വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
         ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും അതു കഴിഞ്ഞ് ഒന്നാം ഭാഷയായി ഇംഗ്ലീഷും എന്നതായിരുന്നു അക്കാലത്തെ പഠന സ്ഥബദായം. കുട്ടികളെ സ്കൂളിലയ്ക്കാൻ രക്ഷിതാക്കൾക്ക് തീരെ താൽപ്പര്യമില്ലാതിതിരുന്ന ഒരു കാലത്ത് കുലത്തൊഴിലോ കൃഷിയോ പഠിപ്പിച്ച് മക്കളെ ഗൃഹസംരക്ഷണത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം മാത്രം ഉണ്ടായിരുന്ന കാലത്ത് കുട്ടികളുടെ നല്ല ഭാവി ബോധ്യപ്പെടുത്തി അവരെ സ്കൂളിലെത്തിച്ച് അറിവിലേയ്ക്ക് ഒരു സമൂഹത്തെയെത്തിക്കാർ ഈ സ്കൂളിന്റെ സ്ഥാപകനായ ശ്രീ വിക്രമൻപിള്ള സാറിന് അക്ഷീണം പ്രയത്നികേണ്ടി വന്നിട്ടുണ്ട്. ഓരോരുത്തരുടെയും അശ്രാന്തപ്രവർത്തനങ്ങൾ ഇന്നു കാണുന്ന ഈ സൗകര്യങ്ങൾക്ക് കാരണമായിട്ടുണ്ട്. 
   സാങ്കേതിക ഉൽപ്പന്നങ്ങളുടെ പ്രയോജനം കുട്ടികളുമായി പങ്കുവെച്ച മാനേജർ സ്കൂൾ ചുമരിൽ സ്വീക്കർ ഘടിപ്പിച്ച് സ്കൂൾ സമയം ഒഴിവാക്കി സ്പീക്കർ വഴി പരിപാടികൾ കേൾപ്പിക്കുമായിരുന്നു. ശാസ്ത്ര മുറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മുൻപന്തിയിൽ നിന്ന് ശ്രീരാമകൃഷ്ണൻ നായർ സാർ ആയിരുന്നു. ഗവേഷണ രംഗത്തും വൈദ്യശാസ്ത്ര രംഗത്തും മറ്റും ഉന്നതേ ശ്രേണികളിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ സയൻസ് ക്ലബ്ബിലും മറ്റും നിന്നു ലഭിച്ച കഴിവുകളുടെ ആകെത്തുകയാണ്. ആ വിദ്യാഭ്യാ കാലത്തു നിന്ന് ഇന്നത്തെ വിദ്യാഭ്യാസ സമ്പദായം ഇന്നത്തെ കംപ്യൂട്ടറിയും ഹൈടെക്‌ക്ലാസ് മുറികളിലും എത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതു തന്നെ ആഹ്ളാദകരമാണ്.
    :