ജി വി ജെ ബി എസ് വടകര
ജി വി ജെ ബി എസ് വടകര | |
---|---|
വിലാസം | |
വടകര നട്ട് സ്ട്രീറ്റ് പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | 16813hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16813 (സമേതം) |
യുഡൈസ് കോഡ് | 32041300517 |
വിക്കിഡാറ്റ | Q64552523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ പി പി |
അവസാനം തിരുത്തിയത് | |
30-01-2022 | Hm16813 |
................................
ചരിത്രം
വടകര ടൗണിൽ അടക്കാത്തെരു ജംഗ്ഷനു സമീപം വില്യാപ്പള്ളി റോഡിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഗണപതി വിലാസം ജൂനിയർ ബേസിക് സ്കൂൾ. സ്വന്തമായി കെട്ടിടം ഇല്ലാതെ വാടക കെട്ടിടത്തിലാണ് പുരാതനമായ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
വടകര മുൻസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പരിസരവാസികൾ ഏറെയും നെയ്ത്തു തൊഴിലാളികളും കൊപ്ര വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുമാണ്. പരിസരവാസികൾ ഏറെയും സാധാരണക്കാർ. 1920 കളിലാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തുകാരുടെ പൊതുതാൽപര്യം മുൻനിർത്തി ഏതാനും വിദ്യാഭ്യാസ തൽപരരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാലയം. ബ്രിട്ടീഷുകാരനായ നാറ്റോ സാഹബ് എന്നയാൾ പരവന്തലയിൽ തുടങ്ങിയ നിശക്ലാസ് ആണ് ഈ സ്കൂളിന്റെ തുടക്കമെന്ന് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. അത് പിന്നീട് അടക്കാത്തെരുവിലെ എഴുത്ത് പള്ളിപ്പറമ്പ് എന്ന സ്ഥലത്തും അതിനുശേഷം അടക്കാത്തെരുവിലെ തന്നെ മറ്റൊരു ബിൽഡിങ്ങിലും പിന്നീട് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും മാറ്റി. ആദ്യകാല മാനേജർ ശ്രീ നേറം വെള്ളി അനന്തക്കുറുപ്പ് എന്നവരായിരുന്നു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ ആദ്യ പരിശോധന നടന്നത് 1927ലാണ്. മലബാർ റേഞ്ച് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ 1, 2, 3 ക്ലാസ്സുകളിൽ യഥാക്രമം 75, 6, 8 പെൺകുട്ടികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഗണപതി വിലാസം ഗേൾസ് സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ആദ്യത്തെ ഹെഡ്‍മാസ്റ്റർ ശ്രീ മാനം പണിക്കർ ആയിരുന്നു. പിന്നീട് ഇത് ജനറൽ സ്കൂൾ ആയി മാറി. അപ്പോൾ ധാരാളം ആൺകുട്ടികളും ചേർന്ന് പഠിക്കാൻ തുടങ്ങി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുടെ കുട്ടികൾക്ക് ഇത് വളരെ സൗകര്യപ്രദമായി. നാലും അഞ്ചും ക്ലാസുകൾ ഉണ്ടായിരുന്നു. കാലക്രമത്തിൽ അഞ്ചാംതരം എടുത്തുപോയി. പിന്നീട് ഇത് ലോവർ പ്രൈമറി സ്കൂൾ ആയി നിലനിൽക്കുന്നു. ഇടക്കാലത്ത് ഈ വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയാണുണ്ടായതത്രെ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ മഹാത്മജി വികസിപ്പിച്ചെടുത്ത സമരായുധം ആയ ചർക്കയിൽ നൂൽ നൂൽക്കൽ രീതി ഈ സ്കൂളിൽ പരിശീലിപ്പിച്ചിരുന്നു. നെയ്ത്തുകാരുടെ മക്കൾ ധാരാളമായി പഠിക്കാനെത്തുന്ന സാഹചര്യത്തിൽ തൊഴിലധിഷ്ഠിതമായ ഈ വിദ്യാഭ്യാസ പദ്ധതിക്ക് സാമൂഹികവും രാഷ്ട്രീയവുമായ മാനം കൈവന്നിരുന്നു. കടത്തനാട്ടുകാരുടെ നാടൻ കലാരൂപമായ കോൽക്കളിയും അന്ന് പരിശീലിപ്പിച്ചിരുന്നു. സ്കൂളിന്റെ പുരാവസ്തു ശേഖരത്തിൽ എഴുത്താണിയോടൊപ്പം പഴയ ചർക്കയും കോൽക്കളി ഉപകരണങ്ങളും ഇന്നും നിലനിൽക്കുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളരെസജീവമായ പഠനപ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നിട്ടുണ്ട്. പ്രദേശത്തു കാരിൽ മതിപ്പുണ്ടാക്കുന്ന അധ്യായനനിലവാരം ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു. 1974 മുതൽ മുസ്ലിം കുട്ടികളും ധാരാളം ചേർന്നതിനാൽ അറബി ഭാഷ കൂടി ഈ സ്കൂളിൽ പഠന വിഷയമാക്കി.
ഈ വിദ്യാലയത്തിൽ പഠിച്ച വളർന്ന ജീവിതത്തിന്റെ നാനാതുറങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പ്രശസ്തരുടെ പേരുകൾ ഓർക്കാൻ കഴിയും. പ്രഗത്ഭനായഅദ്ധ്യാപകനും സാഹിത്യകാരനുമായ ഡോക്ടർ സി.വി ശിവദാസ് അക്കൂട്ടത്തിൽ പ്രമുഖനാണ്. പൊതുപ്രവർത്തകനും അധ്യാപക സംഘടനാ നേതാവും ആയിരുന്ന ശ്രീ പി.കെ ചാത്തുമാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരിൽ പ്രധാനിയായിരുന്നു. ഡോക്ടർ, എഞ്ചിനീയർ, വക്കീൽ, അധ്യാപകർ എന്നീ രംഗങ്ങളിൽ ശോഭിക്കുന്ന ഒട്ടേറെപ്പേർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
കാലുറയും ടൈയും ധരിച്ച് വാഹനങ്ങളിൽ കയറി ഇംഗ്ലീഷ് മീഡിയം പഠനം ഫാഷൻ ആയതോടെ ഈ സ്കൂളിലും കുട്ടികൾ കുറയാൻ തുടങ്ങി. ദേശീയപാത 17 വടകര പട്ടണത്തിൽ ബൈപ്പാസ് എന്ന പേരിൽ ഈസ്കൂളിന്റെ സമീപത്തു കൂടി കടന്നു പോയി. നാലുവരിപ്പാതയുടെ വീതിയിൽ ദേശീയപാതയുടെ വികസനവും കൂടി വന്നതോടെ റോഡ് മുറിച്ചുകടന്ന് സ്കൂളിൽ വരിക എന്ന സാഹസത്തിനു മുതിരാൻ കുട്ടികൾക്കും മുതിർന്നവർക്കും പേടിയുമായി. വാഹനങ്ങൾ ഇരമ്പിപ്പായുന്ന ദേശീയപാതക്കപ്പുറത്ത് നിന്ന് കുട്ടികൾ വരാതായപ്പോൾ സ്കൂളിൽ കുട്ടികൾ കുറഞ്ഞു. മുഖ്യധാരവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം പൊതുവെ ഈ വിദ്യാലയത്തെയും ബാധിച്ചു. പതുക്കെ പതുക്കെ ഈ വിദ്യാലയവും അനാദായകരം എന്ന ലിസ്റ്റിലേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .സി വി ശിവദാസ്
,പ്രൊ .കടത്തനാട് നാരായണൻ
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16813
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ