പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallickal Naduvilemuri LPS (സംവാദം | സംഭാവനകൾ)

==

പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം പൊതുജനാരോഗ്യ രംഗത്തെ മികവ് എന്നിവകൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ സംസ്ഥാനമാണ് കേരളം. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും വിദ്യലയങ്ങളിലെ ത്തിക്കുവാൻ കഴിഞ്ഞെങ്കിലും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാ ഭ്യാസം നൽകുക എന്നത് കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ തുടർന്ന് ഗുണമേന്മ ലക്ഷ്യം വെച്ചുള്ള വ്യാപകമായ അടിസ്ഥാന സൗകര്യ വികസനവും അദ്ധ്യാപക പരിശീലന പരിപാടികളും നടക്കുന്നുണ്ട്. ഇതോ ടൊപ്പം പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ടിതവും പ്രക്രിയ ബന്ധിതവുമാക്കി കാലോചിതമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഒരു മികച്ച വിദ്യാലയം രൂപപ്പെടുത്താൻ ആവ ശ്യമായ ഭൗതികവും അക്കാദമികവും സാമൂഹികവുമായ സാഹചര്യങ്ങ ളൊരുക്കി പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തി അന്തർദ്ദേ ശീയ തലത്തിലാക്കാനുള്ള കർമ പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംര ക്ഷണ യജ്ഞം. ഉന്നത സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ വിദ്യാർത്ഥികളേയും അവരെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകരേയും ലോകനിലവാരത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം ==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  കായംകുളം ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്   വിദ്യാലയമാണ് പള്ളിക്കൽ നടുവിലേമുറി ലേവർ പ്രൈമറി സ്കൂൾ . പള്ളിക്കൽ നടുവിലേമുറി എൽ പി സ്കൂൾ ,പി എൻ എം എൽ  പി സ്കൂൾ എന്നിങ്ങനെ പേരുകളിലും അറിയ പ്പെടുന്നു.

പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ
വിലാസം
പള്ളിക്കൽ നടുവിലെമുറി

പള്ളിക്കൽ നടുവിലെമുറി
,
പള്ളിക്കൽ നടുവിലെമുറി പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01-06-1919 - ജൂൺ - 1919
വിവരങ്ങൾ
ഇമെയിൽpnmlps36425@gmail.com
കോഡുകൾ
സ്കൂൾ കോഡ്36425 (സമേതം)
യുഡൈസ് കോഡ്32110600208
വിക്കിഡാറ്റQ87479341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSherly p mammen
പി.ടി.എ. പ്രസിഡണ്ട്Santheesh kumar. S
എം.പി.ടി.എ. പ്രസിഡണ്ട്Sindhu Dinesh
അവസാനം തിരുത്തിയത്
30-01-2022Pallickal Naduvilemuri LPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919-ൽ ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. മൂത്തോട്ടിൽ വീട്ടിൽ കൊച്ചുണ്ണിത്താൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് കൊല്ല കൽ എം. കെ. കൃഷ്ണപിള്ള മലയാളവർഷം 1110-ൽ മാനേജ്മെന്റ് വിലയ്ക്ക് വാങ്ങി. ഇപ്പോൾ പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ളയാണ് മാനേജർ. പള്ളിക്കലിന്റെ പുരോഗതിയിൽ ഈ വിദ്യാലയത്തിന്റെ സേവനം മഹത്തരമാണ്.

പി.റ്റി.എ. അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എസ്.എസ്.ജി, സന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അക്കാദമികവും ഭൗതികവും സാമൂഹ്യവുമായി പുരോ ഗതി കൈവരിച്ച വിദ്യാലയമാണ് ഞങ്ങളുടെ സ്വപ്നം.

ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ  ഈരിക്കലേത്ത് സ്ക്കൂൾ എന്നും  വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു. തലമുറകൾക്ക് വിദ്യപകർന്നു നല്കി ഇന്നും പ്രൗഡിയോടെ നിലനില്ക്കുന്നു. ശതാബ്ദി പിന്നിട്ട അക്ഷര പൂന്തോപ്പായ പള്ളിക്കൽ നടുവിലേ മുറി എൽ പി.എസ്സ് തലമുറകൾക്ക്  അറിവും ആനന്ദവും അതിലേറെ ഉൾക്കരുത്തും നല്കി കർമ്മമേഖലയിൽ പുത്തനുണർവ് നേടിക്കൊണ്ടിരിക്കുകയാണ്. പി.ടി.എ. യുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ശൗചാലയം.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,
  • സ്ക്കൂളിൽ സ്വന്തമായി വാഹനം
  • ഗ്രിപ്പുള്ള  ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,
  • ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,
  • വിശാലമായ കളിസ്ഥലം,
  • ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,
  • ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം
  • മികച്ച IT ലാബ്
  • ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)
  • ലൈബ്രറി
  • ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ  ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ
  • മൈക്ക്സെറ്റ്
  • ലാപ്ടോപ്പുകളും പ്രൊജക്ടററും
  • എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

സുരക്ഷാ ക്ലബ്ബ്

ശുചിത്വ ക്ലബ്

ജാഗ്രതാ സമിതി

മാനേജ്‌മെന്റ്

പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ള

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • പരമേശ്വരൻ പിള്ള
  • ഗുരുനാഥൻ
  • ഭാർഗവൻ പിള്ള
  • പി.എസ്. മാമ്മൻ
  • ശങ്കരപ്പിള്ള
  • രാമചന്ദ്രക്കുറിപ്പ്
  • രാധമ്മ ബി
  • ലക്ഷ്മി കുട്ടി പിള്ള
  • കെ.എൽ വൽസല ദേവി

നേട്ടങ്ങൾ

2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം( മലിനാവതാരം  എന്ന ബോധവത്കരണ നാടകം , വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ).2018 ൽ അക്ഷര പൂന്തോപ്പിലൊന്ന  പോകാം (പുസ്തക പ്രചാരണം ),2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം . കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി). ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം. പഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീ ശ്രീമതി   കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി ),ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി ),രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ

2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )

മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി.2016-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

https://goo.gl/maps/naQsWwsvs6e7LcGc8 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാം കുറ്റി ജംഗ്ഷനിൽ നിന്നും 2 km വടക്കോട്ട് പോകുക.
  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.

{{#multimaps:9.1902879,76.5464814|zoom=18}}