സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

    13 / 12 / 21  ന് ഗണിത ക്ലബ്ബ് ഉദ്‌ഘാടനം നടന്നു വണ്ടൂർ ജി ജി എഛ്  എസ് അദ്ധ്യാപിക യായ ശ്രീമതി സ്മിത രാജേഷ് പുതിയ തന്ത്രങ്ങളിലൂടെ ഗണിതം എങ്ങനെ എളുപ്പത്തിൽ മനസിലാക്കാമെന്ന്  പരിചയപ്പെടുത്തികൊടുത്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.മുജീബുമാസ്റ്റർ അധ്യക്ഷം വഹിച്ചു .ടി.കെ.ശോഭ ടീച്ചർ ,നുസ്രത് ടീച്ചർ എന്നിവർ നേതൃത്വം നൽകി

ഇംഗ്ലീഷ് ക്ലബ്ബ്

13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു

5E  ക്ലാസ്സിലെ റാനി യ  ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്‌ടേഴ്‌സ്  ചാനൽ പ്രക്ഷേപണം ചെയ്തു.

ഐ ടി ക്ലബ്ബ്

    15 / 12 / 21  ന്  ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി  ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം  ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.

എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി

  ഐ.ടി. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും കുട്ടികൾക്കും  ഗൂഗിൾ ഫോം എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിശീലനം നൽകി .


സയൻസ് ക്ലബ്ബ്‌

        വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു

സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്

            29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.

തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഹിന്ദി ക്ലബ്ബ്

              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.