സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ 2021-202

മുൻകൂട്ടി തയ്യാറാക്കിയ പ്രകാരമാണ്‌ ഈ വർഷത്തെ പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് . കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനുള്ള അവസരങ്ങൾഒരുക്കിയാണ് പഠ്യേതര പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളുടെ ഓരോ കഴിവുകളും എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിയെടുക്കാനുമുള്ള സുവർണ്ണാവസരം ദിനാചരണങ്ങൾ ,ക്ലബ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഓൺലൈൻ ,ഓഫ്‌ലൈൻ വഴി ഓരോ കുട്ടിക്കും ലഭിക്കുന്നു .

പ്രേവേശനോത്സവം

 
 


നവാഗതരായ വിദ്യാർത്ഥികളെ വരവേൽക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും 1 -6 -2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി 2021 -2022 വർഷത്തെ പ്രേവേശനോത്സവം സംഘടിപ്പിച്ചു . അധ്യാപകരും രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും അതിഥികളും ചേർന്ന് നവാഗതരായ കുരുന്നുകളെ വരവേറ്റു . ശ്രീമതി . ശോഭ ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു . പഞ്ചായത്തു പ്രസിഡന്റ് നവാഗതർക്ക് ആശംസ അറിയിച്ചു . ബി .ആർ .സി .കോർഡിനേറ്റർ ശ്രീമാൻ .ബെൻ റെജി സാറും ആശംസ അറിയിക്കാൻ എത്തിയിരുന്നു. ശേഷം അധ്യാപകരെല്ലാവരും കൂടി കുരുന്നുകളെ പുസ്‌തകങ്ങളുടെ ലോകത്തേക്ക് ക്ഷണിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈകൾ നടുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ കൊടുക്കുകയും ചെയ്തു. കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കലും വൃക്ഷതൈ നടുന്നതും. അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. വിദ്യാർഥികൾ ഉത്സാഹത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

വായനാദിനം

പി .എൻ .പണിക്കരുടെ സ്മരണാർത്ഥം ജൂൺ 19 വായനദിനാചരണം ഈ വർഷം വായനവരമായി ആചരിച്ചു . ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത് .

പ്രവർത്തനങ്ങൾ

അക്ഷരമരം

വീട്ടിലൊരു ലൈബ്രറി

പോസ്റ്റർ നിർമ്മാണം

കവിമരം

വായനമരം

 
 

സ്വാതന്ത്ര്യ ദിനം

2021 22 വർഷത്തെ സെൻമേരിസ് സ്കൂളിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന പരിപാടി ഓൺലൈൻവഴി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ക്ലാസ്സ് തലം ആയാണ് നടത്തിയത്. ഒന്നാം ക്ലാസ്സിൽ ദേശീയ പതാക ചിത്രം വരച്ചു നിറം നൽകാൻ, പ്രച്ഛന്നവേഷം (സ്വാതന്ത്ര്യസമരസേനാനികളുടെ) രണ്ടാം ക്ലാസിൽ പതാക ചിത്രം വരച്ചു നിറം നൽകുക. മൂന്നാം ക്ലാസിലെ മത്സരം മഹത് വചനങ്ങൾ അതുപോലെതന്നെ ദേശീയപതാക നിർമ്മാണവും നാലാംക്ലാസിൽ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികൾ ഏകദേശം പേരും വളരെ ഉത്സാഹത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.

 
 



 
 


കർഷകദിനം

 


17.8.2022 ൽ കർഷകദിനം ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്തല മത്സരങ്ങളും നടത്തി . 1-ാം ക്ലാസിൽ കർഷക പ്രച്ഛന്ന വേഷം 2-ാം ക്ലാസിൽ കൃഷി ചൊല്ലുകൾ 3-ാം ക്ലാസിൽ കർഷക ദിന സന്ദേശം, 4-ാം ക്ലാസ്സിൽ പ്രസംഗം (കൃഷിയുടെ പ്രാധാന്യം ) കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിച്ചു സമ്മാന വിതരണവും നടത്തി. കൃഷിയെ കുറിച്ച് കൂടുതൽ അറിയാനും അറിവ് പങ്കുവയ്ക്കാനും ഞങ്ങൾക്ക് സാധിച്ച് .





ഓണം

 




 
 
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം