ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/കായികം

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2005 ൽ കായികാധ്യാപകനായ ബിജു ആന്റണി സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹാൻഡ് ബോൾ പരിശീലനം ഇന്നും തുടർന്നു പോകുന്നു. 2007  മുതൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം നേടുന്നു. സംസ്ഥാന മിനി ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയെടുത്തു. പിന്നീട് സോണൽ ഗെയിംസിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചു. 2015 മുതൽ ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് പോരുന്നു. കോവിഡ് മഹാമാരി കാരണം ചെറിയ ഒരു ഇടവേള ഉണ്ടായി . ഒളിംപിക് ഗെയിംസിന് വേണ്ടി ടീം തരിയോട് പരിശീലനം തുടരുന്നു.


ഇന്റർ സ്കൂൾ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ തരിയോട് സ്കൾ ടിം

കാവുംമന്ദം:തരിയോട് ഗവ.ഹയർസെക്കണ്ടറി സ്കൂളിന്റെ വജ്രജുൂബിലിയെടനുബന്ധിച്ച് നടന്ന രണ്ടാമത് സംസ്ഥാന ഇന്റർസ്കൂൾ ഹാന്റ് ബോൾ മത്സരത്തിൽ ഇത്തവണയും തരിയോട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ വിജയികളായി.ഫൈനലിൽ ചാലക്കുടി യൂണിയൻ ഹയർസെക്കണ്ടറി സ്കൂളിനെ 24-17 ന് പരാജയപ്പെടുത്തിയാണ് ആതിഥേയർ വിജയിച്ചത്.