കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഡ്രീം ഫെയർ 2015

യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.

ജൈവവൈവിധ്യ പാർക്ക്

ഏകദേശം 50ഇനങ്ങളിൽ പെട്ട ചെടികൾ ഇതിലുണ്ട്. ഫലവൃക്ഷങ്ങൾ, പൂചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ മാത്രമല്ല ഒരു കുഞ്ഞു തടാകത്തിൽ അലങ്കാര മത്സ്യത്തേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. പൂന്തോട്ടത്തിൽ ദിവസേന എത്തിച്ചേരുന്ന കുഞ്ഞു പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും മറ്റും കണ്ണിനും മനസ്സിനും വളരെ സന്തോഷം പകരുന്നു. ഇതിനോടൊപ്പം സ്ക്കൂളിന്റെ പിറക് വശത്തായ് സർക്കാറിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം താഴെ പറയുന്നവയാണ്

  1. ജൈവ വൈവിദ്യമെന്നാൽ എന്ത്, എന്തിന്, എങ്ങനെ എന്ന് കുട്ടികളടങ്ങുന്ന സമൂഹത്തെ ബോധവത്കരിക്കുക
  2. വളരെ പരിമിതമായ സ്ഥലത്ത് വിവിധയിനം പക്ഷിലദാധികളെയും ജീവികളേയും ഒരുമിച്ച് താമസിപ്പിക്കാമെന്നതിന് മാതൃകയാക്കുക
  3. പരിമിതമായ സ്ഥലത്ത് ഒരു പാർക്ക് നിർമിക്കുമ്പോൾ ഉപയോഗിക്കാവുന്ന, താഴെ പറയുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുക
  • മൾച്ചിംഗ് (പുതയിടുക)
  • വെർട്ടിക്കൽ ഗാർഡൻ
  • ടവർ ഗാർഡൻ
  • അപ് സൈക്ക്ലിംഗ് ഓഫ് പ്ലാസ്റ്റിക്
  • ഫേർട്ടിഗേഷൻ
  • വിവിധയിനം തുള്ളിനന
  • ഹാഗിംഗ് ഗാർഡൻ
  1. പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്
  2. കുട്ടികളടങ്ങുന്ന സമൂഹത്തിന് ഈ വക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമുണ്ട്.

ബട്ടർഫ്ലൈ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ പഡ്ലിംഗ് പോഡ് അതിനു ചുറ്റും സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇല്ലിവേലി എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായിരിക്കും

ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ

  • ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ജൈവവൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു. ഇതുവഴി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജൈവവൈവിദ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • ഒരു ജൈവ വൈവിദ്യ ആൽബം നിർമ്മിക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭാവിയിൽ റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്

സമൂഹത്തിനുള്ള പങ്ക്

  • സ്ക്കൂൾ മാനേജ്മെന്റ് ഇത‌ിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ചെയ്തു തരുന്നുണ്ട്
  • പി ടി എ അംഗങ്ങൾ ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു.

Catch them Young

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young.

ഉദ്ദേശ്യങ്ങൾ

  • വിദ്യാലയത്തിലെ പ്രതിഭാശാലികളായ പെൺകുട്ടികളെ കണ്ടെത്തുകയും അവരുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്യുക
  • കുട്ടികളുുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വ്യത്യസ്തമായ പരിശീലന പരിപാടികളിലൂടെ അവ പരിപോഷിപ്പിക്കുക
  • വായന, മുഖാമുഖം, പ്രചോദനാത്മക ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ശില്പശാലകൾ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ നല്കി കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണീ വികാസവും ഉറപ്പു വരുത്തുക
  • വായനശാലകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, എൻ.ജി.ഒ. കൾ തുടങ്ങി വിവിധ പിന്തുണാ സംവിധാനങ്ങളുമായി പ്രദാനം ചെയ്യുക

പ്രധാന പ്രവർത്തനങ്ങൾ ഘട്ടം 1 : കുട്ടികളെ കണ്ടെത്തൽ - 5/7/2016 a) സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, പൊതുവിജ്ഞാനം മേഖലകളിൽ അഭിരുചി പരീക്ഷ b) കുട്ടികളുടെ സർഗരചനകളുടെ വിലയിരുത്തൽ c) കുട്ടികളുടെ ഗൃഹസന്ദർശനവും അവസ്ഥാവിശകലനവും എന്നീ 3 ഘട്ടങ്ങളിലൂടെയാണ് കുട്ടികളെ ഈ പദ്ധതിലേക്ക് തെരെഞ്ഞെടുത്തത്

ഘട്ടം 2 കുട്ടികൾക്കായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ മുതൽ വരെയാണ് Catch Them Young കുട്ടികൾക്കായി വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാല ക്ലാസ് മുഖാമുഖം സർഗ്ഗക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നത് 1) തുടക്കം - ഏകദിന മോട്ടിവേഷൻ ക്ലാസ് RP 1. Dr. സനാദനൻ 2) മുജീബ് മഞ്ചേരി തിയതി 13/8/16 18/2/17 2)വിഷയാധിഷ്ഠിത ക്ലാസുകൾ (ഗണിതം, ഫിസിക്സ് /കെമിസ്ട്രി, ബയോളജി, സാമുഹ്യശാസ്ത്രം, ഇംഗ്ലീഷ്.....) 3) പഠന വിനോദയാത്ര (വയനാട് - എടക്കൽ ഗുഹ) തിയതി 11/02/17 4) തൊഴിലധിഷ്ഠിത ക്ലാസുകൾ 4 ക്ലാസുകൾ