ഗവ. ജെ ബി എസ് പുന്നപ്ര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ജെ ബി സ്കൂൾ അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാതൃകയായ അക്കാദമിക തലത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് SCERT ഏർപ്പെടുത്തിയ ഡോക്ക്യൂമെന്റേഷൻ പ്രോഗ്രാമിനായി 2018ൽ തെരെഞ്ഞെടുത്തത് ഈ വിദ്യാലയത്തെ ആയിരുന്നു .ഇതിനു തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി വിദ്യാലയം ആണ് ഗവണ്മെന്റ് ജെ ബി സ്കൂൾ.കൂടാതെ 2012 ലെ ഉപജില്ലാതല പി. റ്റി. എ അവാർഡ്, മികച്ച വിദ്യാലയത്തിനുള്ള 2018 ലെ അബ്ദുൽ സലാം മാസ്റ്റർ പുരസ്കാരം , പുന്നപ്ര ഫൈൻ ആൻഡ് സൊസൈറ്റിയുടെ 2019 മികച്ച പാഠ്യേതര പ്രവർത്തനത്തിനുള്ള അവാർഡ്, പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2020-21ലെ അമ്പലപ്പുഴ താലൂക്കിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് എന്നിവയും സ്കൂളിനെ തേടിയെത്തി. . പി റ്റി എ യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020ലെ ഉപജില്ലാതല പി റ്റി എ അവാർഡിന് സ്കൂൾ എസ് എം സി അർഹമായി.കോവിഡാനന്തരപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ "തിരികെ സ്കൂളിലേക്ക്"ഫോട്ടോ ഗ്രാഫി മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാനും സ്കൂളിന് സാധിച്ചു.കഴിഞ്ഞ 8വർഷമായി അറബിക് കലോത്സവത്തിൽ ഉപജില്ലാത്തലത്തിൽ ഒന്നാം സ്ഥാനവും ജെ ബി സ്കൂളിനാണ്.