ഗവ. വി എച്ച് എസ് എസ് കൈതാരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
                                                        പരിസ്ഥിതി ക്ലബ്ബ് 
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫൗസിയ എ കെ
ലീഡർ കൃഷ്ണ ഭാസ്കർ
അസിസ്റ്റൻ്റ് ലീഡർ അസ്വാൻ ടി എം
അംഗങ്ങളുടെ എണ്ണം 30



വളരെ പ്രകൃതി രമണീയമായ ഭൂപ്രകൃതിയുള്ള ദേശമാണ് കൈതാരം.അതുകൊണ്ടു'തന്നെ വളരെ നല്ല ഒരു പരിസ്ഥിതി ക്ലബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.


ലോക പരിസ്ഥിതി ദിനമായ ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതം ആചരിക്കുന്നു.കോവിഡിന്റെ അതിപ്രസരം ഉണ്ടായ സമയമായതു കൊണ്ട് കഴിഞ്ഞ ജൂൺ 5 SPC ,പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിന്'ചുറ്റും വൃക്ഷത്തൈകൾ വയ്ക്കുകയും സ്കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി ഡി സതീശൻ വൃക്ഷത്തൈ നട്ട് ,ജില്ലാതല പരിസ്ഥിതിദിന ഉദ്‌ഘാടനം നടത്തി.
ബഹുമാനപ്പെട്ട എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട് .ചെടികളുടെ സംരക്ഷണവും പരിപാലനവും എച്ച് എം റൂബി ടീച്ചറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചെയ്യുന്നുണ്ട്.ബഡ് ചെയ്ത് ഫലവൃക്ഷങ്ങളുടെ ഒരു തോട്ടവും പരിസ്ഥിതി ക്ലബ് അംഗങ്ങൾ പരിപാലിച്ചു വരുന്നു.
SPC യുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പച്ചക്കറികൾ വീട്ടിൽ കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്തു.കൃഷിയുടെ വിളവ് ലോക്‌ഡൗണിൽ കഷ്ടപ്പെടുന്ന കൂട്ടുകാരെ സഹായിക്കാൻ സ്കൂളിൽ എത്തിക്കുകയും ചെയ്തു.പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിനും നാടിൻറെ പ്രത്യേകതകളെ കുറിച്ച് മനസ്സിലാക്കുന്നതിനുംക്ലബ് അംഗങ്ങൾ ചിങ്ങംചേരി പാട ശേഖരത്തേയ്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. കോവിഡിന്റെ പരിമിതികൾ ഉണ്ടെങ്കിലും ക്രിയാത്മകമായി ഇടപെടുന്നതിനും പ്രവർത്തിക്കുന്നതിനും പരിസ്ഥിതി ക്ലബ്ബിനു ആയിട്ടുണ്ട് .