ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ നവംബർ ഒന്നിന് ഈ.സി.ഇ.കെ യൂണിയൻ ഹൈസ്കൂൾ  വിദ്യാർഥികളെ സ്വീകരിക്കാൻ തയ്യാറായി. നീണ്ട കാലം അടച്ചിട്ടതിനാൽ വിദ്യാലയം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർഥികളെ സ്വീകരിച്ചത്. സ്‌കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷകവുമാക്കാൻ ഭൗതീക സാഹചര്യമൊരുക്കുന്ന തിരക്കിലായിരുന്നു വിദ്യാലയ അധികൃതർ. സ്‌കൂളും പരിസരവും, ടോയ്‌ലറ്റും, ക്ലാസ് മുറികളും, വാട്ടർ ടാപ്പ്, എന്നിവ ശുചീകരണം നടത്തി. വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കുകയും, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കുകയും  കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന്‌ ജാഗ്രത പുലർത്തുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടേയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം പൂർത്തിയാക്കി.

നവംബർ ഒന്നിന്, ‘അതിജീവനത്തിന്റെ ഉത്സവം' എന്നപേരിൽ പ്രവേശനോത്സവവും കേരളപ്പിറവിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജനകീയമായി സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങ് വിശിഷ്ട വ്യക്തികളാൽ അനുഗ്രഹീതമായപ്പോൾ, വിദ്യാർഥികളുടെ കലാപരിപാടികൾ കണ്ണിനും മനസിനും കുളിർമയേകുന്നതായി.

തിരികെ സ്കൂളിലേക്ക്
പ്രതിജ്ഞ
മീറ്റിങ്
മീറ്റിങ്
പ്രതിജ്ഞ
പ്രാർത്ഥന
പ്രതിജ്ഞ