തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടക്കാട് ഗവ എച്ച് ഡബ്ലു എൽ പി എസ് | |
---|---|
വിലാസം | |
തോട്ടക്കാട് ഉമ്പിടി പി ഒ പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | ghwlpsthottakad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33365 (സമേതം) |
യുഡൈസ് കോഡ് | 32100100806 |
വിക്കിഡാറ്റ | Q87660613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അനറ്റ് പോൾ |
പ്രധാന അദ്ധ്യാപിക | അനറ്റ് പോൾ |
പി.ടി.എ. പ്രസിഡണ്ട് | ശരത്കുമാർ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി സുമേഷ് |
അവസാനം തിരുത്തിയത് | |
30-01-2022 | 33365-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരിഉപജില്ലയിലെ വാകത്താനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് .ഉ൩ിടി എന്ന ഗ്രാമത്തിൽ9-ാം വാർഡിൽ കുന്നി൯മുകളിൽ ആണ് ഈ വിദ്യാലയം.1941-ൽനരിക്കുഴി രാമനും ഉ൩ിടിയിൽ കുഞ്ഞിരാമനും ചേർന്ന് സ്ക്കൂളിനുവേണ്ടി 7സെന്റ്സ്ഥലം വാങ്ങികൊടുത്തു. അതിൽ എം.കെ കേശവൻ ആശാൻ 19കുട്ടികളുമായി ഒരുനിലത്തെഴുത്തുകളരി ആരംഭിച്ചു.പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കൃഷ്ണൻകുട്ടി ചമ്പക്കര, ഗോപാലൻ കന്നുകെട്ടി എന്നീ ആശാന്മാരും ചേർന്ന് മൂന്നു ക്ലാസ്സുമായി പഠിപ്പിച്ചു തുടങ്ങി. 1946 അന്നത്തെ ദിവാൻ സി പി രാമസ്വാമി അയ്യർ കളരി സന്ദർശിക്കുകയും ഫയൽ സ്കൂൾ എന്ന പേരിൽ വെൽഫയർ ഫീൽഡ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ഉള്ള സ്കൂൾ ആരംഭിക്കാനുള്ള അനുവാദം നൽകുകയും ചെയ്തു. 1947 സ്കൂളിനായി 50 സെന്റ് സ്ഥലം കൂടി വാങ്ങി ചേർക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രധാന കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഒന്നു മുതൽ നാലുവരെ 320 കുട്ടികളുമായി സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുകയും ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന കഞ്ഞി പുരയുടെ സമീപത്ത് ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് പിന്നീട് ആ കെട്ടിടം നാശോന്മുഖമായപ്പോൾ 1985ൽ ഇപ്പോൾ കാണുന്ന ഷീറ്റിട്ട കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി .രണ്ടായിരത്തിൽ പണിപൂർത്തിയാക്കിയ രണ്ട് മുറികളുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഓഫീസ്, സ്റ്റാഫ് റൂംഎന്നിവ പ്രവർത്തിക്കുന്നത്
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അ൬ത്തെ പഞ്ചായത്ത് മെമ്പർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും വിദ്യാരംഭത്തിന് മീറ്റിംഗ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. നാടൻ പാട്ട് ,കഥ ,കവിത ,ഡാൻസ്,മോണോആക്ട് തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്നു.തുടർന്നു വായിക്കുക.
ചരിത്ര
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33365
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ