 ഫാരിഷ ബീവി എ എം HST മലയാളം ബി എ മലയാളം,

ബി എഡ്

ലൈബ്രറി A
5 സൂര്യ കേശവൻ കെ HST സംസ്‌കൃതം എം എ സംസ്‌കൃതം

ബി എഡ്

സംസ്‌കൃതം ക്ലബ്,പരിസ്ഥിതി ക്ലബ്ബ്
6 നഫീസ എ വൈ HST ഹിന്ദി എം എ ഹിന്ദി

ബി എഡ്

ഹിന്ദി ക്ലബ്, വിജയമൃതം
7 സബിത മെയ്തീൻ ടി എം HST സോഷ്യൽ സയൻസ് ബി എ എക്കണോമിക്സ്

ബിഎഡ്

സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്
8 നവാസ് യൂ HST ഫിസിക്കൽ സയൻസ് എം എസ് സി ഫിസിക്സ്

എം എഡ്  എഡ്യൂക്കേഷൻ

സ്റ്റാഫ് സെക്രെട്ടറി

കൈറ്റ് മാസ്റ്റർ

9 മുഹമ്മദ് ശരീഫ് ടി HST ഫിസിക്കൽ സയൻസ് എം എസ്‌സി  ഫിസിക്സ് 

എംഫിൽ ഫിസിക്സ്

സയൻസ് ക്ലബ് ,

ഹെൽത്ത് മോണിറ്ററിങ്

കോ ഓർഡിനേറ്റർ

10 സൂസമ്മ വർഗീസ് പള്ളിയിൽ HST നാച്ചുറൽ സയൻസ് ബി എസ്‌സി  ബോട്ടണി

ബി എഡ്

ഹെൽത്ത് ക്ലബ്
11 സ്മിത പി ഐ HST മാത്‍സ് ബി എസ്‌സി മാത്‍സ്

ബി എഡ്

മാത്‍സ് ക്ലബ്

ആർട്സ് ക്ലബ്

12 റഷീദ് എം എം HST മാത്‍സ് എസ്‌സി മാത്‍സ് 

ബി എഡ്

സ്റ്റോർ ഇൻ ചാർജ് 

ടെക്സ്റ്റ് ബുക്ക്

13 സുമേഷ് കെ സി HST ഫിസിക്കൽ എഡ്യൂക്കേഷൻ സി പി എഡ് സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്

കായിക ക്ലബ്

അനധ്യാപകർ

1 സുനിൽ എം   ക്ലാർക്ക്
2 റസാഖ് വി വൈ ഓഫീസ്  അറ്റെൻഡന്റ്
3 മുഹമ്മദ് റഫീഖ്  സി എ ഓഫീസ്  അറ്റെൻഡന്റ്
4 മുഹമ്മദ് അമീർ എഫ് ടി എം